🇸🇦സൗദി അറേബ്യയിൽ പ്രതിദിന കൊവിഡ് മുക്തരുടെ എണ്ണത്തിൽ വീണ്ടും കുറവ്.
🇦🇪യുഎഇയില്‍ 2011 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് നാല് മരണം.
🇦🇪പ്രവാസി മലയാളിക്ക് യുഎഇയില്‍ ഏഴ് കോടിയുടെ ഭാഗ്യസമ്മാനം...
🇴🇲ഒമാനിൽ ഇന്നും രണ്ടായിരത്തിലധികം കൊവിഡ് രോഗികൾ; 26 മരണം, രോഗമുക്തി നിരക്ക് കുറയുന്നു...
🇴🇲ഒമാൻ പ്രവാസികള്‍ക്ക് ആശ്വാസം; പിഴ കൂടാതെ രാജ്യം വിടാനുള്ള സമയപരിധി വീണ്ടും നീട്ടി...
🇰🇼കുവൈറ്റ്: COVID-19 വാക്സിനെടുത്തവരിൽ രോഗവ്യാപനം കുറയുന്നു; ഒരാഴ്ച്ചയ്ക്കിടയിൽ 1.8 ലക്ഷത്തോളം പേർക്ക് രണ്ടാം ഡോസ് നൽകി.
🇦🇪COVID-19 പരിശോധനകൾക്കായി അബുദാബിയിലേക്കുള്ള പ്രവേശനകവാടങ്ങളിൽ പുതിയ സ്കാനർ സംവിധാനം ഏർപ്പെടുത്തുന്നു.
🇧🇭ബഹ്‌റൈൻ: വാക്സിനേഷൻ സ്റ്റാറ്റസ് സംബന്ധിച്ച പ്രശ്നങ്ങൾ BeAware ആപ്പിലൂടെ റിപ്പോർട്ട് ചെയ്യാമെന്ന് ആരോഗ്യ മന്ത്രാലയം.
🇸🇦സൗദി: 24 മണിക്കൂറിനിടയിൽ 4.5 ലക്ഷത്തിലധികം പേർ ഹജ്ജ് രജിസ്ട്രേഷൻ പൂർത്തിയാക്കി.
🇴🇲ഒമാൻ: പ്രവാസികളുടെ വർക്ക് പെർമിറ്റ് ഫീ ഉയർത്താനുള്ള തീരുമാനം സ്ഥാപനങ്ങളെ ബാധിക്കില്ലെന്ന് തൊഴിൽ വകുപ്പ് മന്ത്രി.
🇶🇦വെള്ളിയാഴ്ച്ച മുതല്‍ ഖത്തറിലെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്; ആഴ്ച്ച തോറും ആന്റിജന്‍ പരിശോധന.
🇰🇼സ്വകാര്യ മെഡിക്കൽ ജീവനക്കാർക്ക് എൻട്രി വിസക്ക് അംഗീകാരം.
🇰🇼കുവൈറ്റില്‍ 1,487 പേര്‍ക്ക് കോവിഡ്; മൂന്ന് മരണം.
വാർത്തകൾ വിശദമായി
🇸🇦സൗദി അറേബ്യയിൽ പ്രതിദിന കൊവിഡ് മുക്തരുടെ എണ്ണത്തിൽ വീണ്ടും കുറവ്.
✒️സൗദി അറേബ്യയിൽ കൊവിഡ് മുക്തരാവുന്നവരുടെ പ്രതിദിന കണക്കിൽ വീണ്ടും കുറവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,239 പേർക്ക് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചപ്പോൾ രോഗമുക്തരുടെ എണ്ണം 932 ആയി ചുരുങ്ങി. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 15 മരണങ്ങൾ കൊവിഡ് മൂലമാണെന്ന് കണ്ടെത്തി. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കൊവിഡ് ബാധിതരുടെ എണ്ണം 4,69,414 ആയി. ഇവരിൽ രോഗമുക്തരുടെ എണ്ണം 4,501,187 ആയി ഉയർന്നു. ആകെ മരണസംഖ്യ 7,621 ആയി.
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 10,606 ആയി ഉയർന്നു. ഇതിൽ 1,549 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.2 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 371, റിയാദ് 253, കിഴക്കൻ പ്രവിശ്യ 229, അസീർ 98, ജീസാൻ 83, മദീന 71, അൽഖസീം 44, നജ്റാൻ 32, അൽബാഹ 17, ഹായിൽ 17, വടക്കൻ അതിർത്തി മേഖല 10, തബൂക്ക് 9, അൽജൗഫ് 5. രാജ്യത്തെ കൊവിഡ് വാക്സിനേഷൻ കുത്തിവെപ്പ് 16,101,081 ഡോസ് ആയി.
🇦🇪യുഎഇയില്‍ 2011 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് നാല് മരണം.
✒️യുഎഇയില്‍ 2,011 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,976 പേര്‍ സുഖം പ്രാപിക്കുകയും നാലുപേര്‍ മരണപ്പെടുകയും ചെയ്തു.
പുതിയതായി നടത്തിയ 2,27,684 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,03,961 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5,83,115 പേര്‍ രോഗമുക്തരാവുകയും 1,738 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 19,108 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
🇦🇪പ്രവാസി മലയാളിക്ക് യുഎഇയില്‍ ഏഴ് കോടിയുടെ ഭാഗ്യസമ്മാനം...
