Ticker

6/recent/ticker-posts

Header Ads Widget

യു.എ.ഇയിലേക്ക് ജൂലൈ 6 വരെ വിമാന സര്‍വീസുണ്ടാകില്ലെന്ന് എയര്‍ ഇന്ത്യ

ദുബായ്: ജൂലൈ 6 വരെ യു.എ.ഇയിലേക്ക് വിമാന സർവീസുണ്ടാകില്ലെന്ന് എയർ ഇന്ത്യ.




ട്വിറ്ററിലൂടെയാണ് എയർ ഇന്ത്യ ഇക്കാര്യം അറിയിച്ചത്. നേരത്തേ ജൂൺ 24 മുതൽ ദുബായിലേക്ക് സർവീസ് നടത്തുമെന്ന് വിവിധ വിമാന കമ്പനികൾ അറിയിച്ചിരുന്നു.

ജൂൺ 23 മുതൽ താമസവിസയുള്ള, കോവിഡ് 19 വാക്സിൻ 2 ഡോസും എടുത്തവർക്ക് ദുബായ് വിമാനത്താവളം വഴി മടങ്ങി വരാമെന്ന് അറിയിപ്പുണ്ടായിരുന്നു.  എമിറേറ്റ്സ് എയർലൈൻ, ഫ്ലൈ ദുബായ് എന്നിവയുടെ കസ്റ്റമർ കെയർ വിഭാഗവും ജൂലൈ 6 വരെ ഇന്ത്യയിൽനിന്ന് യു.എ.ഇയിലേക്ക് വിമാന സർവീസ് ഉണ്ടാകില്ലെന്ന് സൂചന നൽകിയിട്ടുണ്ട്.

ഇതോടെ കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽനിന്നുള്ള പ്രവാസി ഇന്ത്യാക്കാരുടെ മടക്കം വൈകുമെന്നുറപ്പായി. അതിനിടെ കേരളത്തിലെ വിമാനത്താവളങ്ങളിൽ യാത്രയ്ക്ക് നാലു മണിക്കൂർ മുമ്പുള്ള പി.സി.ആർ. റാപ്പിഡ് ടെസ്റ്റിനുള്ള സംവിധാനം അധികൃതർ ഒരുക്കി തുടങ്ങിയിട്ടുമുണ്ട്.

Post a Comment

0 Comments