Ticker

6/recent/ticker-posts

Header Ads Widget

റിയൽ മീഡിയ ലൈവ് ഗൾഫ് വാർത്തകൾ

🇸🇦സൗദി അറേബ്യയിൽ കൊവിഡ് രോഗമുക്തരുടെ എണ്ണം വീണ്ടും പുതിയ രോഗികളെക്കാൾ മുകളിലായി.

🎙️പ്രവാസികളുടെ വാക്സിനേഷന്‍ സംബന്ധിച്ച സംശയങ്ങള്‍ക്ക് മറുപടിയുമായി സംസ്ഥാന ആരോഗ്യ വകുപ്പ്.

🇦🇪യുഎഇയില്‍ 1,812 പേര്‍ക്ക് കൂടി കൊവിഡ്, അഞ്ചു മരണം.

🛫യാത്രാവിലക്കുള്ള യു.എ.ഇ അടക്കം 11 രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് പ്രവേശനം അനുവദിച്ചു.

🇧🇭ബഹ്​റൈനിലെ ക്വാറൻറീൻ: ഹോട്ടലുകളുടെ എണ്ണം 31 ആയി.

🇶🇦ഖത്തറില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 156 പേര്‍ക്ക്; ഇരട്ടിയിലേറെ പേര്‍ക്ക് രോഗമുക്തി.

🇸🇦സൗദി: വിനോദ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ തീരുമാനം; പ്രവേശനം COVID-19 വാക്സിൻ സ്വീകരിച്ചവർക്ക് മാത്രം.

🇴🇲ഒമാൻ: സ്വദേശിവത്കരണ നടപടികൾ പൂർത്തിയാക്കുന്ന സ്ഥാപനങ്ങൾക്ക് പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് ഫീസിൽ ഇളവ് നൽകും.

🇰🇼കുവൈറ്റ്: നഴ്സറികൾ ജൂൺ മാസത്തിൽ തുറക്കുന്നതിന്റെ സാധ്യത പരിശോധിക്കുന്നതായി സൂചന.

🎙️അബുദാബി: നൂറിലധികം കേന്ദ്രങ്ങളിൽ നിന്ന് ഫൈസർ COVID-19 വാക്സിൻ ലഭ്യമാണെന്ന് DoH; മുൻ‌കൂർ ബുക്കിംഗ് ആവശ്യമില്ല.


വാർത്തകൾ വിശദമായി 

🇸🇦സൗദി അറേബ്യയിൽ കൊവിഡ് രോഗമുക്തരുടെ എണ്ണം വീണ്ടും പുതിയ രോഗികളെക്കാൾ മുകളിലായി.

✒️സൗദി അറേബ്യയിൽ ചെറിയ ഇടവേളക്ക് ശേഷം വീണ്ടും കൊവിഡ് ബാധിച്ച് സുഖം പ്രാപിക്കുന്നവരുടെ പ്രതിദിന എണ്ണം പുതിയ രോഗികളെക്കാൾ മുകളിലായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 1,106 പേർക്ക് പുതുതായി രോഗ ബാധ സ്ഥിരീകരിച്ചപ്പോൾ ചികിത്സയിലുണ്ടായിരുന്നവരിൽ 1,274 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ മേഖലകളിൽ 14 പേർ മരിച്ചു. 

രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 4,48,284 ആയി ഉയർന്നു. ഇതിൽ 4,30,937 പേർ രോഗമുക്തരായി. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10,013 ആയി. ഇവരിൽ 1,394 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് വീണ്ടും കുറഞ്ഞ് 96.1 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

രാജ്യത്ത് പുതിയ രോഗബാധിതരുടെ പ്രതിദിന എണ്ണത്തിന്റെ കാര്യത്തിൽ റിയാദിനെ പിന്തള്ളി മക്ക മേഖല മുന്നിലെത്തി. റിയാദിൽ ഇന്ന് 319 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ മക്കയിൽ 325 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മറ്റ് മേഖലകളിൽ റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: കിഴക്കൻ പ്രവിശ്യ 143, മദീന 80, അസീർ 67, ജീസാൻ 52, അൽഖസീം 31, തബൂക്ക് 23, നജ്റാൻ 21, അൽബാഹ 16, ഹായിൽ 15, വടക്കൻ അതിർത്തിമേഖല 10, അൽജൗഫ് 4. രാജ്യത്ത് ഇതുവരെ 13,731,626 ഡോസ് കൊവിഡ് വാക്സിൻ കുത്തിവെപ്പ് നടത്തി.

