മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന, ട്വന്റി-20 പരമ്പരയ്്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ശിഖര്‍ ധവാനാണ് ക്യാപ്റ്റന്‍.
മലയാളി താരങ്ങളായ സഞ്ജു സാംസണും ദേവ്ദത്ത് പടിക്കലും ടീമിലുണ്ട്..വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ഇംഗ്ലണ്ട് പര്യടനത്തിലായതിനാല്‍ ഇന്ത്യയുടെ യുവടീമാകും ശ്രീലങ്കയെ നേരിടുക.
ജൂലായ് 13-ന് ആരംഭിക്കുന്ന പരമ്പരയ്ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. മൂന്ന് വീതം ഏകദിന മത്സരങ്ങളും ട്വന്റി-20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. കൊളംബോ അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ വെച്ചാണ് എല്ലാ മത്സരങ്ങളും.
ഇന്ത്യന്‍ ടീം : ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍) പൃഥ്വി ഷാ,ദേവ്ദത്ത് പടിക്കല്‍, ഋുതുരാജ് ഗെയ്ക്വാഡ്, സൂര്യകുമാര്‍ യാദവ്, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, നിതീഷ് റാണ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), യുവേന്ദ്ര ചഹാല്‍, രാഹുല്‍ ചഹാര്‍, കെ.ഗൗതം, ക്രുണാല്‍ പാണ്ഡ്യ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ഭുവനേശ്വര്‍ കുമാര്‍ (വൈസ് ക്യാപ്റ്റന്‍), ദീപക് ചഹാര്‍, നവദീപ് സൈനി, ചേതന്‍ സകാരിയ.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ സീനിയര്‍ ടീം. ജൂണ്‍ പതിനെട്ടിന് ന്യൂസീലന്‍ഡിനെതിരേയാണ് ഫൈനല്‍. അതിനുശേഷം ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയും കളിക്കും. ഒരേസമയം രണ്ട് ഇന്ത്യന്‍ ടീമുകള്‍ രണ്ട് വ്യത്യസ്ത രാജ്യങ്ങളില്‍ പര്യടനം നടത്തുന്നു എന്നത് അപൂര്‍വ്വമായ കാര്യമാണ്.
0 Comments