രാജ്യത്ത് 24 മണിക്കൂറിനിടെ 58,419 പേർക്ക് കൊവിഡ് സ്ഥീരികരിച്ചു.
81 ദിവസത്തിന് ശേഷം ഇതാദ്യമായാണ് പ്രതിദിന കൊവിഡ് കേസുകൾ അറുപതിനായിരത്തിൽ താഴുന്നത്. 1,576 മരണങ്ങളാണ് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. രോഗമുക്തി നിരക്ക് 96.27 ശതമാനമായി ഉയർന്നു.
30,776 ആക്ടീവ് കേസുകൾ ആണ് ഉള്ളത്. 87,619 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. കഴിഞ്ഞ 38 ദിവസമായി പ്രതിദിന രോഗികളേക്കാൾ രോഗമുക്തി നേടുന്നവരുടെ എണ്ണം വർധിക്കുന്നുണ്ട്.
രാജ്യത്ത് കേരളത്തിലാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ 12,443 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. തൊട്ടുപിന്നിൽ മഹാരാഷ്ട്രയും, തമിഴ്‌നാടുമാണ്.
0 Comments