ഹരിത ഇന്ധനം ഉപയോഗിച്ച് പരീക്ഷണാടിസ്ഥാനത്തിൽ നടത്തുന്ന സർവിസുകൾ വിജയകരമായാൽ ഘട്ടംഘട്ടമായി കെ.എസ്.ആർ.ടി.സി ബസുകൾ എൽ.എൻ.ജിയിലേക്കും സി.എൻ.ജിയിലേക്കും മാറ്റുമെന്ന് മന്ത്രി ആൻറണി രാജു.
400 ബസുകൾ എൽ.എൻ.ജിയിലേക്കും 1000 ബസുകൾ സി.എൻ.ജിയിലേക്കും മാറ്റാനാണ് ഉദ്ദേശിക്കുന്നത്. ഇന്ധനവില കുതിച്ചുയരുമ്പോൾ െചലവ് കുറക്കാനാണ് ഇത്തരമൊരു ചുവടുമാറ്റമെന്നും മന്ത്രി വ്യക്തമാക്കി. കെ.എസ്.ആർ.ടി.സിക്ക് കീഴിലെ ആദ്യ എൽ.എൻ.ജി ബസിെൻറ ഫ്ലാഗ് ഒാഫ് തമ്പാനൂർ സെൻട്രൽ ഡിപ്പോയിൽ ഫ്ലാഗ്ഒാഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബസുകൾ എൽ.എൻ.ജിയിലേക്ക് മാറ്റുന്നതിന് മുന്നോടിയായി സർവിസുകളുടെ നിലവാരം പരിശോധിച്ചുവരുകയാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സി.എം.ഡി ബിജുപ്രഭാകർ പറഞ്ഞു. മൂന്ന് മാസത്തെ താൽക്കാലിക പെർമിറ്റ് എടുത്താണ് പെട്രോമെറ്റിെൻറ രണ്ട് എൽ.എൻ.ജി ബസുകൾ പരീക്ഷണാടിസ്ഥാനത്തിൽ സർവിസ് നടത്തുന്നത്. ഒരുമാസത്തിന് ശേഷം മൂന്നാർ പോലെയുള്ള മലയോര റൂട്ടുകളിൽ ആറ് ടൺ വഹിച്ചുള്ള സർവിസും പരിശോധിക്കും. ഇതിന് ശേഷം പെട്രോനെറ്റിെലയും കെ.എസ്.ആർ.ടി.സിയിെലയും എൻജിനീയർമാരുടെ പരിശോധനക്കുശേഷം തീരുമാനം കൈക്കൊള്ളും. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരം ഒരു സംരംഭമെന്നും സി.എം.ഡി കൂട്ടിച്ചേർത്തു.
സമയക്രമം ഇങ്ങനെ: (സ്ഥലം, എത്തിച്ചേരൽ/ പുറപ്പെടൽ)
തിരുവനന്തപുരം^എറണാകുളം സർവിസ്
തിരുവനന്തപുരം ഉച്ചക്ക് 2.00 (പുറപ്പെടൽ)
കൊല്ലം വൈകീട്ട് 4.00/ വൈകീട്ട് 4.20
ആലപ്പുഴ വൈകീട്ട് 6.30/ വൈകീട്ട് 6.40
എറണാകുളം രാത്രി 8.15
എറണാകുളം^തിരുവനന്തപുരം സർവിസ്:
എറണാകുളം രാവിലെ 5.00 (പുറപ്പെടൽ)
ആലപ്പുഴ രാവിലെ 6.35/ രാവിലെ 6.45
കൊല്ലം രാവിലെ 9.15/ രാവിലെ 9.20
തിരുവനന്തപുരം രാവിലെ 11.15
എറണാകുളം^കോഴിക്കോട് സർവിസ്:
എറണാകുളം രാവിലെ 6.30 (പുറപ്പെടൽ)
തൃശൂർ രാവിലെ^8.35/ രാവിലെ 9.00
കോഴിക്കോട് ഉച്ചക്ക് 12.20
കോഴിക്കോട്^എറണാകുളം സർവിസ്:
കോഴിക്കോട് ഉച്ചക്ക് 2.30 (പുറപ്പെടൽ)
തൃശൂർ വൈകീട്ട് 5.50/ വൈകീട്ട് 6.15
എറണാകുളം രാത്രി 8.20
0 Comments