കൊടിയത്തൂർ: സംസ്ഥാനത്തെ ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും ഷോപ്പിംഗ് മാളുകളും യഥേഷ്ടം തുറന്ന് പ്രവൃത്തിക്കുകയും ജനജീവിതം സാധാരണ പോലെയാവുകയും ചെയ്തിട്ടും ആരാധനാലയങ്ങൾ മാത്രം നിയന്ത്രണത്തോടെ തുറക്കാൻ പാടില്ലെന്ന സർക്കാർ നയം പുന: പരിശോധിക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി പി ചെറിയ മുഹമ്മദ് ആവശ്യപ്പെട്ടു.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ അനുമതി നൽകണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൻ്റെ ഭാഗമായി സൗത്ത് കൊടിയത്തൂർ ശാഖാ മുസ്‌ലിം ലീഗ് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പി സി അബൂബക്കർ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. പരിപാടിയിൽ ഇ ആലികുട്ടി, പി പി ഉണ്ണിക്കമ്മു, ഫസൽ കൊടിയത്തൂർ, എൻ നസറുള്ള തുടങ്ങിയവർ സംസാരിച്ചു.
0 Comments