രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. 24 മണിക്കൂറിനിടെ 1,27,510 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2,795 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. 54 ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ ആകെ രോഗമുക്തി നിരക്ക് 92.9 ശതമാനമായി ഉയര്‍ന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,81,75,044ഉം മരണം 3,31,895ഉം ആയി. നിലവില്‍ 18,95,520 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിലുളളത്.
അതേ സമയം രാജ്യത്തെ ഭൂരിഭാഗം ആളുകള്‍ക്കും വാക്സിന്‍ നല്‍കിയാന്‍ ഇനിയൊരു രോഗവ്യാപനം തടയാന്‍ ഇത് സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓഗസ്റ്റ് ആദ്യവാരത്തിനകം ആദ്യഡോസ് വാക്സിന്‍ നല്‍കാനാണ് ശ്രമിക്കുന്നത്. ആസ്ട്രാ സെനക, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍, സിനോഫോം വാക്സിനുകള്‍ രാജ്യത്തെ സ്വകാര്യ ആശുപത്രികളില്‍ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. നിലവില്‍ ഫൈസറിന്റെയും മൊഡേണയുടെയും വാക്സിനുകളാണ് സിംഗപ്പൂരില്‍ ഉപയോഗിക്കുന്നത്. സിംഗപ്പൂരില്‍ 12 വയസിനു മുകളില്‍ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ ഇന്ന് തുടങ്ങും.
കോവിഡ് മഹാമാരിയെ തുടർന്ന് മാതാപിതാക്കൾ നഷ്ടപെട്ട 49 കുട്ടികൾ കേരളത്തിലുണ്ടെന്ന് ദേശിയ ബാലാവകാശ കമ്മീഷൻ സുപ്രീം കോടതിയെ അറിയിച്ചു. എട്ട് കുട്ടികൾ ഉപേക്ഷിക്കപ്പെട്ടു. മാതാപിതാക്കളിൽ ഒരാൾ മരിച്ച 895 കുട്ടികളാണ് കേരളത്തിലുള്ളത്.
മെയ് 29 വരെ ബാൽ സ്വരാജ് പോർട്ടലിൽ അപ്ലോഡ് ചെയ്തിട്ടുള്ള വിവരങ്ങളാണ് ദേശിയ ബാലാവകാശ കമ്മീഷൻ സുപ്രീം കോടതിക്ക് കൈമാറിയിരുന്നത്. രാജ്യത്ത് ആകമാനം കോവിഡിനെ തുടർന്ന് അനാഥരായ കുട്ടികളുടെ എണ്ണം 1700 ആണ്. 140 കുട്ടികളാണ് ഉപേക്ഷിക്കപ്പെട്ടത്. മാതാപിതാക്കളിൽ ഒരാൾ നഷ്ടപെട്ട 7400 കുട്ടികളാണ് രാജ്യത്തുള്ളത്.
അതേസമയം, മാതാപിതാക്കളിൽ ഒരാൾ നഷ്ടപെട്ട 1314 കുട്ടികളെ സംബന്ധിച്ച വിവരം പോർട്ടലിൽ അപ്ലോഡ് ചെയ്തിട്ടുള്ളതായി സംസ്ഥാന സർക്കാർ കേസിലെ അമിക്കസ് ക്യൂറിയായ ഗൗരവ് അഗർവാളിനെ അറിയിച്ചിട്ടുണ്ട്. ഇതിൽ നാല് കുട്ടികളെ ശിശു സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ബാക്കിയുള്ളവരിൽ എത്ര പേർക്ക് സഹായം ആവശ്യമാണെന്ന് കണ്ടെത്താനുള്ള പ്രക്രിയ പുരോഗമിക്കുന്നതായും അമിക്കസ് ക്യൂറിക്ക് രേഖാമൂലം കൈമാറിയ കുറിപ്പിൽ കേരളം വ്യക്തമാക്കിയിട്ടുണ്ട്.
മഹാമാരിയെ തുടർന്ന് അനാഥരാകുന്ന കുട്ടികളുടെ പേരിൽ മൂന്ന് ലക്ഷം രൂപ സ്ഥിരം നിക്ഷേപം നടത്തുന്നത് ഉൾപ്പടെ സംസ്ഥാനം ആവിഷ്കരിച്ചിരിക്കുന്നു. പദ്ധതികളുടെ വിശദശാംശങ്ങളും കേരളം കൈമാറിയ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
0 Comments