തിരുവന്തപുരം: സിപിഎമ്മിന്റെ യുവ നേതാവ് എംബി രാജേഷ് പതിനഞ്ചാം നിയമസഭയുടെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് സ്ഥാനാര്‍ത്ഥി പിസി വിഷ്ണുനാഥിനെതിരെയാണ് വിജയം. എംബി രാജേഷ് 96 വോട്ട് നേടിയപ്പോള്‍ പിസി വിഷ്ണുനാഥിന് 40 വോട്ടാണ് നേടാനായത്. 56 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. ഒരു മണിക്കൂറോളം സമയമെടുത്താണ് വോട്ടെടുപ്പ് പൂര്‍ത്തിയാക്കിയത്.
നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മൂന്ന് പേര്‍ ഇന്ന് സഭയില്‍ എത്തിയിരുന്നില്ല. മന്ത്രി വി അബ്ദുറഹിമാന്‍, കോവളം എംഎല്‍എ എം വിന്‍സന്റ്, നെന്മാറ എംഎല്‍എ കെ ബാബു എന്നിവരാണ് ഇന്നെത്താതിരുന്നത്. പ്രോ ടൈം സ്പീക്കറായ പിടിഎ റഹീമും വോട്ട് രേഖപ്പെടുത്തിയിരുന്നില്ല.
നിയമസഭാ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നിയമസഭയ്ക്ക് പുറത്തെത്തി മഹാത്മാ ഗാന്ധി പ്രതിമയിലും ഇഎംഎസിന്റെ പ്രതിമയിലും പുഷ്പാര്‍ച്ചന നടത്തിയ ശേഷം സ്പീക്കര്‍ മാധ്യമങ്ങളോട് പ്രതികരിക്കുമെന്നാണ് കരുതുന്നത്.
നിയമസഭയിലേക്കുള്ള കന്നിയംഗത്തില്‍ തന്നെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടെന്ന നേട്ടവും എംബി രാജേഷിന് സ്വന്തമായി. കേരള നിയമസഭയിലെ 23ാമത് സ്പീക്കറാണ് അദ്ദേഹം. എംബി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രോ ടൈം സ്പീക്കര്‍ സ്ഥാനമൊഴിഞ്ഞു. എംബി രാജേഷിനെ സ്പീക്കര്‍ സീറ്റിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും അനുഗമിച്ചു.
മുഖ്യമന്ത്രിയുടെ അഭിനന്ദന പ്രസംഗം
അറിവും അനുഭവവും സമന്വയിച്ച സവിശേഷ വ്യക്തിത്വമാണ്. സ്പീക്കര്‍മാരുടെ നിരയില്‍ പ്രഗത്ഭരുടെ നിരയാണ് നാം കണ്ടത്. ആ വ്യക്തിത്വത്തിന് എല്ലാ അര്‍ത്ഥത്തിലും ചേരുന്ന ഒരാളെ തന്നെ ഇത്തവണയും തെരഞ്ഞെടുക്കാനായി. എംബി രാജേഷിനെ അഭിനന്ദിക്കുന്നു. സഭയുടെ ആഹ്ലാദകരമായ മനോഭാവം ആത്മാര്‍ത്ഥമായി പങ്കുവെക്കുന്നു. ജനാധിപത്യപരമായ നിയമസഭാംഗങ്ങളുടെ കടമ അര്‍ത്ഥപൂര്‍ണമായി സഭയില്‍ നിലനില്‍ക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സ്പീക്കര്‍ക്ക് കഴിയട്ടെ. അദ്ദേഹത്തിന് അത് സാധ്യമാകുന്ന തരത്തില്‍ എല്ലാ സഹകരണവും വാഗ്ദാനം ചെയ്യുന്നു. സഭാ അംഗങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിനും സര്‍ക്കാരിന്റെ ഉത്തരവാദിത്വം നിറവേറ്റുന്നതിനും സ്പീക്കര്‍ക്ക് കഴിയട്ടെ.
സഭയുടെ പൊതുവായ ശബ്ദമാണ് സ്പീക്കറില്‍ നിന്ന് ഉയര്‍ന്ന് കേള്‍ക്കേണ്ടത്. ആ നിലയ്ക്ക് ശബ്ദമാകാന്‍
0 Comments