താൻ ക്ലബ് ഹൗസില്‍ ഇല്ലെന്ന് നടൻ പൃഥ്വിരാജ് . ഇത് വ്യാജ അക്കൗണ്ട് ആണെന്ന് പൃഥ്വിരാജ് അറിയിച്ചു. നേരത്തെ നടൻ ദുൽഖർ സൽമാനും ക്ലബ് ഹൗസിലെ വ്യാജ അക്കൗണ്ടിനെതിരെ രംഗത്ത് എത്തിയിരുന്നു. ഞാൻ ക്ലബ്ഹൗസിൽ ഇല്ല. ഈ അക്കൗണ്ടുകൾ എന്റേതല്ല. മാധ്യമങ്ങളിലൂടെ എന്റെ പേരിൽ ആൾമാറാട്ടം നടത്തരുത്ത് . ഇത് ശരിയായ കാര്യമല്ല കാര്യമല്ല, എന്നാണ് ദുൽഖർ പറഞ്ഞത്.
ആന്‍ഡ്രോയ്ഡ് ഡിവൈസുകളിലേക്ക് കൂടി ആപ്ലിക്കേഷന്‍ എത്തിയതോടുകൂടിയാണ് കേരളത്തില്‍ ക്ലബ്ബ് ഹൗസ് പ്രധാന ചര്‍ച്ചാ വിഷയമായി മാറിയത്. കഴിഞ്ഞ വാര്‍ഷം മാര്‍ച്ചിലായിരുന്നു ഐഒഎസ് പ്ലാറ്റ്‌ഫോമില്‍ ക്ലബ്ബ് ഹൗസ് എന്ന പ്ലാറ്റ്‌ഫോം ഇറങ്ങുന്നത്.
മെയ് 21 ന് ആപ്പ് ആന്‍ഡ്രോയിഡ് അരങ്ങേറ്റം നടത്തിയതോടെ ഇന്ത്യയിലും ആപ്ലിക്കേഷന് ആളുകള്‍ കൂടുതലെത്തി.താരങ്ങളായ സാനിയ ഇയ്യപ്പനും ബാലു വർഗീസും വ്യാജ അക്കൗണ്ടിനെതിരെ രംഗത്ത് എത്തിയിരുന്നു.
സോഷ്യല്‍ മീഡിയയിലെ ഏറ്റവും പുതിയ ട്രെന്‍റിംങ് ഓഡിയോ പ്ലാറ്റ്ഫോമായ ക്ലബ് ഹൗസിന് വെല്ലുവിളിയുമായി ഇൻസ്റ്റഗ്രാം. ക്ലബ്ഹൗസിന് സമാനമായ രീതിയില്‍ ഓഡിയോ റൂമുകൾ തുടങ്ങാന്‍ ഇൻസ്റ്റഗ്രാം ഒരുങ്ങുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. ഇതിന്‍റെ പരീക്ഷണങ്ങൾ ഇൻസ്റ്റഗ്രാം മാർച്ചിൽ നടത്തിയെന്നും വാർത്തകളുണ്ട്. ക്ലബ്ഹൗസിന് സമാനമായിരിക്കും ഇൻസ്റ്റഗ്രാമിന്‍റെയും ഓഡിയോ റൂമുകൾ. ഇൻസ്റ്റയിൽ അക്കൗണ്ടുള്ള ആർക്കും ഓഡിയോ റൂമുകൾ തുടങ്ങാം.
ചാറ്റ് റൂമിന്‍റെ ഭാഗമാവാൻ ആരെയും ക്ഷണിക്കുകയും ചെയ്യാം. ക്ഷണം ലഭിച്ചാൽ മാത്രമേ ഓഡിയോ റൂമിൽ പ്രവേശിക്കാൻ സാധിക്കൂ. എന്നാല്‍ ക്ലബ് ഹൗസിന് സമാനമായ രീതിയില്‍ പബ്ലിക് ഓഡിയോ റൂമുകൾ ഇൻസ്റ്റഗ്രാമില്‍ ഉണ്ടാകില്ല. ഓഡിയോ റൂമിന്‍റെ പരീക്ഷണം ഇൻസ്റ്റഗ്രാം സജീവമായി നടത്തുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍.
0 Comments