✒️പ്രവാസി മലയാളിക്ക് യുഎഇയില്‍ ഏഴ് കോടിയില്‍പരം രൂപയുടെ ഭാഗ്യസമ്മാനം. 60കാരനായ എബ്രഹാം ജോയിക്കാണ് ഇന്നത്തെ ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ (ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം ലഭിച്ചത്. യുഎഇയില്‍ ട്രേഡിങ് കമ്പനി നടത്തുന്ന എബ്രഹാം ജോയി ഇക്കഴിഞ്ഞ മേയ് 27ന് എടുത്ത 1031-ാം നമ്പര്‍ ടിക്കറ്റിലൂടെയാണ് അദ്ദേഹത്തെ ഇന്ന് ഭാഗ്യം തേടിയെത്തിയത്.
കഴിഞ്ഞ 35 വര്‍ഷമായി ദുബൈയില്‍ ജീവിക്കുന്ന തനിക്ക് ഇതൊരു അത്‍ഭുതകരമായ വിജയം തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. ദുബൈക്കും ദുബൈ ഡ്യൂട്ടി ഫ്രീയ്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. സമ്മാനത്തുകയുടെ നല്ലൊരു പങ്കും തന്റെ ബിസിനസിനായി ഉപയോഗപ്പെടുത്തുമെന്ന് പറഞ്ഞ അദ്ദേഹം ദുബൈയിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി അതിലൊരു പങ്ക് മാറ്റിവെയ്‍ക്കുമെന്നും അറിയിച്ചു.
ദുബൈ ഡ്യൂട്ടി ഫ്രീയിലൂടെ പത്ത് ലക്ഷം ഡോളര്‍ സമ്മാനം നേടുന്ന 180-ാമത്തെ ഇന്ത്യക്കാരനാണ് എബ്രഹാം ജോയി. ഇന്ന് നടന്ന ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പില്‍ അദ്ദേഹത്തിന് പുറമെ മറ്റ് മൂന്ന് പേര്‍ കൂടി ആഡംബര വാഹനങ്ങള്‍ സ്വന്തമാക്കി. ഷാര്‍ജയില്‍ താമസിക്കുന്ന ഇന്ത്യക്കാരന്‍ അബ്‍ദുല്ല അഹ്‍മദിന് റേഞ്ച് റോവര്‍ സ്‍പോര്‍ട് കാറും ദുബൈയില്‍ താമസിക്കുന്ന ഇന്ത്യക്കാരനായ സജ്ഞയ് അസ്‍നാനിയ്‍ക്ക് എപ്രിലിയ RSV4 മോട്ടോര്‍ ബൈക്കും ലഭിച്ചു.
🇴🇲ഒമാനിൽ ഇന്നും രണ്ടായിരത്തിലധികം കൊവിഡ് രോഗികൾ; 26 മരണം, രോഗമുക്തി നിരക്ക് കുറയുന്നു...
✒️ഒമാനിൽ ഇന്ന് 2142 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. 26 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണം 2,40,708 ആയി. ഇവരില്‍ 2,12,808 പേരാണ് രോഗമുക്തരായത്. ഇപ്പോള്‍ 88.4% ശതമാനമാണ് രോഗമുക്തി നിരക്ക്.
2591 പേര്‍ക്കാണ് കൊവിഡ് കാരണം ഒമാനില്‍ ജീവന്‍ നഷ്‍ടമായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 181 കൊവിഡ് രോഗികളെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഉള്‍പ്പെടെ 1282 പേര്‍ ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരിൽ 383 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.
🇴🇲ഒമാൻ പ്രവാസികള്‍ക്ക് ആശ്വാസം; പിഴ കൂടാതെ രാജ്യം വിടാനുള്ള സമയപരിധി വീണ്ടും നീട്ടി...
✒️മതിയായ രേഖകളില്ലാതെ ഒമാനിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിട്ടുപോകാൻ പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യം (എക്സിറ്റ് പദ്ധതി) 2021 ഓഗസ്റ്റ് 31 വരെ നീട്ടിയതായി ഒമാൻ തൊഴിൽ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ആറാമത്തെ തവണയാണ് എക്സിറ്റ് പദ്ധതി നീട്ടിവെച്ചു കൊണ്ട് പ്രവാസികൾക്കായി ഈ ആനുകൂല്യം ഒമാൻ സർക്കാർ അനുവദിക്കുന്നത്. കഴിഞ്ഞ തവണ നീട്ടിവെച്ച കാലാവധി ജൂൺ 30ന് അവസാനിക്കാനിരിക്കെയാണ് ഒമാൻ തൊഴിൽ മന്ത്രാലയത്തിന്റെ ഇന്നത്തെ പ്രഖ്യാപനം. 2020 നവംബറിലാണ് പ്രവാസികൾക്കായി ഒമാൻ സർക്കാർ എക്സിറ്റ് പദ്ധതി പ്രഖ്യാപിച്ചത്.
🇰🇼കുവൈറ്റ്: COVID-19 വാക്സിനെടുത്തവരിൽ രോഗവ്യാപനം കുറയുന്നു; ഒരാഴ്ച്ചയ്ക്കിടയിൽ 1.8 ലക്ഷത്തോളം പേർക്ക് രണ്ടാം ഡോസ് നൽകി.
✒️കഴിഞ്ഞ ആറ് ദിവസത്തിനിടയിൽ രാജ്യത്ത് ഏതാണ്ട് 1.8 ലക്ഷത്തോളം പേർ രണ്ടാം ഡോസ് ഓക്സ്ഫോർഡ് ആസ്ട്രസെനേക്ക COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടാം ഡോസ് വാക്സിൻ നൽകുന്ന നടപടികൾ 2021 ജൂൺ 9 മുതലാണ് കുവൈറ്റിൽ ആരംഭിച്ചത്.
