Ticker

6/recent/ticker-posts

Header Ads Widget

ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ടൂർണമെന്റിന്റെ മത്സരക്രമം പൂർത്തിയായി

ശനിയാഴ്ച ആരംഭിക്കുന്ന ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ടൂർണമെന്റിന്റെ മത്സരക്രമം പുറത്ത് വിട്ടു.
പുരുഷ സിംഗിൾസ് ചാമ്പ്യൻ റാഫേൽ നദാലിന് ആദ്യ റൗണ്ടിൽ എതിരാളി ഓസ്ട്രേലിയയുടെ അലക്സി പോപ്പിറിന്നാണ്. വനിതാ സിംഗിൾസ് കിരീട ജേത്രി പോളണ്ടിന്റെ ഇഗ സ്യാതെക്ക് സ്ലൊവേന്യയുടെ കാജ ജുവാനെ നേരിടും.കഴിഞ്ഞ സീസണിലെ റണ്ണർ അപ്പ് സോഫിയ കെനിന് 2017 ലെ കിരീട ജേത്രി ജെലേന ഒസ്റ്റാപെങ്കോയാണ് എതിരാളി.

നൊവാക് ദ്യോക്കോവിച്ച് അമേരിക്കയുടെ ടെന്നിസ് സാൻഗ്രനെയും ഓസ്ട്രിയയുടെ ഡൊമിനിക്ക് തീം സ്പെയിനിന്റെ പാബ്ലോ അൻഡുജാറിനെയും നേരിടും. അമേരിക്കയുെടെ ഇതിഹാസ താരം സെറീന വില്യംസിന് റുമാനിയയുടെ ഐറീന ബെഗുവും നവോമി ഒസാക്കയ്ക്ക് റുമാനിയയുടെ തന്നെ പട്രീഷ്യ ടിഗുമാണ് എതിരാളികൾ.

Post a Comment

0 Comments