🎙️പ്രവാസികളുടെ വാക്സിനേഷന്‍ സംബന്ധിച്ച സംശയങ്ങള്‍ക്ക് മറുപടിയുമായി സംസ്ഥാന ആരോഗ്യ വകുപ്പ്.

✒️വിദേശത്ത് പോകുന്നവര്‍ക്ക് വാക്‌സിനേഷനെപ്പറ്റിയുള്ള സംശയങ്ങള്‍ക്കുള്ള മറുപടി. വിദേശ രാജ്യങ്ങളില്‍ പോകുന്നവര്‍ക്ക് കോവിഷീല്‍ഡ് രണ്ടാം ഡോസ് വാക്‌സിന്‍ 4 മുതല്‍ 6 ആഴ്ചയ്ക്കുള്ളില്‍ നല്‍കാനും പ്രത്യേക വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനും ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസം മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. ഇതു സംബന്ധിച്ചുള്ള സംശയങ്ങളാണ് ആരോഗ്യ വകുപ്പ് ദൂരികരിക്കുന്നത്.

18 വയസിന് മുകളിലുള്ള, കോവിഷീല്‍ഡ്/കോവാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിക്കുകയും വിദേശ യാത്രയ്ക്കായി വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ ഉള്‍പ്പെടുത്തുകയും ചെയ്യേണ്ടവരാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന് അര്‍ഹരായവര്‍. കൂടാതെ കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിക്കുകയും എന്നാല്‍ വിദേശ രാജ്യങ്ങളുടെ വാക്‌സിന്‍ നയപ്രകാരം വിദേശ യാത്രയ്ക്കായി വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ കോവിഷീല്‍ഡ് എന്നതിന് പകരം  അസ്ട്രാസിനക്ക എന്ന് രേഖപ്പെടുത്തേണ്ടത് അനിവാര്യമായവര്‍ക്കും നിലവിലെ വാക്‌സിനേഷന്‍ സ്ഥിതി അനുസരിച്ച് അന്തിമ/ പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളവര്‍ക്കും സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതാണ്.

സംസ്ഥാന വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ എന്ത് ചെയ്യണം?

രണ്ടാം ഡോസ് സ്വീകരിച്ചതിന് ശേഷം വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നിന്ന് താത്കാലികമായി ഒരു സര്‍ട്ടിഫിക്കറ്റ് ലഭ്യമാകുന്നതായിരിക്കും. തുടര്‍ന്ന് https://covid19.kerala.gov.in/vaccine/ എന്ന വെബ് സൈറ്റ് സന്ദര്‍ശിച്ച് VACCINATION CERTIFICATE (GOING ABROAD) എന്ന് ടാബ് ക്ലിക്ക് ചെയ്യുക.

വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നിന്ന് ലഭിച്ച സര്‍ട്ടിഫിക്കറ്റും മറ്റ് വ്യക്തിഗതവിവരങ്ങളും നല്‍കുക. സമര്‍പ്പിക്കപ്പെട്ട അപേക്ഷകള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പരിശോധിച്ച് അര്‍ഹതയുള്ളവര്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.

അപേക്ഷ അംഗീകരിച്ചിട്ടുണ്ടെങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറില്‍ എസ്.എം.എസ്. ലഭിക്കുന്നതാണ്. അംഗീകരിക്കപ്പെട്ട അപേക്ഷകര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാം.

അപേക്ഷ നിരസിക്കപ്പെടുകയാണെങ്കില്‍ അപേക്ഷ നിരസിക്കുവാനുള്ള കാരണം കാണിക്കുന്ന എസ്.എം.എസ്. ലഭിക്കുന്നതാണ്. ആവശ്യമായ തിരുത്തലുകള്‍ വരുത്തി വീണ്ടും അപേക്ഷിക്കാം.