ആദ്യ ഡോസ് വാക്സിനെടുത്ത് എട്ട് ആഴ്ച്ച പൂർത്തിയാക്കിയ പ്രവാസികൾക്കും, പൗരന്മാർക്കുമാണ് കുവൈറ്റിൽ രണ്ടാം ഡോസ് നൽകുന്നത്. ഇത്തരത്തിൽ ഏതാണ്ട് 2 ലക്ഷത്തിലധികം പേരാണ് രണ്ടാം ഡോസ് കുത്തിവെപ്പിനായി കാത്തിരിക്കുന്നത്. ഇവർക്ക് വാക്സിൻ നൽകുന്ന നടപടികൾ പത്ത് ദിവസം കൊണ്ട് പൂർത്തിയാക്കുന്നതിനാണ് കുവൈറ്റ് ലക്ഷ്യമിടുന്നത്. രാജ്യത്തെ ഏതാണ്ട് 30 വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്നായാണ് ഈ കുത്തിവെപ്പുകൾ നൽകുന്നത്.
വാക്സിനെടുത്തവരിൽ രോഗവ്യാപനം കുറയുന്നു.
അതേസമയം രാജ്യത്ത് COVID-19 വാക്സിൻ സ്വീകരിച്ചവരിൽ രോഗവ്യാപനം കുറയുന്നതായുള്ള കണക്കുകൾ കുവൈറ്റ് ആരോഗ്യ മന്ത്രാലയം പങ്ക് വെച്ചു.
ആരോഗ്യ മന്ത്രാലയം നൽകുന്ന കണക്കുകൾ പ്രകാരം, നിലവിൽ COVID-19 രോഗബാധയെത്തുടർന്ന് ആശുപത്രി ചികിത്സ ആവശ്യമായി വരുന്നവരിൽ 90.5 ശതമാനം പേരും വാക്സിനെടുക്കാത്തവരാണ്. ICU ആവശ്യമായി വരുന്നവരിൽ 89.4 ശതമാനം പേർ വാക്സിനെടുക്കാത്തവരാണ്. കൊറോണ വൈറസ് ബാധയെത്തുടർന്ന് രേഖപ്പെടുത്തുന്ന മരണങ്ങളിൽ 99.1 ശതമാനവും വാക്സിൻ കുത്തിവെപ്പെടുക്കാത്തവരാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
🇦🇪COVID-19 പരിശോധനകൾക്കായി അബുദാബിയിലേക്കുള്ള പ്രവേശനകവാടങ്ങളിൽ പുതിയ സ്കാനർ സംവിധാനം ഏർപ്പെടുത്തുന്നു.
✒️എമിറേറ്റിലെ പ്രവേശനകവാടങ്ങളിലും, ഏതാനം പൊതു ഇടങ്ങളിലും COVID-19 രോഗസാധ്യതയുള്ളവരെ കണ്ടെത്തുന്നതിനായി ഒരു നൂതന സ്കാനർ സംവിധാനം ഉപയോഗിക്കാൻ അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അനുമതി നൽകി. ജനക്കൂട്ടം അനുഭവപ്പെടുന്ന ഇടങ്ങളിലും മറ്റും COVID-19 രോഗബാധയുണ്ടെന്ന് സംശയിക്കുന്നവരെ വളരെ പെട്ടന്ന് കണ്ടെത്തുന്നതിന് ഈ സ്കാനറിലൂടെ സാധിക്കുന്നതാണ്.
ജൂൺ 16-ന് രാവിലെയാണ് അബുദാബി മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. പൊതു ഇടങ്ങളിലേക്കും മറ്റുമുള്ള പ്രവേശനകവാടങ്ങൾ പോലുള്ള ഇടങ്ങളിൽ ഒരേ സമയം ഒരു കൂട്ടം ആളുകളെ പരിശോധിക്കുന്നതിനും, ഇതിൽ നിന്ന് രോഗസാധ്യതയുള്ളവരെ കണ്ടെത്തുന്നതിനും ഈ സ്കാനർ സംവിധാനം പര്യാപ്തമാണ്. ദൂരെ നിന്ന് പരിശോധനകൾ നടത്തുന്നതിനൊപ്പം പരിശോധനാ ഫലങ്ങൾ തത്സമയം അറിയുന്നതിനും, രോഗസാത്യതയുള്ളവരെ ഉടൻ തന്നെ കണ്ടെത്തുന്നതിനും ഈ സംവിധാനത്തിലൂടെ സാധ്യമാണ്.
എമിറേറ്റിലെ നിലവിലുള്ള COVID-19 പ്രതിരോധ നടപടികൾക്ക് പുറമെയാണ് ഈ സ്കാനർ സംവിധാനം ഏർപ്പെടുത്തുന്നതെന്നും, നിലവിലെ സുരക്ഷാ മാനദണ്ഡങ്ങളിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഈ സംവിധാനം ആദ്യ ഘട്ടത്തിൽ അബുദാബിയിൽ താഴെ പറയുന്ന ഇടങ്ങളിലാണ് നടപ്പിലാക്കുന്നത്:
എമിറേറ്റിലേക്കുള്ള പ്രവേശന കവാടങ്ങളിൽ. എമിറേറ്റിലേക്ക് പ്രവേശിക്കുന്നവരിൽ പരിശോധന നടത്തുന്നതാണ്.
യാസ് ഐലൻഡിലെ ഏതാനം പൊതു ഇടങ്ങളിൽ.
മുസഫ മേഖലയിലേക്ക് പ്രവേശനം നൽകുന്ന നിശ്ചിത ഇടങ്ങളിൽ.
