Ticker

6/recent/ticker-posts

Header Ads Widget

ഒരു പാപ്പാനും ആനയും തമ്മിലുള്ള ആത്മബന്ധം

കൈവീശി പോകുന്ന പാപ്പാന്‍; തോട്ടിയും വടിയും കടിച്ചുപിടിച്ച് നീങ്ങുന്ന കൊമ്പന്‍, ആ കാഴ്ചയിനിയില്ല

കോട്ടയം: കൈവീശി നടന്നുപോകുന്ന പാപ്പാൻ. പിന്നാലെ തോട്ടിയും വടിയും കടിച്ചുപിടിച്ച് നീങ്ങുന്ന കൊമ്പൻ... വേറിട്ട ഈ കാഴ്ചയിനിയില്ല. ഓമന എന്ന പാപ്പാന് മോനേ എന്ന വിളി മാത്രമായിരുന്നു ചട്ടത്തിനുള്ള ആയുധം. അങ്ങനൊരു ജീവിതമായിരുന്നു ഇരുവർക്കും. പാപ്പാൻ ളാക്കാട്ടൂർ കുന്നക്കാട്ട് ദാമോദരൻ നായർ എന്ന ഓമനച്ചേട്ടനും അമ്പാറ പല്ലാട്ട് ബ്രഹ്മദത്തൻ എന്ന ഗജവീരനും പരസ്പരം സ്നേഹം കൊടുത്ത് സ്നേഹം തിരികെ വാങ്ങിയവർ.

ആ പാപ്പാൻ വീടിന്റെ ഉമ്മറത്ത് നിശ്ചലനായി കിടക്കുമ്പോൾ അവസാനമായി കാണാനെത്തിച്ച കൊമ്പന്റെ കണ്ണിൽ മിഴിനീർ പൊടിഞ്ഞുവോ... കാഴ്ചക്കാരറിഞ്ഞു. അവന്റെ ഉള്ളിൽ നുരയുന്ന നൊമ്പരം. ഓമനച്ചേട്ടനും പല്ലാട്ട് ബ്രഹ്മദത്തനും 25 വർഷമായി ഒരു വടിയുടെയോ ചെറുതോട്ടിയുടെയോ അകലമില്ലാതെ ഒരാനയെ കൊണ്ടുനടക്കാൻ കഴിയണമെങ്കിൽ ആ പാപ്പാനും ആനയും തമ്മിൽ ഒരു രസതന്ത്രമുണ്ട്. തോട്ടിയും വടിയും ആനയുടെ ദേഹത്ത് ചേർത്ത് തൂക്കിയിരിക്കും.

പാപ്പാന് അത് എടുക്കേണ്ടിവരില്ല.  ഓമനച്ചേട്ടൻ, പുതുപ്പള്ളിയിലേക്ക് ബ്രഹ്മദത്തനെത്തിയപ്പോൾമുതൽ ഒപ്പം ചേർന്ന ചട്ടക്കാരനാണ്. പിന്നെ 1999-ൽ അമ്പാറയിലെ പല്ലാട്ട് വീട്ടിലേക്ക് എത്തിയപ്പോൾ കൂടെത്തന്നെനിന്നു ഈ കരുതൽ.  പല്ലാട്ട് തറവാടിന്റെ മുറ്റത്ത് പാപ്പാന്റെ കൺവെട്ടത്താണ് അവനെങ്കിൽ തീർച്ചയായും തളയ്ക്കപ്പെടില്ല. പല്ലാട്ടെ സഹോദരങ്ങളായ സുരേഷ്, സതീഷ്, മനോജ്, രാജേഷ് എന്നിവരുടെയും അമ്മ കമലമ്മയുടെയും മുമ്പിലും ഇതേ അനുസരണ കാട്ടും.

