Ticker

6/recent/ticker-posts

Header Ads Widget

സ്​കൂൾ പ്രവേശനോത്സവം വെർച്വലായി​ നടത്തും, തുടക്കത്തിൽ റിവിഷൻ ക്ലാസെന്നും വിദ്യാഭ്യാസ മന്ത്രി.

പാഠപുസ്തകവും യൂണിഫോമും തയ്യാറാണ്.

എസ്എസ്എൽസി ഐടി പരീക്ഷ ഒഴിവാക്കി.

പ്ലസ് വൺ പരീക്ഷ നടത്തിപ്പിൽ തീരുമാനം ഉടൻ.

പ്ലസ് ടു ക്ലാസുകൾ ജൂൺ രണ്ടാം വാരം.

ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ മൂല്യനിര്‍ണയം ജൂണ്‍ ഒന്നുമുതല്‍ 19 വരെയായിരിക്കും. 

എസ്എസ്എല്‍സി പ്രാക്ടിക്കല്‍ ജൂണ്‍ 21 മുതല്‍ ജൂലൈ ഏഴുവരെ.

എസ്എസ്‍എല്‍സി മൂല്യനിര്‍ണയം ജൂണ്‍ ഏഴുമുതല്‍ 25 വരെ.

27 ലക്ഷം കുട്ടികള്‍ക്ക് ഭക്ഷ്യകിറ്റ് നല്‍കും. ഒന്‍പതുലക്ഷം പേര്‍ക്ക് യൂണിഫോം


കോവിഡിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ സ്​കൂൾ പ്രവേശനോത്സവം ഓൺലൈനായി​ നടത്തുമെന്ന്​ വിദ്യാഭ്യാസമന്ത്രി വി. ശിവൻ കുട്ടി. പ്രവേശനോത്സവം ജന പങ്കാളിത്തത്തോടെ നടത്താനാകില്ലെന്നും അതുകൊണ്ട് വെർച്വലായി പ്രവേശനോത്സവം നടത്തുമെന്നും വിദ്യാഭ്യാസമന്ത്രി. 

ജൂൺ ഒന്നിന്​ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂളിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, വിദ്യഭ്യാസ മന്ത്രി എന്നിവർ പങ്കെടുക്കും. രണ്ട്​ തലങ്ങളിലായാണ്​ പ്രവേശനോത്സവം നടക്കുകയെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പ്ലസ് വൺ പരീക്ഷ നടത്തിപ്പ് സംബന്ധിച്ചു രണ്ടു ദിവസത്തിനകം തീരുമാനമുണ്ടാകും. അധ്യാപക സംഘടനകളുമായി യോഗം ചേർന്നപ്പോൾ വ്യത്യസ്ത അഭിപ്രായം ഉണ്ടായെന്നും അദ്ദേഹം അറിയിച്ചു.

രാവിലെ 9 മണിക്ക്​ മുഖ്യമന്ത്രി വിക്ടേഴ്​സ്​ ചാനൽ വഴി പ്രവേശനോത്സവം ഉദ്ഘാടനം നിർവഹിക്കും. 11 മണിക്ക്​ വെർച്വലായി സ്​കൂളുകളിൽ പ്രവേശനോത്സവം നടക്കും. തുടക്കത്തിൽ ഡിജിറ്റൽ ക്ലാസും തുടർന്ന്​ സംവാദരീതിയിലും ക്ലാസ്​ നടത്താൻ ആലോചനയുണ്ട്​. തുടക്കത്തിൽ ഡിജിറ്റലായി റിവിഷൻ ക്ലാസുകൾ സംഘടിപ്പിക്കും.

എസ്​.എസ്​.എൽ.സി മൂല്യ നിർണയം ജൂൺ ഏഴ്​ മുതൽ 25 വരെയും ഹയർസെക്കണ്ടറി - വി.എച്ച്​.എസ്​.ഇ മൂല്യ നിർണയം ജൂൺ ഒന്ന്​ മുതൽ 19 വരെയും നടക്കും. പ്രാക്​ടിക്കൽ പരീക്ഷ ജൂൺ 21 മുതൽ ജൂലൈ ഏഴ്​ വരെ നടക്കും. പ്ലസ്​ വൺ പരീക്ഷയുടെ അന്തിമ തീരുമാനം മുഖ്യമന്ത്രിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച തിരുവനന്തപുരം മണക്കാട്​ സ്​കൂളുകളിൽ വെച്ച്​ പാഠപുസ്​തക വിതരണത്തിന് തുടക്കംകുറിക്കും. realmedia ഒന്നാം ഭാഗത്തിന്‍റെ 70 ശതമാനം പാഠപുസ്​തക വിതരണം പൂർത്തിയായി. ഡിജിറ്റൽ ഉപകരണങ്ങൾ വിദ്യാർഥികൾക്ക്​ ലഭിക്കാൻ എല്ലാവരും സഹായിക്കണമെന്നും മന്ത്രി അറിയിച്ചു.

Post a Comment

0 Comments