Ticker

6/recent/ticker-posts

Header Ads Widget

ലക്ഷദ്വീപിൽ ലോക്ക്ഡൗൺ വീണ്ടും നീട്ടി

ലക്ഷദ്വീപിൽ ലോക്ക് ഡൗൺ 7 ദിവസം കൂടി നീട്ടി. നാല് ദീപിലാണ് ലോക്ക് ഡൗൺ നീട്ടിയത്. അഞ്ച് ദ്വീപിൽ രാത്രി കർഫ്യൂ നടപ്പിലാക്കും.

കവരത്തി, ബിത്രാ, കിൽത്താൻ, മിനിക്കോയി എന്നീ ദ്വീപുകളിലാണ് സമ്പൂർണ ലോക്ക്ഡൗൺ നടപ്പിലാക്കുന്നത്. മിനിക്കോയ്, അമിനി, അഗത്തി, കില്ത്താൻ, ആന്ത്രോത്ത്, തുടങ്ങി ആറ് ദ്വീപുകളിലാണ് രാത്രി കർഫ്യൂ നടപ്പിലാക്കുന്നത്.

അതേസമയം, അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ഇന്ന് ലക്ഷദ്വീപിലെത്തി. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് കരിദിനം ആചരിക്കാൻ സേവ് ലക്ഷദ്വീപ് ഫോറം ആഹ്വാനം ചെയ്തു. അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങൾക്കെതിരായ പ്രതിഷേധങ്ങളുടെ ഭാഗമായാണ് കരിദിനം ആചരിക്കുന്നത്. വീടുകൾക്ക് മുന്നിൽ കറുത്ത കൊടികൾ തൂക്കാനും ആളുകൾ കറുത്ത വസ്ത്രവും കറുത്ത മാസ്‌കും ധരിക്കാനുമാണ് ആഹ്വാനം.

Post a Comment

0 Comments