കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന നിര്‍ദേശം അപ്രായോഗികമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍.
പ്രകൃതിദുരന്തങ്ങളില്‍ മരണപ്പെട്ടവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുന്നത്. കോവിഡ് ഒഴികെയുള്ള രോഗങ്ങള്‍ക്ക് നഷ്ടപരിഹാരം നിഷേധിക്കുന്നത് അന്യായമാണെന്നും 183 പേജ് വരുന്ന സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ബോധിപ്പിച്ചു. രാജ്യത്താകെ 3.85 ലക്ഷം പേരാണ് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്. ഇത് ഇനിയും കൂടാന്‍ സാധ്യതയുണ്ട്. കോവിഡ് മൂലം സംസ്ഥാനങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തില്‍ ഓരോ കുടുംബത്തിനും നാല് ലക്ഷം രൂപ വീതം വിതരണം ചെയ്യുന്നത് അപ്രായോഗികമാണെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.
ദുരന്തനിവാരണ നിയമപ്രകാരം ഭൂമികുലുക്കം, പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ക്ക് മാത്രമാണ് നാല് ലക്ഷം രൂപം നഷ്ടപരിഹാരം നല്‍കാന്‍ അനുവാദമുള്ളത്. കോവിഡ് പോലുള്ള മഹാമാരികള്‍ക്ക് അത് യോജിച്ചതല്ല. നിലവില്‍ സംസ്ഥാനങ്ങള്‍ കടുത്ത സാമ്പത്തിക ഞെരുക്കം അനുഭവിക്കുകയാണ്. ഈ സാഹചര്യത്തില്‍ വലിയ തുക നഷ്ടപരിഹാരം നല്‍കുന്നതിന് വിനിയോഗിച്ചാല്‍ ആരോഗ്യമേഖലയില്‍ അടക്കം പണം ചെലവഴിക്കുന്നതിന് പ്രതിസന്ധി നേരിടും. അത് ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യുമെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
ആരോഗ്യ രംഗത്തെ വർധിച്ച ചിലവുകളും കുറഞ്ഞ നികുതി വരുമാനവും കാരണം സംസ്ഥാനങ്ങൾ ഇതിനോടകം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സർക്കാർ കൂട്ടിച്ചേർത്തു. ധനസഹായം നൽകുന്നത് പകർച്ചവ്യാധി പ്രതിരോധത്തേയും ആരോഗ്യ രംഗത്തെ ചെലവുകളേയും ബാധിക്കുമെന്നും ഗുണത്തേക്കാൾ ഏറെ ദോഷമുണ്ടാക്കുമെന്നും കേന്ദ്രം പറഞ്ഞു.
കോവിഡ് ബാധിച്ച് മരിച്ചവരുടെ മരണ സർട്ടിഫിക്കറ്റിൽ കോവിഡ് മരണം എന്ന് രേഖപ്പെടുത്തുമെന്നും സർക്കാർ കൂട്ടിച്ചേർത്തു.
രാജ്യത്ത് 24 മണിക്കൂറിനിടെ 58,419 പേർക്ക് കൊവിഡ് സ്ഥീരികരിച്ചു
രാജ്യത്ത് 24 മണിക്കൂറിനിടെ 58,419 പേർക്ക് കൊവിഡ് സ്ഥീരികരിച്ചു. 81 ദിവസത്തിന് ശേഷം ഇതാദ്യമായാണ് പ്രതിദിന കൊവിഡ് കേസുകൾ അറുപതിനായിരത്തിൽ താഴുന്നത്. 1,576 മരണങ്ങളാണ് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. രോഗമുക്തി നിരക്ക് 96.27 ശതമാനമായി ഉയർന്നു.
30,776 ആക്ടീവ് കേസുകൾ ആണ് ഉള്ളത്. 87,619 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. കഴിഞ്ഞ 38 ദിവസമായി പ്രതിദിന രോഗികളേക്കാൾ രോഗമുക്തി നേടുന്നവരുടെ എണ്ണം വർധിക്കുന്നുണ്ട്.
രാജ്യത്ത് കേരളത്തിലാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ 12,443 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. തൊട്ടുപിന്നിൽ മഹാരാഷ്ട്രയും, തമിഴ്‌നാടുമാണ്.
0 Comments