Ticker

6/recent/ticker-posts

Header Ads Widget

കാട്ടാന ശല്യം: കൃഷിയിടങ്ങളും ബൈക്കും നശിപ്പിച്ചു

കോടഞ്ചേരി:കോടഞ്ചേരി പഞ്ചായത്തിലെ ഒന്നാം വാർഡ് വട്ടച്ചിറയിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് വട്ടച്ചിറ കൊടകലിങ്കൽ ബിബിൻറെ ബൈക്ക് ആന ചവിട്ടി നശിപ്പിച്ചു. രാവിലെ ജോലിക്ക് പോകാൻ ചെന്നപ്പോഴാണ് ബൈക്ക് നശിപ്പിക്കപ്പെട്ട നിലയിൽ കണ്ടത്.

ബാങ്ക് ലോണെടുത്ത് വെച്ച ഒരേക്കർ തീറ്റ പുല്ല് കൃഷി വ്യാപകമായി ആന നശിപ്പിച്ചു മുണ്ടക്കൽ സണ്ണിയുടെ കൃഷിയിടമാണ് ആന ചവിട്ടി മെതിച്ചത് വട്ടച്ചിറ നീരാറ്റുകുന്നിലാണ് കാട്ടാനക്കൂട്ടം ഇറങ്ങിയിരിക്കുന്നത്.ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ സ്ഥലത്ത് എത്തിയിട്ടില്ല.

കാട്ടാനക്കൂട്ടം നിലയുറപ്പിച്ചതിന്  സമീപത്തായി അഞ്ചോളം വീടുകളും ഉണ്ട്. നാലാനകൾ ആണ് ഇപ്പോൾ ജനവാസ മേഖലയിലെ കൃഷിയിടത്തിൽ ജനങ്ങൾക്ക് ഭീഷണിയായി നിലയുറപ്പിച്ചിരിക്കുന്നത്. ജനങ്ങൾ പാട്ട കൊട്ടിയും മറ്റും ഓടിക്കാൻ ശ്രമിച്ചെങ്കിലും ഇതുവരെ ആനക്കൂട്ടം മാറിയിട്ടില്ല.

ആനയെ  ഓടിക്കാൻ മറ്റു മാർഗങ്ങൾ ഒന്നും ഇല്ലാത്തതിനാൽ ജനങ്ങൾ ഇപ്പോൾ ആകെ ഭീതിയിൽ ആണെന്നും വാർഡ് മെമ്പർ പറഞ്ഞു.കഴിഞ്ഞദിവസം പഞ്ചായത്തിലെ ചിപ്പിലിത്തോട്ടിൽ ഇറങ്ങിയ കാട്ടാന കൂട്ടം നിരവധി കാർഷികവിളകളും നശിപ്പിച്ചിരുന്നു.

ജനവാസ മേഖലയിൽ നിരന്തരം കാട്ടാനകളിറങ്ങുന്നത്   ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നു. ഇതുമൂലം ഇതുവരെ അധ്വാനിച്ചുണ്ടാക്കിയതെല്ലാം ഇട്ടെറിഞ്ഞു പോകേണ്ട അവസ്ഥയിൽ ആണ് ഇവിടുത്തെ ജനങ്ങൾ ഒന്നാം വാർഡ്‌ മെമ്പർ റോസിലി മാത്യു പറഞ്ഞു. കൃഷിയിടങ്ങൾ നശിപ്പിച്ച് ,ജീവനും സ്വത്തിനും നാശനഷ്ടങ്ങൾ സൃഷ്ടിക്കുന്ന നാടിറങ്ങുന്ന കാട്ടാനകളിൽ നിന്നും വനം വകുപ്പ് നാട്ടുകാർക്ക് സംരക്ഷണമൊരു ക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

Post a Comment

0 Comments