അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് ഇളവുള്ളത്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് നിര്‍ദേശം. വ്യാഴം, വെള്ളി ദിവസങ്ങളിലെ ഇളവുകള്‍ക്ക് ശേഷം ഇന്നും നാളെയും സമ്പൂര്‍ണ ലോക്ഡൗണാണ്.
സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങളാകും ഉണ്ടാകുക. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ അനുമതിയുണ്ട്. ഹോട്ടലുകളില്‍ പാഴ്സല്‍ വാങ്ങാനാകില്ല. ഹോം ഡെലിവറി മാത്രമേ ഉണ്ടാകൂ. പൊതുഗതാഗതം ഉണ്ടാകില്ല. പരീക്ഷാ മൂല്യനിര്‍ണയം ഉള്‍പ്പെടെ അവശ്യ മേഖലകളിലുള്ളവര്‍ക്കായി കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും. ഞായറാഴ്ച ഉച്ചക്ക് ശേഷം കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിക്കും.
അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ഇളവുകള്‍ അനുവദിച്ചതിന് ശേഷമുള്ള സമ്പൂര്‍ണ ലോക്ഡൌണായതിനാല്‍ പൊലീസ് നിരീക്ഷണവും നടപടിയും കര്‍ശനമാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിശോധനക്കായി കൂടുതല്‍ പൊലീസിനെ വിന്യസിക്കും.
ശനിയാഴ്ചയും ഞായറാഴ്ചയും സാമൂഹിക അകലം പാലിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ തടസമില്ല. എന്നാൽ ഇക്കാര്യം പൊലീസ് സ്റ്റേഷനിൽ മുൻകൂട്ടി അറിയിക്കണമെന്നുണ്ട്.
ഇളവുകൾ, നിയന്ത്രണങ്ങൾ
🔰മെഡിക്കൽ സ്റ്റോറുകൾ, പാല്, പച്ചക്കറി, മത്സ്യം, മാംസം, അവശ്യ-ഭക്ഷ്യസാധനങ്ങള്‍ എന്നിവ വിൽക്കുന്ന കടകൾ രാവിലെ ഏഴുമുതല്‍ വൈകീട്ട് ഏഴുവരെ തുറക്കാം.
ഹോട്ടലുകളിൽ ടേക്ക്-എവെ അനുവദിക്കില്ല. ഹോം ഡെലിവറി മാത്രം.
ചായക്കടകള്‍, തട്ടുകടകള്‍ എന്നിവ പ്രവര്‍ത്തിക്കാന്‍ പാടില്ല.
അനാവശ്യ യാത്രകൾ അനുവദിക്കില്ല. അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ വീടുകളിൽനിന്ന് ഒരാൾ മാത്രം പുറത്തുപോകണം.
പൊതുഗതാഗതമുണ്ടാകില്ല. പ്രഭാത, സായാഹ്ന സവാരി അനുവദിക്കില്ല.
അത്യാവശ്യ മെഡിക്കൽ സേവനങ്ങൾക്കും അവശ്യസർവിസ് വിഭാഗങ്ങൾക്കും സർക്കാർ നിർദേശിച്ച മറ്റു വിഭാഗങ്ങളിൽപ്പെട്ടവർക്കും മാത്രമേ യാത്ര അനുവദിക്കൂ.
ഇവർ ഔദ്യോഗിക തിരിച്ചറിയൽ കാർഡും മേലധികാരിയുടെ സർട്ടിഫിക്കറ്റും കരുതണം.
െട്രയിൻ, വിമാനയാത്രക്കാർ ടിക്കറ്റും മറ്റ് യാത്രാരേഖകളും കാണിക്കണം. രേഖകള്‍ കാണിച്ച് വാക്സിന് എടുക്കാന്‍ പോകുന്നവര്‍ക്കും യാത്ര ചെയ്യാം.
വിവാഹങ്ങള്‍ക്കും മരണാനന്തര ചടങ്ങുകൾക്കും ഇരുപതുപേരെ മാത്രമേ അനുവദിക്കൂ.
പൊതുപരിപാടികളോ ടൂറിസം, റിക്രിയേഷൻ, ഇൻഡോർ പ്രവർത്തനങ്ങളോ അനുവദിക്കില്ല.
ബിവറേജസ് ഒൗട്ട്ലെറ്റുകൾ, ബാറുകള്‍ തുടങ്ങിയവയും പ്രവര്‍ത്തിക്കില്ല.
കെ.എസ്.ആർ.ടി.സി അവശ്യവിഭാഗങ്ങൾക്ക് വേണ്ടിയുള്ള സർവിസ് മാത്രമേ നടത്തൂ.
ശനിയാഴ്ചയും ഞായറാഴ്ചയും സാമൂഹിക അകലം പാലിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ തടസമില്ല. എന്നാൽ ഇക്കാര്യം പൊലീസ് സ്റ്റേഷനിൽ മുൻകൂട്ടി അറിയിക്കണമെന്നുണ്ട്.
0 Comments