രണ്ടാമത്തെ ഡോസ് വാക്‌സിന്‍ നേരത്തെ ലഭിക്കാന്‍ എന്ത് ചെയ്യണം?

മുന്‍ഗണന ലഭിക്കാനായി https://covid19.kerala.gov.in/vaccine/ എന്ന വൈബ് സൈറ്റില്‍ അപേക്ഷിക്കുക. ഇതിനുള്ള സംവിധാനം ഉടന്‍ തന്നെ വെബ് സൈറ്റില്‍ ലഭ്യമാകുന്നതാണ്. അപേക്ഷിക്കുന്ന സമയത്ത് യാത്രാ വിവരത്തിന്റെ രേഖകള്‍ അപ്‌ലോഡ് ചെയ്യണം.

രണ്ടാം ഡോസ് വാക്‌സിന്‍ നേരത്തെ എടുത്തിട്ടുള്ളവര്‍ക്ക് സംസ്ഥാനം നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കാനായി https://covid19.kerala.gov.in/vaccine/ല്‍ ഇതിനായി പ്രത്യേകം അപേക്ഷിക്കണം. രണ്ടാം ഡോസ് സ്വീകരിച്ച സമയത്ത് മെഡിക്കല്‍ ഓഫീസര്‍ നല്‍കിയിട്ടുള്ള പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് കൂടി അപ് ലോഡ് ചെയ്യണം.

വിദേശത്ത് വച്ച് ആസ്ട്രസിനക്ക വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ചവര്‍ക്ക് സംസ്ഥാനത്ത് നിന്നും രണ്ടാം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിക്കാം. അവര്‍ വാക്‌സിനേഷന്‍ കേന്ദ്രത്തിത്തിലെത്തി രണ്ടാം ഡോസിനായി രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് ആദ്യ ഡോസിന്റെ വിവരങ്ങള്‍ കോവിന്‍ സൈറ്റില്‍ നല്‍കുന്നതാണ്. രണ്ടാം ഡോസ് നല്‍കിയ വിവരം രേഖപ്പെടുത്തിയതിന് ശേഷം അവര്‍ക്ക് കോവിന്‍ സൈറ്റില്‍ നിന്ന് അന്തിമ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

കൂടുതല്‍ സംശയങ്ങള്‍ക്ക് ദിശ 1056, 104 എന്ന നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

🇦🇪യുഎഇയില്‍ 1,812 പേര്‍ക്ക് കൂടി കൊവിഡ്, അഞ്ചു മരണം.

✒️യുഎഇയില്‍ 1,812 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന അഞ്ച് പേരാണ് ഇന്ന് മരണപ്പെട്ടത്. 24 മണിക്കൂറിനിടെ 1,779 പേര്‍ രോഗമുക്തരാവുകയും ചെയ്തു.

പുതിയതായി നടത്തിയ 2,04,487 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം യുഎഇയില്‍ 5,67,263 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍  5,47,008 പേര്‍ രോഗമുക്തരാവുകയും 1,673 പേര്‍ മരണപ്പെടുകയും ചെയ്തു. ഇപ്പോള്‍ 18,582 കൊവിഡ് രോഗികളാണ് യുഎഇയില്‍ ചികിത്സയിലുള്ളത്. 4.99 കോടിയോളം കൊവിഡ് പരിശോധനകള്‍ ഇതുവരെ യുഎഇയില്‍ നടത്തിയിട്ടുണ്ട്.

🛫യാത്രാവിലക്കുള്ള യു.എ.ഇ അടക്കം 11 രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് പ്രവേശനം അനുവദിച്ചു.

✒️രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയ പട്ടികയിൽ നിന്ന് പതിനൊന്ന് രാജ്യങ്ങളെ ഒഴിവാക്കാൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. യു എ ഇ, ജർമ്മനി, യു എസ് എ, അയർലണ്ട്, ഇറ്റലി, പോർട്ടുഗൽ, യു കെ, സ്വീഡൻ, സ്വിറ്റ്സർലൻഡ്, ജപ്പാൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളെയാണ് സൗദി റെഡ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചിരിക്കുന്നത്.