ഈ സ്കാനർ സംവിധാനത്തിലൂടെ നെഗറ്റീവ് ആണെന്ന് കണ്ടെത്തുന്നവർക്ക് പ്രവേശനം അനുവദിക്കുന്നതാണ്. അതെ സമയം ഒരു വ്യക്തിക്ക് COVID-19 രോഗബാധയുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഈ സ്കാനർ കണ്ടെത്തുന്ന സാഹചര്യത്തിൽ ഇവർ 24 മണിക്കൂറിനിടയിൽ ഒരു PCR ടെസ്റ്റ് നടത്തേണ്ടതാണ്. ഇത്തരത്തിൽ രോഗബാധയുണ്ടെന്ന് സംശയിക്കുന്നവരിൽ നടത്തുന്ന PCR ടെസ്റ്റുകൾ സൗജന്യമായിരിക്കും.
ഈദ് അവധിക്ക് ശേഷം രാജ്യത്ത് COVID-19 രോഗവ്യാപനം ഉയരുന്നതായി കണ്ടെത്തിയതായി യു എ ഇ ആരോഗ്യ മേഖലയിലെ ഔദ്യോഗിക വക്താവ് ഡോ ഫരീദ അൽ ഹോസാനി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ എമിറേറ്റിലെ സുരക്ഷാ നടപടികൾ ശക്തമാക്കുന്നതിനായാണ് ഈ നടപടി. പ്രതിരോധ നടപടികളുടെ ഭാഗമായി കഴിഞ്ഞ ദിവസം മുതൽ അബുദാബി ഗ്രീൻ പാസ് ഏർപ്പെടുത്തിയിട്ടുണ്ട്.
🇧🇭ബഹ്‌റൈൻ: വാക്സിനേഷൻ സ്റ്റാറ്റസ് സംബന്ധിച്ച പ്രശ്നങ്ങൾ BeAware ആപ്പിലൂടെ റിപ്പോർട്ട് ചെയ്യാമെന്ന് ആരോഗ്യ മന്ത്രാലയം.
✒️വാക്സിനെടുത്തവർക്ക് തങ്ങളുടെ വാക്സിനേഷൻ സ്റ്റാറ്റസ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള സാങ്കേതിക പ്രശ്നങ്ങൾ നേരിടുന്ന സാഹചര്യത്തിൽ ‘BeAware Bahrain’ ഉപയോഗിച്ച് കൊണ്ട് ഇത്തരം പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാമെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഇനിമുതൽ 444 എന്ന നമ്പറിലേക്ക് വിളിക്കേണ്ട ആവശ്യമില്ലെന്നും ആപ്പിൽ നിന്ന് നേരിട്ട് ഇത്തരം പ്രശ്നങ്ങൾ അധികൃതരെ ധരിപ്പിക്കാവുന്നതാണെന്നും മന്ത്രാലയം വ്യക്തമാക്കി.
ജൂൺ 14-ന് വൈകീട്ടാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഇത്തരം ഒരു അറിയിപ്പ് നൽകിയത്.
*വാക്സിനേഷൻ സ്റ്റാറ്റസുമായി ബന്ധപ്പെട്ട താഴെ പറയുന്ന സാങ്കേതിക പ്രശ്നങ്ങൾ ‘BeAware Bahrain’ ആപ്പിലൂടെ റിപ്പോർട്ട് ചെയ്യാവുന്നതാണ്:*
വാക്സിനെടുത്തവരിൽ ഈ വിവരം സൂചിപ്പിക്കുന്നതിനായി ആപ്പിലെ ലോഗോ നിറം മാറുന്നില്ലെങ്കിൽ.
രോഗമുക്തി നേടിയവർക്ക് ഇത് സംബന്ധിച്ച വിവരങ്ങൾ ആപ്പിൽ ദൃശ്യമാകുന്നില്ലെങ്കിൽ.
വിദേശത്ത് നിന്ന് വാക്സിൻ സ്വീകരിച്ചവർക്ക് ഇത് സംബന്ധമായ വിവരങ്ങൾ ആപ്പിൽ ഉൾപ്പെടുത്തുന്നതിനായി.
വാക്സിനേഷൻ സർട്ടിഫിക്കറ്റ് സംബന്ധമായ പ്രശ്നങ്ങൾ.
ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി താഴെ പറയുന്ന രീതിയിൽ ‘BeAware Bahrain’ ആപ്പ് ഉപയോഗിക്കാവുന്നതാണ്:
ആപ്പിൽ ‘Electronic Services’ എന്ന സേവനം സന്ദർശിക്കുക.
ഇതിൽ നിന്ന് ‘Report Problems related to the vaccination status’ എന്ന സേവനം തിരഞ്ഞെടുക്കുക.
തുടർന്ന് വരുന്ന ലിസ്റ്റിൽ നിന്ന് നിങ്ങൾക്ക് റിപ്പോർട്ട് ചെയ്യേണ്ടതായ പ്രശ്നം തിരഞ്ഞെടുക്കുക.
ഈ പ്രവർത്തികൾ പൂർത്തിയാക്കുന്നതോടെ പ്രശ്നപരിഹാരത്തിനായി ബന്ധപ്പെട്ട വിഭാഗങ്ങൾ ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതാണ്.
🇸🇦സൗദി: 24 മണിക്കൂറിനിടയിൽ 4.5 ലക്ഷത്തിലധികം പേർ ഹജ്ജ് രജിസ്ട്രേഷൻ പൂർത്തിയാക്കി.
