സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന മലപ്പുറത്ത് ഞായറാഴ്ച കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ട്രിപ്പിൾ ലോക്ക്ഡൗൺ നിലവിലുള്ള ജില്ലയിൽ ഞായറാഴ്ച അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളും തുറന്ന് പ്രവർത്തിക്കില്ല. നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ ഉത്തരവിറക്കി.
ഞായറാഴ്ച (30.05.2021) പാൽ, പത്രം, മെഡിക്കൽ അനുബന്ധ സ്ഥാപനങ്ങൾ/പ്രവർത്തികൾ, പെട്രോൾ പമ്പുകൾ , കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ( സർക്കാർ വകുപ്പുകൾ, സന്നദ്ധപ്രവർത്തകർ ഉൾപ്പെടെ ) പാചകവാതക വിതരണം, ടെലികോം, മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ, ചരക്കുഗതാഗതം ചരക്കുകളുടെ ലോഡിംഗ് അൺലോഡിംഗ് ജോലികൾ, അന്തർ ജില്ലാ യാത്ര (പാസോടു കൂടിയത്), മരണാനന്തര ചടങ്ങുകൾ, മുൻകൂട്ടി നിശ്ചയിച്ച വിവാഹങ്ങൾ എന്നിവ ഒഴികെ യാതൊരുവിധ പ്രവർത്തികൾക്കും അനുമതി ഉണ്ടായിരിക്കുന്നതല്ല. ഹോട്ടലുകൾ ഹോം ഡെലിവറികൾക്കായി മാത്രം തുറന്നു പ്രവർത്തിക്കാവുന്നതാണ്.
കഴിഞ്ഞ ഞായറാഴ്ചയും ജില്ലയിൽ സമാനമായ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരേ 1897 ലെ പകര്‍ച്ചവ്യാധി തടയല്‍ നിയമം, 2021 ലെ കേരള പകര്‍ച്ചവ്യാധി രോഗ ഓഡിനന്‍സ്, ദുരന്ത നിവരണ നിയമം 2005, ഐപിസി സെക്ഷന്‍ 188 എന്നിവ പ്രകാരം കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നാണ് കലക്ടറുടെ മുന്നറിയിപ്പ്.
0 Comments