2021 മെയ് 30-ന് പുലർച്ചെ 1 മണി മുതൽ ഈ പതിനൊന്ന് രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് പ്രവേശനം അനുവദിക്കുന്നതാണ്. മെയ് 29-ന് വൈകീട്ടാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ രാജ്യങ്ങളിലെ COVID-19 സ്ഥിതിഗതികൾ വിശകലനം ചെയ്ത ശേഷമാണ് ഈ തീരുമാനം.

ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് സൗദിയിൽ പ്രവേശിച്ച ശേഷം ഏഴ് ദിവസത്തെ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമാണ്. ഇതിന്റെ ചെലവ് യാത്രികർ വഹിക്കേണ്ടതാണ്. ഇവർ സൗദിയിൽ പ്രവേശിച്ച ശേഷം ഏഴാം ദിവസം PCR ടെസ്റ്റ് നടത്തേണ്ടതാണ്. ഈ പരിശോധനയിൽ നെഗറ്റീവ് ആകുന്നവർക്ക് പിറ്റേന്ന് മുതൽ ക്വാറന്റീൻ അവസാനിപ്പിക്കാവുന്നതാണ്.

ഇന്ത്യ ഉൾപ്പടെ 9 രാജ്യങ്ങളിൽ നിന്നുള്ള പ്രവേശന വിലക്ക് തുടരും

സൗദി അറേബ്യ 20 രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്കാണ് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നത്. ഇതിൽ പതിനൊന്ന് രാജ്യങ്ങളെ മെയ് 30 മുതൽ ഈ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ സൗദി തീരുമാനിച്ചിട്ടുണ്ട്. നിലവിലെ അറിയിപ്പ് പ്രകാരം, ഇന്ത്യ, അർജന്റീന, ഇന്തോനേഷ്യ, പാക്കിസ്ഥാൻ, ബ്രസീൽ, ടർക്കി, സൗത്ത് ആഫ്രിക്ക, ലെബനൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ റെഡ് ലിസ്റ്റിൽ തന്നെ തുടരുന്നതാണ്.

ഇന്ത്യയില്‍ നിന്നുള്ള പ്രവേശന വിലക്ക് തുടരുമെങ്കിലും യുഎഇല്‍ നിന്നുള്ള വിലക്ക് നീക്കിയത് മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് അനുഗ്രഹമാവും.

🇧🇭ബഹ്​റൈനിലെ ക്വാറൻറീൻ: ഹോട്ടലുകളുടെ എണ്ണം 31 ആയി.

✒️ബഹ്​റൈനിലേക്ക്​ വരുന്നവർക്ക്​ ക്വാറൻറീനിൽ കഴിയുന്നതിന്​ നാഷണൽ ഹെൽത്​ റഗുലേറ്ററി അ​തോറിറ്റി (എൻ.എച്ച്​.ആർ.എ) അംഗീകാരമുള്ള ഹോട്ടലുകളുടെ എണ്ണം 31 ആയി. ഇന്ത്യ ഉൾപ്പെടെ റെഡ്​ലിസ്​റ്റ്​ രാജ്യങ്ങളിൽനിന്ന്​ വരുന്നവർ 10 ദിവസത്തെ നിർബന്ധിത ക്വാറൻറീനിൽ കഴിയണമെന്നാണ്​ പുതിയ നിയമം.

സ്വന്തം പേരിലോ തൊട്ടടുത്ത കുടുംബാംഗത്തി​െൻറ പേരിലോ താമസ സ്​ഥലമില്ലെങ്കിൽ ഹോട്ടലിൽ റിസർവേഷൻ നടത്തിയതി​െൻറ രേഖ കാണിച്ചാൽ മാത്രമേ ബഹ്​റൈനിലേക്ക്​ വരാൻ അനുവദിക്കൂ. ലൈസൻസുള്ള ഹോട്ടലുകളുടെ വിവരം താഴെയുള്ള ലിങ്കിൽ ലഭ്യമാണ്​.

