പ്രൊവിഡന്റ് ഫണ്ട് ലഭിക്കുന്നതിന് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കി. ഈ മാസം മുതല്‍ ഇത് ബാധകമാകും.
ഇപിഎഫ് അക്കൗണ്ടുമായി ആധാര്‍ നമ്ബര്‍ ലിങ്ക് ചെയ്തില്ലെങ്കില്‍ പിഎഫ് തുക അക്കൗണ്ടില്‍ ലഭിക്കില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്.
ഇസിആര്‍ അഥവാ ഇലക്‌ട്രോണിക്ക് ചലാന്‍ കം റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള മാര്‍ഗനിര്‍ദേശവും അധികൃതര്‍ പുതുക്കി. പുതിയ നിര്‍ദേശം പ്രകാരം ആധാറും പിഎഫ് യുഎഎന്നും (യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്ബര്‍) ലിങ്ക് ചെയ്ത ജീവനക്കാര്‍ക്ക് മാത്രമേ തൊഴില്‍ ഉടമയ്ക്ക് ഇസിആര്‍ ഫയല്‍ ചെയ്യാന്‍ സാധിക്കുകയുള്ളു.
ആധാര്‍ സീഡിംഗ് പ്രക്രിയ പൂര്‍ത്തിയാക്കിയ ശേഷം തൊഴില്‍ ഉടമയ്ക്ക് ആധാര്‍ ബന്ധിപ്പിക്കാത്ത യുഎഎന്‍ ഉള്ള ജീവനക്കാരന്റെ ഇസിആര്‍ ഫയല്‍ ചെയ്യാം.
ഇപിഎഫ്‌ഒ പോര്‍ട്ടലില്‍ ആധാര്‍ ബന്ധിപ്പിക്കുന്നത് വരെ ജീവനക്കാരന് പിഎഫ് തുക ലഭിക്കില്ല. ആധാര്‍ നമ്ബറുമായി ബിന്ധിപ്പിച്ചില്ലെങ്കില്‍ പിഎഫുമായി ബന്ധപ്പെട്ട മറ്റ് ആനുകൂല്യങ്ങളും നഷ്ടമാകും.
എങ്ങനെയാണ് ആധാറും പിഎഫ് അക്കൗണ്ടും തമ്മില്‍ ബന്ധിപ്പിക്കുന്നത് ?
1- ഉമംഗ് ആപ്പ്
കേന്ദ്ര സര്‍ക്കാരിന്റെ ഉമംഗ് (UMANG APP) വഴി ആധാറും പിഎഫ് അക്കൗണ്ടും ബന്ധിപ്പിക്കാം. ഇതിനായി ഉമംഗ് ആപ്പ് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യണം.
ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുകയാണ് അടുത്ത ഘട്ടം. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം ആപ്ലിക്കേഷനിലെ ഓള്‍ സര്‍വീസസ് ടാബില്‍ പോയി ഇപിഎഫ്‌ഒ സേവനം സെലക്‌ട് ചെയ്യണം.
ഇതില്‍ ഇകെവൈസി (eKYC) എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് ആധാര്‍ സീഡിംഗ് തെരഞ്ഞെടുക്കുക. പിന്നീട് യുഎഎന്‍ നമ്ബറും, ഒടിപിയും നല്‍കണം. ഇങ്ങനെ ഈ പ്രക്രിയ പൂര്‍ത്തിയാക്കാം.
(യുഎഎന്‍ നമ്ബര്‍ നിങ്ങളുടെ പേ സ്ലിപ്പില്‍ രേഖപ്പെടുത്തിയിരിക്കും. അല്ലെങ്കില്‍ തൊഴില്‍ ഉടമയോട് ചോദിക്കാം).
2-ഇപിഎഫ് വെബ്‌സൈറ്റ്
ഇപിഎഫ് വെബ്‌സൈറ്റ് വഴിയും ആധാറും പിഎഫ് അക്കൗണ്ടും എളുപ്പത്തില്‍ ബന്ധിപ്പിക്കാം.
ഇതിനായി ആദ്യം https://unifiedportal-mem.epfindia.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ശേഷം മാനേജ് ടാബില്‍ നിന്ന് കെവൈസി ഓപ്ഷന്‍ ക്ലിക്ക് ചെയ്യണം. പിന്നീട് ആധാര്‍ സേവനം തെരഞ്ഞെടുത്ത് ആധാര്‍ നമ്ബര്‍ നല്‍കി പ്രക്രിയ പൂര്‍ത്തിയാക്കാം.
ഒടിപി വേരിഫിക്കേഷന്‍ ഇപിഎഫ്‌ഒ പോര്‍ട്ടടലില്‍ ഒടിപി വേരിഫിക്കേഷന്‍ വഴി ആധാറും പിഎഫ് അക്കൗണ്ടും ബന്ധിപ്പിക്കാം.
ആദ്യം https://iwu.epfindia.gov.in/eKYC/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 'Link UAN Aadhaar' under 'For EPFO members' എന്ന് ഓപ്ഷനില്‍ ക്ലിക്ക ചെയ്ത് പ്രക്രിയ പൂര്‍ത്തിയാക്കാം.
ശ്രദ്ധിക്കേണ്ട കാര്യം :
ആധാറുമായി പിഎഫ് അക്കൗണ്ട് ബന്ധിപ്പിക്കണമെങ്കില്‍ നിങ്ങളുടെ യുഎഎന്‍ നമ്ബര്‍ ആക്ടിവേറ്റ് ചെയ്യണം. ഇതിന് ഉമംഗ് ആപ്പില്‍ ഇപിഎഫ്‌ഒ സേവനത്തില്‍ താഴെയായി ആക്ടിവേറ്റ് യുഎഎന്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യാം. അല്ലെങ്കില്‍ https://unifiedportalmem.epfindia.gov.in/memberinterface/ എന്ന വെബ്‌സൈറ്റില്‍ 'Activate UAN' എന്ന് ടാബല്‍ ക്ലിക്ക് ചെയ്യാം.
0 Comments