✒️ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനായി 24 മണിക്കൂറിനിടയിൽ നാലരലക്ഷത്തിലധികം പേർ ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കിയതായി സൗദി ഹജ്ജ്, ഉംറ വകുപ്പ് അറിയിച്ചു. ഇതുവരെ രജിസ്റ്റർ ചെയ്തവരിൽ 60 ശതമാനം പേർ പുരുഷന്മാരാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
60000 ആഭ്യന്തര തീർത്ഥാടകർക്കാണ് ഈ വർഷം ഹജ്ജ് അനുഷ്ഠിക്കുന്നതിന് അനുമതി നൽകുന്നത്. 2021-ലെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള രജിസ്ട്രേഷൻ ജൂൺ 13 മുതൽ ആരംഭിച്ചിരുന്നു.
രണ്ട് ഘട്ടങ്ങളായാണ് ഈ രജിസ്ട്രേഷൻ നടപ്പിലാക്കുന്നത്. 2021 ജൂൺ 13 മുതൽ ജൂൺ 23 വരെയുള്ള ആദ്യ ഘട്ടത്തിൽ http://localhaj.haj.gov.sa/ എന്ന വിലാസത്തിൽ തീർത്ഥാടനത്തിനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. 2021 ജൂൺ 25 മുതലുള്ള രണ്ടാം ഘട്ടത്തിൽ ഇത്തരത്തിൽ ലഭിച്ചിട്ടുള്ള മുഴുവൻ രജിസ്ട്രേഷനുകളും തരംതിരിക്കുന്ന നടപടികളും, തീർത്ഥാടകരെ തിരഞ്ഞെടുക്കുന്ന നടപടികളും ആരംഭിക്കുന്നതാണ്.
നിലവിൽ സൗദിയിലുള്ള 18-നും, 65-നും ഇടയിൽ പ്രായമുള്ളവരായ പൗരന്മാർക്കും, പ്രവാസികൾക്കും മാത്രമാണ് രജിസ്റ്റർ ചെയ്യാൻ അനുമതി. രജിസ്റ്റർ ചെയ്യുന്നവർ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവരോ, ആദ്യ ഡോസ് വാക്സിനെടുത്ത ശേഷം 14 ദിവസം പൂർത്തിയാക്കിയവരോ, രോഗമുക്തി നേടിയ ശേഷം വാക്സിൻ സ്വീകരിച്ചവരോ ആയിരിക്കണമെന്നും, ഇവർക്ക് വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടായിരിക്കരുതെന്നും സൗദി ഹജ്ജ്, ഉംറ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുത്തവർക്ക് രജിസ്റ്റർ ചെയ്യാൻ അനുമതിയില്ല.
ഈ വർഷത്തെ ഹജ്ജിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഓരോ വ്യക്തികളും പ്രത്യേകമായി രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്. ഹജ്ജിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് പുരുഷന്മാരായ രക്ഷകർത്താക്കൾ കൂടാതെ മറ്റു സ്ത്രീകൾക്കൊപ്പം രജിസ്ട്രേഷൻ പൂർത്തിയാക്കാൻ അനുമതി നൽകിയിട്ടുണ്ട്.
നിലവിൽ സൗദിയിലുള്ള എല്ലാ രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഈ രജിസ്ട്രേഷനിൽ പങ്കെടുക്കാവുന്നതാണെന്ന് ഹജ്ജ്, ഉംറ വകുപ്പ് ഡെപ്യൂട്ടി മിനിസ്റ്റർ ഡോ. അബ്ദുൽ ഫത്താഹ് മഷാത് വ്യക്തമാക്കി. ഇത്തരത്തിൽ രജിസ്റ്റർ ചെയ്യുന്നവരുടെ പൗരത്വം അടിസ്ഥാനമാക്കി പ്രത്യേക പരിഗണനകൾ ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുവരെ ഹജ്ജ് അനുഷ്ഠിക്കാൻ അവസരം ലഭിക്കാത്ത, അമ്പത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് പ്രത്യേക പരിഗണന നൽകുമെന്നും അദ്ദേഹം അറിയിച്ചു. പതിനെട്ട് വയസ്സിന് താഴെ പ്രായമുള്ളവർ, വാക്സിനെടുക്കാത്തവർ തുടങ്ങിയ വിഭാഗങ്ങൾക്ക് ഈ വർഷത്തെ തീർത്ഥാടന കാലയളവിൽ തീർത്ഥാടനവുമായി ബന്ധപ്പെട്ട പുണ്യസ്ഥാനങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്നതല്ല.
🇴🇲ഒമാൻ: പ്രവാസികളുടെ വർക്ക് പെർമിറ്റ് ഫീ ഉയർത്താനുള്ള തീരുമാനം സ്ഥാപനങ്ങളെ ബാധിക്കില്ലെന്ന് തൊഴിൽ വകുപ്പ് മന്ത്രി.