ഹോട്ടൽ ലിസ്​റ്റ്​:

https://www.nhra.bh/Departments/HCF/MediaHandler/GenericHandler/documents/departments/HCF/Lists/List of Approved Quarantine Facilities - 29 May .pdf

🇶🇦ഖത്തറില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 156 പേര്‍ക്ക്; ഇരട്ടിയിലേറെ പേര്‍ക്ക് രോഗമുക്തി.

✒️ഖത്തറില്‍ ഇന്ന 156 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 337 പേരാണ് രോഗമുക്തി നേടിയത്. 98 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 58 പേര്‍. 3,771 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.

ഇന്ന് രണ്ടുപേരാണ് ഖത്തറില്‍ കോവിഡ് ബാധിച്ചുമരിച്ചത്. 53, 56 വയസ്സുള്ളവരാണ് മരിച്ചത്. ആകെ മരണം 554. രാജ്യത്ത് ഇതുവരെ 2,12,716 പേര്‍ രോഗമുക്തി നേടി. ആകെ കോവിഡ് കേസുകള്‍ 2,17,041. ഇന്ന് 17 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 234 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.

24 മണിക്കൂറിനിടെ 15,801 ഡോസ് വാക്‌സിന്‍ നല്‍കി. ആകെ 24,91,638 ഡോസ് വാക്‌സിനുകളാണ് ഇതിനകം നല്‍കിയത്.

🇸🇦സൗദി: വിനോദ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ തീരുമാനം; പ്രവേശനം COVID-19 വാക്സിൻ സ്വീകരിച്ചവർക്ക് മാത്രം.

✒️രാജ്യത്തെ വിനോദ മേഖലയിലെ പ്രവർത്തനങ്ങൾ, വിനോദപരിപാടികൾ എന്നിവ COVID-19 വാക്സിൻ സ്വീകരിച്ചവരെ മാത്രം പങ്കെടുപ്പിച്ച് കൊണ്ട് പുനരാരംഭിക്കാൻ തീരുമാനിച്ചതായി സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി (GEA) അറിയിച്ചു. ഇത്തരം പരിപാടികൾ നടക്കുന്ന വേദികളിലേക്ക് വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് മാത്രം പ്രവേശനം അനുവദിക്കുന്ന രീതിയിലാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്.

വിനോദ പരിപാടികൾ, കലാമേളകൾ മുതലായവ സംഘടിപ്പിക്കുന്നവരോട് രാജ്യത്തെ COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാനും GEA ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം മേളകൾ സംഘടിപ്പിക്കുന്നവരും, ഇവയിൽ പങ്കെടുക്കുന്നവരും മുഴുവൻ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കേണ്ടതാണ്.

ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നവർക്ക് വേദികളിലേക്ക് പ്രവേശനം ലഭിക്കുന്നതിനായി ‘Tawakkalna’ ആപ്പിലൂടെ തങ്ങളുടെ വാക്സിനേഷൻ സ്റ്റാറ്റസ് തെളിയിക്കാവുന്നതാണ്. തുറന്ന ഇടങ്ങളിൽ നടത്തുന്ന വിനോദ പരിപാടികൾ പരമാവധി ശേഷിയുടെ 40 ശതമാനം പങ്കാളിത്തത്തോടെ നടത്തുന്നതിനാണ് GEA ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്. സമൂഹ അകലം, മാസ്കുകളുടെ ഉപയോഗം, സാനിറ്റൈസറുകളുടെ ഉപയോഗം തുടങ്ങിയ സുരക്ഷാ നിർദ്ദേശങ്ങൾ ഇത്തരം വേദികളിൽ ഉറപ്പാക്കേണ്ടതാണ്.

