ആദ്യപകുതിയല്‍ 43-ാം മിനിറ്റില്‍ ജര്‍മന്‍ താരം കെയ് ഹവെര്‍ട്സാണ് ചെല്‍സിക്കായി വിജയ ഗോള്‍ നേടിയത്. ഇംഗ്ലീഷ് താരം മേസണ്‍ മൗണ്ട് നല്‍കിയ ത്രൂ ബോള്‍ സിറ്റി ഗോളി എഡേഴ്സണിനെ അഡ്വാന്‍സിനെ മറികടന്ന് ഹവെര്‍ട്സ് പന്ത് വലയില്‍ എത്തിക്കുകയായിരുന്നു.
രണ്ടാ പകുതിയില്‍ മറുപടി ഗോളിനായി സിറ്റി താരങ്ങള്‍ ചെല്‍സിയുടെ ഗോള്‍മുഖത്തേക്ക് ഇരച്ച് കയറിയെങ്കിലും നീലപ്പടയുടെ പ്രതിരോധത്തെ തകര്‍ക്കാന്‍ സാധിച്ചില്ല.
കൂടാതെ സിറ്റി പ്ലേ മേക്കല്‍ ബെല്‍ജിയം താരം കെവിന്‍ ഡിബ്രുയിനും കൂടി പരിക്കേറ്റ് കളം വിട്ടപ്പോള്‍ ചെല്‍സി ഏതാണ്ട് വിജയം ഉറപ്പിച്ചു.
ഇത് രണ്ടാം തവണയാണ് ചെല്‍സി ചാമ്ബ്യന്‍സ് ലിഗ് കിരീടം നേടുന്നത്. നേരത്തെ 2012ല്‍ ദിദിയര്‍ ദ്രോഗ്ബയുടെ സമയത്ത് ജോസെ മൊറീഞ്ഞോയുടെ കീഴിലാണ് ആദ്യമായി ചെല്‍സി ചാമ്ബ്യന്‍സ് ലീഗില്‍ മുത്തമിടുന്നത്.
സീസണിന്റെ തുടക്കം മോശമായിരുന്ന ചെല്‍സി തങ്ങളുടെ കോച്ച ലംപാര്‍ഡിനെ മാറ്റി പിഎസ്ജിയുടെ തോമസ് ടുഷ്യേലിനെ കോച്ചായി നിയമിക്കുകയായിരുന്നു. തുടര്‍ന്ന് ട്യുഷേലിന്റെ കീഴില്‍ അണിനിരന്ന് ചെല്‍സി മികച്ച പ്രകടനം കാഴ്ചവെച്ചാണ് ചാമ്ബ്യന്‍സ് ലീഗ് ഫൈനലില്‍ പ്രവേശിക്കുന്നത്. നോക്കൗട്ട് റൗണ്ടില്‍ ആദ്യം അത്ലെറ്റികോ മാഡ്രിഡിനെയും പിന്നാലെ പോര്‍ട്ടയെയും പുറത്താക്കിയാണ് ചെല്‍സി സെമിയില്‍ പ്രവേശിക്കുന്നത്. സെമിയി റെയല്‍ മാഡ്രിഡിനെ തകര്‍ത്താണ് ചെല്‍സി ഫൈനലില്‍ പ്രവേശിച്ചത്.
സിറ്റിയാകട്ടെ ആദ്യമായിട്ടാണ് ചാമ്ബ്യന്‍സ് ലീഗിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്. പ്രീമിയര്‍ ലീഗിലെ സിറ്റിയുടെ ആധിപത്യം പെപ്പ് ഗ്വാര്‍ഡിയോളയ്ക്കും സംഘത്തിനും പോര്‍ട്ടോയില്‍ സാധിച്ചില്ല. ഇതിന് മുമ്ബ് പ്രമീയര്‍ ലീഗില്‍ സിറ്റിയുടെ ചെല്‍സിയും ഏറ്റമുട്ടിയപ്പോഴും ചെല്‍സിക്ക് തന്നെയായിരുന്നു ജയം.
0 Comments