പൊതുമരാമത്ത് മന്ത്രി PA മുഹമ്മദ് റിയാസ് LIVE
ജനങ്ങൾ റോഡിൻ്റെ കാഴ്ചക്കാരായി നിൽക്കേണ്ടവരല്ല, റോഡിൻ്റെ കാവലാളായി മാറേണ്ടവരാണ് എന്ന നയമാണ് പൊതുമരാമത്ത് വകുപ്പ് പിന്തുടരുന്നത്. പൊതുമരാമത്ത് വകുപ്പിൻ്റെ പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പാക്കുകയാണ് ലക്ഷ്യം. ജനങ്ങളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും വികസന കാര്യങ്ങളിൽ പ്രധാനമാണ് ഇതിലൊരു മാർഗ്ഗമാണ് 'റിംഗ് റോഡ് ' ഫോൺ ഇൻ പരിപാടി.
പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും പരാതികളും തത്സമയം അറിയിക്കാനാണ് 'റിംഗ് റോഡ് ' ഫോൺ ഇൻ പരിപാടി. ഇന്ന് (വെള്ളിയാഴ്ച) വൈകിട്ട് അഞ്ച് മുതല്‍ ആറ് വരെയാണ് 18004257771 ( ടോൾ ഫ്രീ) എന്ന നമ്പറിലേക്ക് വിളിക്കാം. ഓർക്കുക ഫോൺ കോളുകൾ പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് മാത്രമാകുമല്ലോ !
0 Comments