ഇതിന് പുറമെ ഇത്തരം പരിപാടികളുടെ ടിക്കറ്റുകളുടെ വില്പന ഓൺലൈൻ സംവിധാനങ്ങളിലൂടെ മാത്രമാക്കുന്നതിനും GEA നിർദ്ദേശിച്ചിട്ടുണ്ട്. ഇത്തരം വേദികളിലേക്ക് പ്രവേശിക്കുന്നതിനും, പുറത്ത് പോകുന്നതിനും പ്രത്യേക കവാടങ്ങൾ ഉറപ്പാക്കേണ്ടതാണ്. ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നവരുടെയും, ജീവനക്കാരുടെയും ശരീരോഷ്മാവ് പരിശോധിച്ച് രേഖപ്പെടുത്തുന്നതിനായി പ്രവേശനകവാടത്തിൽ പ്രത്യേക സംവിധാനം ഉറപ്പാക്കേണ്ടതാണ്. ഉയർന്ന ശരീരോഷമാവ് പ്രകടമാക്കുന്നവർ, രോഗലക്ഷണങ്ങളുള്ളവർ മുതലായവരെ വേദികളിലേക്ക് പ്രവേശിപ്പിക്കരുത്. രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവരുടെ വിവരങ്ങൾ സംഘാടകർ ഉടൻ തന്നെ അധികൃതരെ അറിയിക്കേണ്ടതാണ്.

🇴🇲ഒമാൻ: സ്വദേശിവത്കരണ നടപടികൾ പൂർത്തിയാക്കുന്ന സ്ഥാപനങ്ങൾക്ക് പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് ഫീസിൽ ഇളവ് നൽകും.

✒️രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങൾക്ക് സാമ്പത്തിക ഉത്തേജനം നൽകുന്നതുമായി ബന്ധപ്പെട്ട് പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് ഫീസിൽ പ്രത്യേക ഇളവുകൾ അനുവദിക്കുമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. ഈ തീരുമാന പ്രകാരം, ഉയർന്ന തസ്തികകളിലേക്കും, സാങ്കേതിക തൊഴിലുകളിലേക്കും നിയമിക്കപ്പെടുന്ന പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് ഫീസിൽ പ്രത്യേക ഇളവുകൾ നൽകുമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

സ്വദേശിവത്കരണ നടപടികൾ പൂർത്തിയാക്കുന്ന സ്ഥാപനങ്ങൾക്കാണ് ഈ ഇളവുകൾ അനുവദിക്കുന്നത്.

താഴെ പറയുന്ന രീതിയിലാണ് പുതിയ വർക്ക്പെർമിറ്റുകളുടെയും, നിലവിലെ പെർമിറ്റുകൾ പുതുക്കുന്നതിന്റെയും ഫീ തുകകളിൽ ഇളവുകൾ നൽകുന്നത്:

ഒമാൻ പൗരന്മാരെ ജീവനക്കാരായി നിയമിച്ചിട്ടുള്ള സ്ഥാപനങ്ങൾക്ക് പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതിനുള്ള വർക്ക് പെർമിറ്റ് ഫീസിൽ 25 ശതമാനം ഇളവ് നൽകും.

സ്വദേശിവത്കരണ നിബന്ധനകൾ പൂർണ്ണമായും നടപ്പിലാക്കിയിട്ടുള്ള സ്ഥാപനങ്ങൾക്ക് പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതിനുള്ള വർക്ക് പെർമിറ്റ് ഫീസിൽ 50 ശതമാനം ഇളവ് നൽകും.

ഓരോ സ്ഥാപനത്തിന്റെയും വിവിധ സാമ്പത്തിക പ്രവർത്തനങ്ങളിലെ പ്രവാസി തൊഴിലാളികളുടെയും, ഒമാൻ പൗരന്മാരുടെയും അനുപാതം കണക്കിലെടുത്തായിരിക്കും സ്വദേശിവത്കരണ തോത് കണക്കിലാക്കുക എന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

🇰🇼കുവൈറ്റ്: നഴ്സറികൾ ജൂൺ മാസത്തിൽ തുറക്കുന്നതിന്റെ സാധ്യത പരിശോധിക്കുന്നതായി സൂചന.

