ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകൻ ഇഗോർ സ്റ്റിമാച്ചിന്റെ കരാർ കലാവധി സെപ്റ്റംബർവരെ നീട്ടി. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ടെക്നിക്കൽ കമ്മിറ്റി വെള്ളിയാഴ്ചയാണ് കാലാവധി നീട്ടിയത്.
അതേസമയം കരാർ അവസാനിച്ച ടെക്നിക്കൽ ഡയറക്ടർ ഡോറു ഐസക്കിന്റെ കരാർ പുതുക്കിയില്ല. പകരം സാവിയോ മെദീരയെ ഇടക്കാല ടെക്നിക്കൽ ഡയറക്ടറായി നിയമിച്ചു. സ്റ്റിമാച്ചിന്റെ കരാർ മെയ് 15-ന് അവസാനിച്ചിരുന്നു. ഇന്ത്യൻ ടീം 2022 ലോകകപ്പ് - 2023 ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്കായി ഒരുങ്ങുന്ന പശ്ചാത്തലത്തിലാണ് കരാർ നീട്ടിയത്. 2019 മെയിലാണ് സ്റ്റിമാച്ച് ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനത്തെത്തുന്നത്. 2014 ബ്രസീൽ ലോകകപ്പിൽ ക്രൊയേഷ്യയെപരിശീലിപ്പിച്ചയാളാണ് സ്റ്റിമാച്ച്.
0 Comments