ഉത്സവപ്പറമ്പിൽ എഴുന്നള്ളിച്ചുനിൽക്കുമ്പോൾ മാത്രമാണ് ദാമോദരൻ നായർ ബ്രഹ്മദത്തന്റെയടുത്ത് വടിയുമായി നിൽക്കുന്നത്. അത് പാപ്പാന്റെ ഉറപ്പിനോ ബ്രഹ്മദത്തന്റെ അനുസരണയ്ക്കോ വേണ്ടിയല്ല. കാഴ്ചക്കാരായെത്തുന്ന നാട്ടുകാരുടെ ഒരുറപ്പിനുവേണ്ടി മാത്രം. നീരിലുള്ളപ്പോൾ മാത്രമാണ് ഓമനച്ചേട്ടൻ വടിയെടുത്ത് കണ്ടിട്ടുള്ളൂവെന്ന് ആനയുടമ അഡ്വ. രാജേഷ് പല്ലാട്ട്. നീരിലാണെങ്കിലും ഈ പാപ്പാന് ബ്രഹ്മദത്തന്റെയടുത്ത് സർവസ്വാതന്ത്ര്യമായിരുന്നു. അടുത്തുകൂടി തൊട്ടുതലോടിയാലും പ്രശ്നമില്ല.     ഓമനച്ചേട്ടനും പല്ലാട്ട് ബ്രഹ്മദത്തനും      ഓമനച്ചേട്ടനും പല്ലാട്ട് ബ്രഹ്മദത്തനും   അരുണാചലുകാരനെ മലയാളം പഠിപ്പിച്ചു  ബ്രഹ്മദത്തൻ അരുണാചൽപ്രദേശിൽനിന്നാണെത്തിയത്.

മലയാളം മനസ്സിലാകാത്ത അത്തരം ആനയെ ചട്ടത്തിലാക്കാൻ പാപ്പാന്മാർ നന്നായി വടിപ്രയോഗം നടത്തേണ്ടിവരും. ഓരോ അടിയിലൂടെയുമാവും വാക്കുകളുടെ അർഥം തിരിച്ചറിയുക. പക്ഷേ, വടിയുടെയും തോട്ടിയുടെയും പേടിപ്പിക്കൽ കൂടാതെ ദാമോദരൻ നായർ സ്നേഹംകൊണ്ടുമാത്രമാണ് ബ്രഹ്മദത്തനെ തന്റെ ചട്ടത്തിലാക്കിയെടുത്തതും മലയാളം പഠിപ്പിച്ചതും.

പാപ്പാനെ രക്ഷിക്കാൻ താപ്പാനയുടെ ശൗര്യവും  എഴുന്നള്ളത്തുകളിൽ നിൽക്കുമ്പോൾ കൂട്ടാനകൾ ചിലപ്പോൾ പ്രശ്നങ്ങളുണ്ടാക്കാം. അവിടെയെല്ലാം താപ്പാന പരിശീലനം നേടിയിട്ടുള്ള ബ്രഹ്മദത്തൻ സ്വഭാവം കാട്ടും. ഇടങ്ങേറുകാട്ടുന്നവനെ നിയന്ത്രിക്കാൻ ബ്രഹ്മദത്തൻ മടിക്കില്ല. വാടാനപ്പള്ളിയിൽ എഴുന്നള്ളത്ത് കഴിഞ്ഞപ്പോൾ ആന, ദാമോദരൻ നായരെ തട്ടിയിട്ട് കുത്താനൊരുങ്ങിയപ്പോൾ ഇടയിൽ കയറിനിന്ന് ബ്രഹ്മദത്തൻ തടഞ്ഞ് താപ്പാനയുടെ ശൗര്യം കാട്ടി. നിലത്തുവീണ പാപ്പാനെ തന്റെ തുമ്പിക്കൈ നീട്ടിനൽകി എഴുന്നേൽപ്പിച്ചു.  തൊഴുതുമടങ്ങി  പതിവ് തെറ്റിക്കാതെ ഇത്തവണയും ഇരുവരും തൃശ്ശൂർ പൂരത്തിന് പോയിരുന്നു. പതിവുള്ള ക്ഷേത്രദർശനങ്ങളും നടത്തി. തൃപ്രയാർ ശീവേലിയിലും പങ്കെടുത്തു. ഗുരുവായൂരപ്പനെ തൊഴുത് പ്രസാദം സ്വീകരിച്ചാണ് ബ്രഹ്മദത്തനും ദാമോദരൻ നായരും നാട്ടിലെത്തിയത്. ഇനിയില്ല, ഇരുവരും ചേർന്നൊരു തീർഥയാത്ര. വേദന പല്ലാട്ട് തറവാടിനും കുന്നക്കാട്ട് കുടുംബത്തിനും ബാക്കി.

Post a Comment

0 Comments