Ticker

6/recent/ticker-posts

Header Ads Widget

മത്സ്യബന്ധനത്തിന് പോയ വള്ളങ്ങൾ അപകടത്തിൽ പെട്ടു; മൂന്ന് പേരെ കാണാതായി എന്ന് പരാതി.

കടൽക്ഷോഭത്തില്‍ വിഴിഞ്ഞം ‌ഹാർബറിൽ ബോട്ട് അടുപ്പിക്കാൻ ശ്രമിക്കവേയാണ് അപകടമുണ്ടായത്. ഒരു വളളം പൂർണമായും നശിച്ചു. ആറ്‌  മത്സ്യത്തൊഴിലാളികളാണ് ബോട്ടുകളില്‍ ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. ഇതിൽ മൂന്ന് പേരെ കണ്ടെത്തി കോസ്റ്റ്ഗാർഡ് കരക്ക് എത്തിച്ചു.

തിരുവനന്തപുരം: പൂന്തുറ‌യിൽ നിന്ന് മത്സ്യബന്ധനത്തിനു പോയ മൂന്ന് വള്ളങ്ങൾ അപകടത്തിൽ പെട്ടു. കടൽക്ഷോഭം ഉണ്ടായപ്പോള്‍ വിഴിഞ്ഞം ‌ഹാർബറിൽ വള്ളങ്ങള്‍ അടുപ്പിക്കാൻ ശ്രമിക്കവേയാണ്  അപകടമുണ്ടായത്. ഒരു വള്ളം പൂർണമായും നശിച്ചു.

ആറ്‌  മത്സ്യത്തൊഴിലാളികളാണ് വള്ളങ്ങളില്‍ ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം.
ഇതിൽ മൂന്ന് പേരെ കണ്ടെത്തി കോസ്റ്റ്ഗാർഡ് കരക്ക് എത്തിച്ചു. മൂന്ന് പേരെ കാണാതായിട്ടുണ്ട്. പൂന്തുറ സ്വദേശികളായ ഡെന്നിസൻ, ഡാർവിൻ, വലിയതുറ സ്വദേശി സുരേഷ് എന്നിവരെയാണ് കരയിൽ എത്തിച്ചത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments