Ticker

6/recent/ticker-posts

Header Ads Widget

സംപ്രേഷണം നിർത്താനൊരുങ്ങി സ്റ്റാർ സ്പോർട്സ് അടക്കമുള്ള ചാനലുകൾ

സ്റ്റാർ സ്പോർട്സ്, ഫോക്സ് സ്പോർട്സ് അടക്കം നൂറോളം ചാനലുകൾ സംപ്രേഷണം നിർത്താനൊരുങ്ങി ഡിസ്നി. ഓടിടി പ്ലാറ്റ്ഫോമുകൾക്ക് ലഭിക്കുന്ന സ്വീകാര്യത കണക്കിലെടുത്താണ് തീരുമാനം. ഡയറക്ട് ടു കൺസ്യൂമർ സംവിധാനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ലക്ഷ്യം. ഐപിഎൽ അടക്കം ഇന്ത്യയിലെ പ്രമുഖ കായിക ഇവൻ്റുകളുടെയൊക്കെ സംപ്രേഷണാവകാശം ഡിസ്നി സ്റ്റാറിനാണ്.

രാജ്യാന്തര ചാനലുകൾ അടക്കം നൂറോളം ചാനലുകൾ അടച്ചുപൂട്ടാനാണ് തീരുമാനം. ഐസിസി ഇവൻ്റുകൾ, ഇന്ത്യയുടെ ഹോം മാച്ചുകൾ, ഐഎസ്എൽ തുടങ്ങി ഒട്ടേറെ കായിക ഇവൻ്റുകളാണ് സ്റ്റാർ സ്പോർട്സിൽ മാത്രം സംപ്രേഷണം ചെയ്യുന്നത്. ഇവയിൽ പലതും ഇനി ഡിസ്നിയുടെ ഓടിടി പ്ലാറ്റ്ഫോമുകളിലേ കാണാൻ കഴിയൂ. ഡിസ്നി സിഇഓ ബോബ് ചാപെക് തന്നെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

Post a Comment

0 Comments