വടകര: സിപിഐഎം, ഡി വൈ എഫ് ഐ നേതാക്കന്മാരുടെ ക്രൂര പീഡനത്തിനിരയായ വീട്ടമ്മയ്ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മണിയൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ബാങ്ക്‌റോഡിൽ പ്രതിഷേധ സംഗമം നടത്തി.
മാസങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തിൽ പാർട്ടി പ്രവർത്തക കൂടിയായ ഇരയോടൊപ്പം നിൽക്കുന്നതിനു പകരം പ്രതികളായ സിപിഐഎം, ഡി വൈ എഫ് ഐ നേതാക്കളെ സംരക്ഷിക്കുന്ന നിലപാടാണ് പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ ഉൾപ്പെടെയുള്ള സിപിഐഎം നേതാക്കൾ സ്വീകരിച്ചത്.
പൊതു പ്രവർത്തകർക്കാകെ അപമാനമാകുന്ന നീചകൃത്യമാണ് ആർ ആർ ടി മെമ്പർമാർ കൂടിയായ ബ്രാഞ്ച് സെക്രട്ടറി ബാബുരാജും ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി ലിജീഷും ചേർന്ന് നടത്തിയിട്ടുള്ളത്.
ആദ്യ ഘട്ടത്തിൽ കേസ് ഒത്തു തീർപ്പാക്കാൻ ശ്രമം നടത്തുകയും സ്ത്രീ പരാതിയിൽ ഉറച്ചു നിന്നപ്പോൾ ഗത്യന്തരമില്ലാതെ പ്രതികളെ ഒളിവിൽ കഴിയാൻ സഹായിക്കുകയും ചെയ്യുന്ന നിലപാടാണ് സി.പി.ഐ.എമ്മും പോലീസും സ്വീകരിച്ചതെന്ന് യൂത്ത് ലീഗ് ആരോപിച്ചു.
പ്രതിഷേധ സംഗമം യൂത്ത് ലീഗ് കുറ്റ്യാടി മണ്ഡലം ജനറൽ സെക്രട്ടറി നൗഫൽ സി എ ഉദ്‌ഘാടനം നടത്തി. അഹമ്മദ് സാലിഹ്, സഫീർ എൻ പി, ഷംഷാദ് എ റമീസ് ബാങ്ക്‌റോഡ് എന്നിവർ സംസാരിച്ചു.
0 Comments