✒️പ്രവാസികളുടെ വർക്ക് പെർമിറ്റ് ഫീ ഉയർത്താനുള്ള സർക്കാർ തീരുമാനം സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കില്ലെന്ന് ഒമാൻ തൊഴിൽ വകുപ്പ് മന്ത്രി H.E. ഡോ. മഹദ് സൈദ് അലി ബാവയ്‌ൻ അറിയിച്ചു. ഉയർന്ന നിരക്കിൽ സ്വദേശിവത്കരണ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള സ്‌ഥാപനങ്ങൾക്ക് പ്രവാസി വർക്ക് പെർമിറ്റ് ഫീ തുകകളിൽ പ്രത്യേക ഇളവ് അനുവദിച്ചിട്ടുള്ളത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ജൂൺ 15-നാണ് ഒമാൻ തൊഴിൽ വകുപ്പ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഒമാൻ പൗരന്മാർക്ക് സ്വകാര്യ മേഖലയിൽ കൂടുതൽ തൊഴിലുകൾ ലഭ്യമാക്കുന്നതിനായുള്ള സ്വദേശിവത്കരണ നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം നടപ്പിലാക്കിയിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ നടപടി മൂലം രാജ്യത്തെ തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കോ, നിക്ഷേപകർക്കോ കോട്ടം ഉണ്ടാകാത്ത രീതിയിലാണ് ഇത് നടപ്പിലാക്കിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തൊഴിൽ വിപണിയിൽ സ്ഥിരത കൊണ്ട് വരുന്ന രീതിയിൽ മാത്രമാണ് രാജ്യത്തെ തൊഴിൽ നിയമങ്ങൾ ഭേദഗതി ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സ്വദേശിവത്കരണ നടപടികൾ പൂർത്തിയാക്കുന്ന സ്ഥാപനങ്ങൾക്ക് സാമ്പത്തിക ഉത്തേജനം നൽകുന്നതുമായി ബന്ധപ്പെട്ട് പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് ഫീസിൽ പ്രത്യേക ഇളവുകൾ അനുവദിച്ചിരിക്കുന്നതിനാൽ ഈ തീരുമാനം സ്ഥാപനങ്ങളെ കാര്യമായി ബാധിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ സ്വദേശിവത്കരണ നടപടികൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഒമാൻ തൊഴിൽ മന്ത്രാലയം തയ്യാറാക്കിയിട്ടുള്ള പ്രവാസി തൊഴിലാളികളുടെ പുതുക്കിയ വർക്ക് പെർമിറ്റ് ഫീ ഉൾപ്പടെയുള്ള തൊഴിൽ നിയമങ്ങൾ 2021 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഒമാൻ പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും, തൊഴിൽ നൈപുണ്യമുള്ള പ്രവാസികളെ രാജ്യത്ത് നിലനിർത്തുന്നതിനും ലക്ഷ്യമിട്ടാണ് ഒമാൻ മിനിസ്ട്രി ഓഫ് ലേബർ ഈ പുതിയ നടപ്പിലാക്കിയിരിക്കുന്നത്. ഉയർന്ന തസ്തികകളിലേക്കും, സാങ്കേതിക തൊഴിലുകളിലേക്കും പ്രവാസികളെ നിയമിക്കുന്നതിനുള്ള പുതിയ വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതിനും, ഇത്തരം പെർമിറ്റുകൾ പുതുക്കുന്നതിനുമുള്ള ഫീ ജൂൺ 1 മുതൽ ഉയർത്തിയിട്ടുണ്ട്.
എന്നാൽ ഒമാൻ പൗരന്മാരെ ജീവനക്കാരായി നിയമിച്ചിട്ടുള്ള സ്ഥാപനങ്ങൾക്ക് പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതിനുള്ള വർക്ക് പെർമിറ്റ് ഫീസിൽ 25 ശതമാനം ഇളവ് നൽകുന്നതാണ്. സ്വദേശിവത്കരണ നിബന്ധനകൾ പൂർണ്ണമായും നടപ്പിലാക്കിയിട്ടുള്ള സ്ഥാപനങ്ങൾക്ക് പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതിനുള്ള വർക്ക് പെർമിറ്റ് ഫീസിൽ 50 ശതമാനം ഇളവ് അനുവദിച്ചിട്ടുണ്ട്.
🇶🇦വെള്ളിയാഴ്ച്ച മുതല്‍ ഖത്തറിലെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്; ആഴ്ച്ച തോറും ആന്റിജന്‍ പരിശോധന.
✒️കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ രണ്ടാം ഘട്ടം വെള്ളിയാഴ്ച്ച മുതല്‍ ആരംഭിക്കുമെന്ന് ഖത്തര്‍ മന്ത്രിസഭാ യോഗം. കുട്ടികള്‍ക്ക് മാളുകളിലും സുഖുകളിലും പ്രവേശനം, വിവാഹങ്ങള്‍ക്ക് അനുമതി, വാക്‌സിനെടുക്കാത്ത ജീവനക്കാര്‍ക്ക് ആഴ്ച്ച തോറും ആന്റിജന്‍ പരിശോധന തുടങ്ങിയവയാണ് പ്രധാന നിര്‍ദേശങ്ങള്‍.
1. ഓഫിസുകളില്‍ 80 ശതമാനം ജീവനക്കാര്‍ക്ക് ഹാജരാവാം. ബാക്കിയുള്ളവര്‍ വീടുകളില്‍ നിന്ന് ജോലി ചെയ്യണം.
2. സ്വകാര്യ, സര്‍ക്കാര്‍ മേഖലകളില്‍ വാക്‌സിനെടുക്കാത്ത എല്ലാ ജീവനക്കാരും ആഴ്ച്ച തോറും കോവിഡ് റാപിഡ് ടെസ്റ്റിന്(ആന്റിജന്‍ ടെസ്റ്റ്) വിധേയരാവണം. കോവിഡ് വന്ന് ഭേദയമാവര്‍ക്ക് ഇതില്‍ ഇളവുണ്ട്.
3. ഇന്‍ഡോറിലും മജ്‌ലിസിലും വാക്‌സിനെടുത്ത പരമാവധി 10 പേര്‌ക്കോ വാക്‌സിനെടുക്കാത്ത 5 പേര്‍ക്കോ ഒരുമിച്ചു ചേരാം. ഔട്ട്‌ഡോറില്‍ വാക്‌സിനെടുത്ത 20 പേര്‍ക്കും വാക്‌സിനെടുക്കാത്ത 10 പേര്‍ക്കും ഒത്തുചേരാം.
