Ticker

6/recent/ticker-posts

Header Ads Widget

ബാഡ്മിന്റണ്‍ ചാമ്പ്യന്‍ കരോലിന മാരിന്‍ ടോക്യോ ഒളിമ്പിക്‌സില്‍ നിന്ന് പിന്മാറി

മാഡ്രിഡ്: നിലവിലെ ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവ് സ്പെയ്നിന്റെ കരോലിന മാരിൻ ടോക്യോ ഒളിമ്പിക്സിൽ നിന്ന് പിന്മാറി.

ഇടത് കാൽമുട്ടിനേറ്റ പരിക്കിന് ശസ്ത്രക്രിയ ആവശ്യമായതിനാൽ ജൂലായ് 23-ന് ആരംഭിക്കുന്ന ഒളിമ്പിക്സിൽ തനിക്ക് പങ്കെടുക്കാൻ സാധിക്കില്ലെന്ന് മാരിൻ ചൊവ്വാഴ്ച അറിയിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞയാഴ്ച പരിശീലനത്തിനിടെയാണ് മാരിന് പരിക്കേറ്റത്.

റിയോയിൽ നടന്ന ഒളിമ്പിക്സ് ബാഡ്മിന്റൺ ഫൈനലിൽ ഇന്ത്യൻ താരം പി.വി സിന്ധുവിനെ പരാജയപ്പെടുത്തിയാണ് മാരിൻ സ്വർണം നേടിയത്.  2021-ൽ നാല് പ്രധാന ടൂർണമെന്റുകളിൽ വിജയിച്ച മാരിൻ മികച്ച ഫോമിലായിരുന്നു. 

Post a Comment

0 Comments