Ticker

6/recent/ticker-posts

Header Ads Widget

ചിലിക്കെതിരെ അര്‍ജന്റീനയ്ക്ക് സമനില

ലോകകപ്പ് ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ചിലിക്കെതിരെ അര്‍ജന്റീനയ്ക്ക് സമനില.

ലയണല്‍ മെസിയുടെ ഗോളില്‍ മുന്നിലെത്തിയ അര്‍ജന്റീനയെ അലക്‌സിസ് സാഞ്ചെസിന്റെ ഗോളിലൂടെ ചിലി സമനില പൂട്ടിട്ടു. ആദ്യ പകുതിയിലായിരുന്നു രണ്ട് ഗോളുകളും.

മറഡോണയുടെ ചിത്രം ആലേഖനം ചെയ്ത പ്രത്യേക ജഴ്‌സിയണിഞ്ഞാണ് അര്‍ജന്റീനിയന്‍ ടീം മത്സരത്തിനിറങ്ങിയത്. സമനിലയോടെ ഗ്രൂപ്പില്‍ 5മത്സരങ്ങളില്‍ നിന്നും 11 പോയിന്റുമായി രണ്ടാം സ്ഥാനത്ത് തുടരുകയാണ് അര്‍ജന്റീന. ആറാം സ്ഥാനത്താണ് ചിലി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ബ്രസീല്‍ ഇക്വഡോറിനെ നേരിടും. നാളെ രാവിലെ 6 മണിക്ക് പോര്‍ട്ടോ അലെഗ്രെ സ്റ്റേഡിയത്തിലാണ് മത്സരം.

Post a Comment

0 Comments