പുതിയ വിന്‍ഡോസ് 11 ഓപ്പറേറ്റിങ് സിസ്റ്റം അവതരിപ്പിച്ചു; മാക്ക് ഓഎസിനോട് കിടപിടിക്കും രൂപകല്‍പന
പ്രൊഡക്റ്റിവിറ്റി, ഗെയിമിങ്, ക്രിയേറ്റിവിറ്റി ഉള്‍പ്പടെ വിവിധ മേഖലകളില്‍ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ടാണ് ഈ പുതിയ ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിച്ചെടുത്തിരിക്കുന്നത്.
മൈക്രോസോഫ്റ്റ് വിന്‍ഡോസ് 11 ഓഎസ് അവതരിപ്പിച്ചു. ഒരു വെര്‍ച്വല്‍ ഇവന്റിലാണ് ഈ നെക്സ്റ്റ് ജനറേഷന്‍ ഓപ്പറേറ്റിങ് സിസ്റ്റം മൈക്രോസോഫ്റ്റ് അവതരിപ്പിച്ചത്.
ഏറെ കാലമായുള്ള ഉപഭോക്താക്കളുടെ പരാതി പരിഗണിച്ച് വലിപ്പം കുറച്ചും, പ്രവര്‍ത്തന വേഗത കൂട്ടിയും, ഊര്‍ജ ഉപഭോഗം പരിമിതപ്പെടുത്തിയുമാണ് പുതിയ ഓഎസ് തയ്യാറാക്കിയിരിക്കുന്നത് എന്ന് മൈക്രോസോഫ്റ്റ് പ്രൊഡക്റ്റ് മാനേജര്‍ പനോസ് പനായ് പറഞ്ഞു.
സുരക്ഷാ അപ്‌ഡേറ്റുകള്‍ അതിവേഗം എത്തിക്കും.
കാഴ്ചയില്‍ അടിമുടി മാറ്റങ്ങളും കാലാനുസൃതമായ സൗകര്യങ്ങളും ഉള്‍പ്പെടുത്തിയാണ് വിന്‍ഡോസ് 11 അവതിരിപ്പിച്ചിരിക്കുന്നത്. ലളിതമായി പറഞ്ഞാല്‍ ആപ്പിള്‍ മാക് ഓഎസിനോടും, ഗൂഗിള്‍ ആന്‍ഡ്രോയിഡിനോടും കിടപിടിക്കും വിധമാണ് വിന്‍ഡോസ് 11 തയ്യാറാക്കിയിരിക്കുന്നത്.
പ്രൊഡക്റ്റിവിറ്റി, ഗെയിമിങ്, ക്രിയേറ്റിവിറ്റി ഉള്‍പ്പടെ വിവിധ മേഖലകളില്‍ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ടാണ് ഈ പുതിയ ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിച്ചെടുത്തിരിക്കുന്നത്.
വിന്‍ഡോസിന്റെ ഡെസ്‌ക്ടോപ് രൂപകല്‍പനയിലാണ് വലിയ മാറ്റങ്ങല്‍ വരുത്തിയിരിക്കുന്നത്. ടാസ്‌ക്ബാര്‍, വിഡ്ജറ്റുകള്‍, വിന്‍ഡോസ് മെനു, സ്റ്റാര്‍ട്ട് അപ്പ് ടോണ്‍ തുടങ്ങിയവയില്‍ മാറ്റം വന്നിരിക്കുന്നു.
പരമ്പരാഗത കംപ്യൂട്ടറുകള്‍ക്കൊപ്പം തന്നെ പുതിയ ടച്ച് സ്‌ക്രീന്‍ കംപ്യൂട്ടറുകളെയും ലക്ഷ്യമിട്ടാണിത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകളും ഇതില്‍ സന്നിവേശിപ്പിച്ചിരിക്കുന്നു. ഗെയിമുകള്‍ക്കും ഡിസൈനിങ് വീഡിയോ എഡിറ്റിങ് പോലുള്ള ആവശ്യങ്ങള്‍ക്കുമായി മികച്ച ഗ്രാഫിക്‌സ് പിന്തുണയും സോഫ്റ്റ് വെയര്‍ പിന്തുണയും വിന്‍ഡോസ് 11 ഓഎസ് ഉറപ്പുനല്‍കുന്നു.
ഗൂഗിള്‍ പ്ലേസ്റ്റോര്‍, ആപ്പിള്‍ ആപ്പ്‌സ്റ്റോര്‍ എന്നിവയ്ക്ക് സമാനമായി മൈക്രോസോഫ്റ്റ് സ്റ്റോര്‍ രൂപകല്‍പന ചെയ്തിരിക്കുന്നു. വിവിധ ആവശ്യങ്ങള്‍ക്കായി വിന്‍ഡോസ് ആപ്പുകള്‍ നിര്‍മിക്കാന്‍ ഡെവലപ്പര്‍മാര്‍ക്ക് സാധിക്കും.
ആപ്പുകളുടെ കാര്യത്തില്‍ കൂടുതല്‍ തുറന്ന സമീപനമാണ് മൈക്രോസോഫ്റ്റ് വിന്‍ഡോസ് 11 ല്‍ നടത്തുന്നത്. ടിക് ടോക്ക് പോലുള്ള മൊബൈല്‍ ആപ്പുകളും വിന്‍ഡോസ് 11 ല്‍ ഉപയോഗിക്കാനാവും. കൂടുതല്‍ ഡെവലപ്പര്‍മാരെയും, ഉപഭോക്താക്കളെയും കമ്പനി വിന്‍ഡോസിലേക്ക് സ്വാഗതം ചെയ്യുന്നു.
മാത്രവുമല്ല ഇതുവരെ പുറത്തിറങ്ങിയവയില്‍ ഏറ്റവും സുരക്ഷിതമായ വിന്‍ഡോസ് ഓഎസ് ആയിരിക്കും ഇതെന്നും കമ്പനി ഉറപ്പുനല്‍കുന്നു.
പുതിയ വിന്‍ഡോസ് 11 ഓപ്പറേറ്റിങ് സിസ്റ്റത്തെ കുറിച്ച് കൂടുതൽ അറിയാം ⬇️⬇️⬇️
0 Comments