പോർട്ടോ : ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരത്തിനിടെ ചെൽസി ഡിഫൻഡർ അന്റോണിയോ റൂഡിഗറുമായി കൂട്ടിയിടിച്ച മാഞ്ചെസ്റ്റർ സിറ്റി താരം കെവിൻ ഡിബ്രുയ്ന് പരിക്ക്. താരത്തിന്റെ മൂക്കിന് പൊട്ടൽ സംഭവിച്ചിട്ടുണ്ട്. കൺതടത്തിലെ എല്ലിനും പൊട്ടലുണ്ട്.
രണ്ടാംപകുതിയുടെ തുടക്കത്തിലായിരുന്നു സംഭവം. കണ്ണിന് താഴെ വീർക്കുകയും വേദന കലശലാകുകയും ചെയ്തതോടെ ഡിബ്രുയ്ൻ കളംവിടുകയായിരുന്നു. കണ്ണീരോടെയാണ് താരം മടങ്ങിയത്. യൂറോ കപ്പിനൊരുങ്ങുന്ന ബെൽജിയം ടീമിന് താരത്തിന്റെ പരിക്ക് തിരിച്ചടിയാകും. ജൂൺ 12-നാണ് യൂറോ കപ്പിലെ ബെൽജിയത്തിന്റെ ആദ്യ മത്സരം.
0 Comments