രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഫിറ്റ്നെസ്സ് സർട്ടിഫിക്കറ്റ്, പെർമിറ്റ്, ഡ്രൈവിങ് ലൈസൻസ് എന്നിവയുടെ കാലാവധിയാണ് നീട്ടിയത്. 2020 ഫെബ്രുവരിക്ക് ശേഷം കാലാവധി പൂർത്തിയായ വാഹനരേഖകൾക്കാണ് ഇളവ് ബാധകമാവുക. സെപ്തംബർ 30 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്. ഇളവ് പുക പരിശോധന സർട്ടിഫിക്കറ്റിന് ബാധകമായിരിക്കില്ലെന്നും കേന്ദ്രസർക്കാർ അറിയിച്ചു. കോവിഡും തുടർന്നുണ്ടായ ലോക്ഡൗണുകളും മൂലം രേഖകൾ പുതുക്കാൻ ജനങ്ങൾക്ക് സാധിച്ചിരുന്നില്ല. ഇതോടെയാണ് കാലാവധി നീട്ടാനുള്ള തീരുമാനത്തിലേക്ക് കേന്ദ്രം എത്തിയത്. ബന്ധപ്പെട്ട ഓഫീസുകൾക്ക് ഇതുസംബന്ധിച്ച നിർദേശം നൽകാൻ സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
കോവിഡ് സാഹചര്യത്തിൽ വാഹന രേഖകളുടെ കാലാവധി നീട്ടി കേന്ദ്രസർക്കാർ. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഫിറ്റ്നെസ്സ് സർട്ടിഫിക്കറ്റ്, പെർമിറ്റ്, ഡ്രൈവിങ് ലൈസൻസ് എന്നിവയുടെ കാലാവധിയാണ് നീട്ടിയത്.
2020 ഫെബ്രുവരിക്ക് ശേഷം കാലാവധി പൂർത്തിയായ വാഹനരേഖകൾക്കാണ് ഇളവ് ബാധകമാവുക. സെപ്തംബർ 30 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്. ഇളവ് പുക പരിശോധന സർട്ടിഫിക്കറ്റിന് ബാധകമായിരിക്കില്ലെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസൻസുമായി വാഹനത്തിൽ യാത്ര ചെയ്താൽ പരമാവധി 5000 രൂപ പിഴലഭിക്കും. പെർമിറ്റിന് 10,000 രൂപയും ഫിറ്റ്നെസ് സർട്ടിഫിക്കറ്റിന് 2000 മുതൽ 5000 രൂപ വരെയുമായിരിക്കും പിഴ. എന്നാൽ, ഇളവ് പുക പരിശോധന സർട്ടിഫിക്കറ്റിന് ബാധകമായിരിക്കില്ല.
കോവിഡും തുടർന്നുണ്ടായ ലോക്ഡൗണുകളും മൂലം രേഖകൾ പുതുക്കാൻ ജനങ്ങൾക്ക് സാധിച്ചിരുന്നില്ല. ഇതോടെയാണ് കാലാവധി നീട്ടാനുള്ള തീരുമാനത്തിലേക്ക് കേന്ദ്രം എത്തിയത്. ബന്ധപ്പെട്ട ഓഫീസുകൾക്ക് ഇതുസംബന്ധിച്ച നിർദേശം നൽകാൻ സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
0 Comments