4. വിവാഹങ്ങള്‍ 40 ശതമാനം ശേഷിയില്‍ നടത്താം. അതിഥികളില്‍ 75 ശതമാനം പേരെങ്കിലും വാക്‌സിനെടുത്തവര്‍ ആയിരിക്കണം.
5. റസ്റ്റൊറന്റുകളും കഫേകളും:
ക്ലീന്‍ ഖത്തര്‍ സര്‍ട്ടിഫിക്കറ്റ് ഉള്ള റസ്റ്റൊറന്റുകളിലും കഫേകളിലും ഔട്ട്‌ഡോറില്‍ 50 ശതമാനം പേര്‍ക്കും ഇന്‍ഡോറില്‍ 30 ശതമാനം പേര്‍ക്കും ഇരുന്ന ഭക്ഷണം കഴിക്കാം. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ നിബന്ധനകള്‍ പാലിക്കുന്ന മറ്റ് റസ്റ്റൊറന്റുകളിലും കഫേകളിലും ഔട്ട്‌ഡോറില്‍ 30 ശതമാനം പേര്‍ക്കും ഇന്‍ഡോറില്‍ 15 ശതമാനം പേര്‍ക്കും ഭക്ഷണം കഴിക്കാം.
6. ബ്യൂട്ടി സലാണുകളും ബാര്‍ബര്‍ ഷോപ്പുകളും 30 ശതമാനം ശേഷിയില്‍ തുടരും. ജീവനക്കാരും ഉപഭോക്താക്കളും വാക്‌സിനെടുത്തരിക്കണം.
7. സിനിമാ തിയേറ്ററുകള്‍ 30 ശതമാനം ശേഷിയില്‍. 12 വയസ്സിന് മുകളിലുള്ളവര്‍ക്ക്. ചുരുങ്ങിയത് 75 ശതമാനം പേര്‍ വാക്‌സിനെടുത്തവരായിരിക്കണം.
8. ഹെല്‍ത്ത്, ഫിറ്റനസ് ക്ലബ്ബ്, സ്പാ എന്നിവിടങ്ങളില്‍ വാക്സിനെടുത്ത ഉപഭോക്താക്കള്‍ക്കായി 40 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം.
9. പരമ്പരാഗത മാര്‍ക്കറ്റുകളും ഷോപ്പിങ് സെന്ററുകളും 50 ശതമാനം ശേഷിയില്‍.
10. സ്‌കൂളില്‍ ഓണ്‍ലൈന്‍, ഓഫ്ലൈന്‍ പഠനം സംവിധാനം. 30 ശതമാനം ശേഷിയില്‍
11. വിദ്യാഭ്യാസ സ്ഥാപനങ്ങളും ട്രെയ്നിങ് സെന്ററുകളും 30 ശതമാനം ശേഷിയില്‍(പരിശീലകര്‍ വാക്സിനെടുത്തിരിക്കണം)
12. പൊതുഗതാഗതം 30 ശതമാനം ശേഷിയില്‍. വെള്ളി, ശനി ദിവസങ്ങളിലും ഓടും.
13. ഡ്രൈവിങ് സ്‌കൂളുകള്‍ 30 ശതമാനം ശേഷിയില്‍. ജീവനക്കാര്‍ വാക്സിനെടുത്തിരിക്കണം
14. പള്ളികളില്‍ 7 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനമില്ല
15. ഔട്ട്ഡോര്‍ സ്വിമ്മിങ് പൂളുകള്‍ 40 ശതമാനം ശേഷിയില്‍. ഇന്‍ഡോര്‍ സ്വിമ്മിങ് പൂളുകളില്‍ 20 ശതമാനം വാക്സിനെടുത്തവര്‍ മാത്രം
16. കളി സ്ഥലങ്ങള്‍, എന്റര്‍ടെയിന്‍മെന്റ് സോണുകള്‍-തുറന്ന സ്ഥലങ്ങള്‍ 30 ശതമാനം ശേഷിയില്‍. ഇന്‍ഡോറില്‍ 20 ശതമാനം(വാക്സിനെടുത്തവര്‍ മാത്രം)
17. പാര്‍ക്കുകള്‍, കോര്‍ണിങ്, ബീച്ചുകള്‍: 10 പേരടങ്ങുന്ന സംഘങ്ങള്‍. അല്ലെങ്കില്‍ ഒരേ കൂടുംബത്തില്‍പ്പെട്ടവര്‍. ആകെ ശേഷിയുടെ 40 ശതമാനം പേര്‍ മാത്രം.
18. ടീം സ്പോര്‍ട് ട്രെയ്നിങ്: ഖത്തര്‍ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച് പ്രാദേശിക, അന്താരാഷ്ട്ര മല്‍സരങ്ങള്‍ക്കുള്ള പരിശീലനം
19. അന്താരാഷ്ട്ര, പ്രാദേശിക കായിക മല്‍സരങ്ങള്‍: 30 ശതമാനം കാണികളുമായി അനുമതി. കാണികളില്‍ 75 ശതമാനം പേര്‍ വാക്‌സിനെടുത്തിരിക്കണം. അടച്ചിട്ട സ്ഥലങ്ങളില്‍ പൂര്‍ണമായും വാക്‌സിനെടുത്ത 20 ശതമാനം കാണികള്‍ മാത്രം.
20. ഇവന്റുകള്‍, കോണ്‍ഫറന്‍സുകള്‍, എക്സിബിഷനുകള്‍ എന്നിവ 30 ശതമാനം ശേഷിയില്‍ നടത്താം. ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതിക്ക് വിധേയം.
