ഡൽഹി: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് വേണ്ടിയുള്ള ജൈവ സുരക്ഷാ നടപടികളും ഇളവുകളും പ്രഖ്യാപിച്ച് ഐ.സി.സി. ജൂൺ 18-ന് സതാംപ്ടണിൽ ഇന്ത്യയും ന്യൂസീലൻഡും തമ്മിലാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ.
ജൂൺ മൂന്നിന് ഇന്ത്യ ഇംഗ്ലണ്ടിലെത്തുമെന്നും എത്തിയാലുടൻ കളിക്കാരും സപ്പോർട്ട് സ്റ്റാഫും ഐസൊലേഷന് വിധേയരാകുമെന്നും ഐ.സി.സി അറിയിച്ചു. എന്നാൽ ഐസൊലേഷൻ എത്ര ദിവസത്തേക്കായിരിക്കുമെന്ന് ഐ.സി.സി വ്യക്തമാക്കിയിട്ടില്ല. ഇംഗ്ലണ്ടുമായി രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയ്ക്കായി ന്യൂസീലൻഡ് താരങ്ങൾ ഇപ്പോൾ ഇംഗ്ലണ്ടിലുണ്ട്. ജൂൺ 15-ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന്റെ ബയോ ബബിളിൽ നിന്ന് കിവീസ് താരങ്ങളെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ബയോ ബബിളിലേക്ക് മാറ്റും. ജൂൺ രണ്ടിനും 14-നും ഇടയിലാണ് ഇംഗ്ലണ്ട് - ന്യൂസീലൻഡ് ടെസ്റ്റ് പരമ്പര.
0 Comments