✒️രാജ്യത്തെ നഴ്സറികൾ ജൂൺ മാസം മുതൽ തുറക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കുന്നതിനായി ആരോഗ്യ മന്ത്രാലയവുമായി കുവൈറ്റ് മിനിസ്ട്രി ഓഫ് സോഷ്യൽ അഫയേഴ്‌സ് ചർച്ച നടത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ പ്രീ-സ്കൂളുകളുടെ പ്രവർത്തനം പുനരാരംഭിക്കുന്നതിന് അനുമതി നൽകാൻ കുവൈറ്റ് ആരോഗ്യ മന്ത്രലയത്തിന് കീഴിലുള്ള COVID-19 എമർജൻസി കമ്മിറ്റി നേരത്തെ അനുമതി നൽകിയ സാഹചര്യത്തിലാണ് ഈ ചർച്ച.

നഴ്സറികളിലെ മുഴുവൻ അധ്യാപകർക്കും, ജീവനക്കാർക്കും COVID-19 വാക്സിൻ നിർബന്ധമാക്കിയിട്ടുണ്ട്. ഓരോ നഴ്സറികളിലെയും ജീവനക്കാർ വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനനുസരിച്ചായിരിക്കും അവ തുറക്കുന്നതിന് അനുമതി നൽകുന്നതെന്നാണ് സൂചന. ജീവനക്കാർക്ക് നഴ്സറികളിൽ പ്രവേശിക്കുന്നതിന് വാക്സിനേഷൻ ചെയ്തതിന്റെ രേഖ, നെഗറ്റീവ് PCR റിസൾട്ട് എന്നിവ നിർബന്ധമാണ്.

ഇത്തരം സ്ഥാപനങ്ങളിൽ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ചുമതല അതാത് നഴ്സറികളുടെ ഉടമകൾക്കായിരിക്കും. ആരോഗ്യ മന്ത്രാലയം മുന്നോട്ട് വെക്കുന്ന മുഴുവൻ സുരക്ഷാ മാനദണ്ഡങ്ങളും നഴ്സറികളിൽ ഉറപ്പാക്കേണ്ടതാണ്. കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തിൽ ഒരു വർഷത്തിലധികമായി കുവൈറ്റിലെ നഴ്സറികൾ ഉൾപ്പടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്.

🎙️അബുദാബി: നൂറിലധികം കേന്ദ്രങ്ങളിൽ നിന്ന് ഫൈസർ COVID-19 വാക്സിൻ ലഭ്യമാണെന്ന് DoH; മുൻ‌കൂർ ബുക്കിംഗ് ആവശ്യമില്ല.

✒️എമിറേറ്റിലെ നൂറിലധികം വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ കുത്തിവെപ്പുകൾ ലഭ്യമാണെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH) അറിയിച്ചു. ഇത്തരം കേന്ദ്രങ്ങളിൽ വാക്-ഇൻ സേവനം ലഭ്യമാണെന്നും, വാക്സിൻ ലഭിക്കുന്നതിനായി വ്യക്തികൾക്ക് ഈ കേന്ദ്രങ്ങളിൽ നേരിട്ടെത്താവുന്നതാണെന്നും DoH വ്യക്തമാക്കി.

മെയ് 28-ന് രാത്രിയാണ് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. വാക്സിൻ ലഭിക്കുന്നതിനുള്ള കേന്ദ്രങ്ങൾ എമിറേറ്റിലുടനീളം പ്രവർത്തിക്കുന്നതായും DoH കൂട്ടിച്ചേർത്തു.

പന്ത്രണ്ട് വയസ്സിന് മുകളിൽ പ്രായമുള്ള വാക്സിൻ കുത്തിവെപ്പെടുക്കാത്ത യു എ ഇ പൗരന്മാർ, പ്രവാസികൾ എന്നീ വിഭാഗക്കാർക്ക് ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ കുത്തിവെപ്പ് സൗജന്യമായി ലഭ്യമാണെന്നും DoH വ്യക്തമാക്കി. അബുദാബിയിലെ വാക്സിനേഷൻ കേന്ദ്രങ്ങൾ സംബന്ധിച്ച വിവരങ്ങൾ https://www.doh.gov.ae/en/covid-19/national-vaccination എന്ന വിലാസത്തിൽ നിന്ന് ലഭ്യമാണ്.

Post a Comment

0 Comments