മുക്കം : "ലെജൻഡ്‌സ് ക്ലബ് താഴ്‌വാരം" കൊടിയത്തൂർ പഞ്ചായത്ത് തലത്തിൽ സംഘടിപ്പിച്ച വായനാദിന ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു.
പഞ്ചായത്തിലെ 125-ല്‍ പരം വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ 40 വിദ്യാർത്ഥികൾ ഫുൾ മാർക്ക് നേടി വിജയിച്ചു. വിജയികളിൽ നിന്നും ഒന്നും രണ്ടും സ്ഥാനക്കാരെ ക്ലബ് പ്രസിഡന്റ് അഫ്‌നാൻ, വൈസ് പ്രസിഡന്റ് ബർജീസ് ഫവാസ്, ക്ലബ് അംഗങ്ങളായ സൽമാൻ ഫാരിസ്, ശിനാസ് റഹ്മാൻ എന്നിവരുടെ സാന്നിധ്യത്തിൽ നറുക്കെടുപ്പ് വഴി പഞ്ചായത്തിലെ പത്താം വാർഡ് മെമ്പർ മറിയം കുട്ടിഹസ്സൻ തിരഞ്ഞെടുത്തു.
ഒന്നാം സ്ഥാനം അജുവദ് ബംഗാളത്തും, രണ്ടാം സ്ഥാനം ശിഫ നൗറിൻ ചെറുവാടിയും കരസ്ഥമാക്കി.
മത്സരം വൻ വിജയമാക്കി തീർക്കാൻ സഹകരിച്ച കൊടിയത്തൂർ പഞ്ചായത്തിലെ എല്ലാവർക്കും ലെജൻഡ്‌സ് ക്ലബ് ന്റെ പേരിൽ നന്ദിയും വിജയികൾക്ക് അഭിന്ദനങ്ങളും ക്ലബ് ഭാരവാഹിൽ നേർന്നു.
0 Comments