Ticker

6/recent/ticker-posts

Header Ads Widget

ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങൾ ലംഘിച്ച് ഫുട്‌ബോൾ; അരലക്ഷം രൂപ പിഴയിട്ട് പൊലീസ്

കോട്ടക്കൽ: നിയന്ത്രണങ്ങൾ ലംഘിച്ച് ഫുട്‌ബോൾ കളിച്ചവരെ പൊലീസ് പിടികൂടി പിഴയീടാക്കി.

എടരിക്കോട് ടർഫ്, കോട്ടൂർ സ്‌കൂൾ മൈതാനം എന്നിവിടങ്ങളിലാണ് യുവാക്കൾ കളിക്കാനിറങ്ങിയത്. കളിക്കാരുടെ വാഹനങ്ങളും മൊബൈൽ ഫോണും പിടിച്ചെടുത്ത പോലീസ് എടരിക്കോട്ടെ ടർഫ് ഉടമക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. 18 ഓളം പേരാണ് ഈ ടർഫിൽ ഒരു സുരക്ഷ സംവിധാനവുമില്ലാതെ കളിച്ചിരുന്നത്. കോട്ടൂർ സ്‌കൂൾ മൈതാനിയിൽ പത്തോളം പേരാണ് കളിച്ചിരുന്നത്. അര ലക്ഷത്തോളം രൂപയാണ് പൊലീസ് പിഴയിനത്തിൽ ഈടാക്കിയത്.

Post a Comment

0 Comments