21. ലൈബ്രറികളിലും മ്യൂസിയങ്ങളിലും 50 ശതമാനം പേര്‍.
22. ഷോപ്പിങ് സെന്ററുകള്‍: 50 ശതമാനം ശേഷിയില്‍ തുടരും. ഫുഡ് കോര്‍ട്ടുകള്‍, മസ്ജിദുകള്‍, ടോയ്‌ലറ്റുകള്‍ 30 ശതമാനം ശേഷിയില്‍.
23. ഹോള്‍സെയില്‍ മാര്‍ക്കറ്റുകള്‍: 50 ശതമാനം ശേഷിയില്‍. കൂട്ടികള്‍ക്ക് പ്രവേശിക്കാം.
24. നഴ്സറികളും ചൈല്‍ഡ്കെയറും: 30 ശതമാനം ശേഷിയില്‍(വാക്സിനെടുത്ത ജീവനക്കാര്‍ മാത്രം)
25. ബോട്ടുകളും ടൂറിസ്റ്റ് യാനങ്ങളും 50 ശതമാനം ശേഷിയില്‍. വാക്‌സിനെടുത്ത പരമാവധി 15 പേര്‍ വരെ. മൂന്ന് പേര്‍ വരെ വാക്‌സിനെടുക്കാത്തവര്‍ ആവാം.
26. ബിസിനസ് മീറ്റിങുകളില്‍ 15 പേര്‍. ഇതില്‍ 5 പേര്‍ വരെ വാക്‌സിനെടുക്കാത്തവര്‍ ആവാം.
27. ഹോസ്പിറ്റാലിറ്റി-ക്ലീനിങ് സര്‍വീസുകളില്‍ വാക്സിനെടുത്ത ജീവനക്കാര്‍ക്ക് ഒന്നിലധികം വീടുകളില്‍ ജോലി ചെയ്യാം
28. സ്വകാര്യ ആശുപത്രികളും ക്ലിനിക്കുകളും 80 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം.
29. ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ പ്രൊഫഷനല്‍ പരിശീലന കേന്ദ്രങ്ങള്‍. ഔട്ട്‌ഡോറില്‍ വാക്‌സിനെടുത്ത 20 പേര്‍ക്കും ഇന്‍ഡോറില്‍ വാക്‌സിനെടുത്ത 10 പേര്‍ക്കും പരിശീലനം നല്‍കാം.
30. വാഹനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പടെ പരമാവധി നാലുപേര്‍ മാത്രം. ഒരേ കുടുംബത്തില്‍പ്പെട്ടവര്‍ക്ക് ഇളവ്
31. പുറത്തിറങ്ങുമ്പോള്‍ മാസ്‌ക്ക് ധരിക്കുകയും ഇഹ്തിറാസ് ആപ്പ് ആക്ടിവേറ്റ് ചെയ്യുകയും വേണം
32. ബസ്സുകള്‍ പരമാവധി ശേഷിയുടെ പകുതി പേര്‍ മാത്രം.
യാത്രക്കാരുടെ കാര്യത്തില്‍ നിലവിലുള്ള നയം തുടരാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു.
🇰🇼സ്വകാര്യ മെഡിക്കൽ ജീവനക്കാർക്ക് എൻട്രി വിസക്ക് അംഗീകാരം.
✒️സ്വകാര്യ മേഖലയിലെ ആശുപത്രികളിലേക്കും ക്ലിനിക്കുകളിലേക്കും ജോലി ചെയ്യാനെത്തുന്ന മെഡിക്കല്‍, നഴ്സിങ്, അഡ്മിനിസ്ട്രേറ്റീവ്, ടെക്നിക്കല്‍ ജീവനക്കാരുടെ എന്‍ട്രി വിസക്ക് അംഗീകാരം. ഇവര്‍ക്ക് കുവൈത്ത് വര്‍ക്ക് വിസ നല്‍കണമെന്ന ഫെഡറേഷന്‍ ഒാഫ് പ്രൈവറ്റ് ഹോസ്പിറ്റലിെന്റ അഭ്യര്‍ഥന കൊറോണ എമര്‍ജന്‍സി കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.
ഇതുസംബന്ധിച്ച് മന്ത്രിസഭ സെക്രട്ടറി ജനറല്‍ ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഇസ്സാം അല്‍ നഹാമിന് സര്‍ക്കുലര്‍ അയച്ചു. അതിനിടെ വിദേശത്ത് കുടുങ്ങിക്കിടക്കുന്ന സഹകരണ സംഘങ്ങളിലെ തൊഴിലാളികള്‍ക്ക് പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഫെഡറേഷന്‍ ഒാഫ് കോഒാപറേറ്റീവ് സൊസൈറ്റീസ് അപേക്ഷ നല്‍കിയിട്ടുണ്ട്.
🇰🇼കുവൈറ്റില്‍ 1,487 പേര്‍ക്ക് കോവിഡ്; മൂന്ന് മരണം.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,487 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 331,013 ആയി . ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.77 ശതമാനമായി കുറഞ്ഞു.
വിവിധ ആശുപത്രികളിലായി ചികിത്സലായിരുന്ന മൂന്നുപേര്‍ കൂടി മരണപ്പെട്ടതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 1,831 ആയി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 94.51 ശതമാനമാണ്. 1,291 പേരാണ് ഇന്നലെ കോവിഡ് മുക്തരായത് . ഇതോടെ രാജ്യത്ത് ആകെ 312,850 രോഗമുക്തരായി. 16,332 ആക്ടിവ് കേസുകളും തീവ്ര പരിചരണത്തില്‍ 185 പേര്‍ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു
0 Comments