Ticker

6/recent/ticker-posts

Header Ads Widget

ദമ്പതികള്‍ക്ക് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം; ഒരാൾ മരിച്ചു

വയനാട്ടില്‍ ദമ്പതികള്‍ക്ക് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. കുത്തേറ്റ ദമ്പതികളില്‍ ഒരാള്‍ മരിച്ചു. പനമരം താഴെ നെല്ലിയമ്പം പത്മാലയത്തില്‍ കേശവന്‍ മാസ്റ്റര്‍ (75) ആണ് മരിച്ചത്.

ഗുരുതരമായി പരുക്കേറ്റ ഭാര്യ പത്മാവതിയെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി 8.30 ഓടെയാണ് സംഭവം നടന്നത്.

മുഖംമൂടിധാരികളായ രണ്ട് പേരാണ് അക്രമണത്തിന് പിന്നിലെന്നും മോഷണശ്രമമാണെന്നുമാണ് പ്രാഥമിക നിഗമനം.
ബഹളം കേട്ട് നാട്ടുകാര്‍ എത്തിയാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. കേശവന്‍ മാസ്റ്റര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. പനമരം പൊലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments