🔰Kerala University Announcements: കേരള സര്‍വകലാശാല.
ഇന്റേണല്‍ മാര്‍ക്ക് ജൂലൈ 16 വരെ അപ്‌ലോഡ് ചെയ്യാം
കേരളസര്‍വകലാശാലയുടെ മാര്‍ച്ച് 2021 സെഷന്‍ ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. – ബി.എ./ബി.എസ്.സി./ബി.കാം & സി.ബി.സി.എസ്.എസ്. (കരിയര്‍ റിലേറ്റഡ്) കോഴ്‌സുകളുടെ ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യാനുളള അവസാന തീയതി ജൂലൈ 16.
പുതുക്കിയ പരീക്ഷാക്രമം
കേരളസര്‍വകലാശാല ഏപ്രില്‍ 3, 6 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്നതും മാറ്റിവച്ചതുമായ ബി.കോം./ബി.എ./ബി.എസ്.സി. എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ പരീക്ഷകള്‍ ജൂണ്‍ 29, ജൂലൈ 1 തീയതികളില്‍ ഉച്ചയ്ക്ക് 1.30 മുതല്‍ 4.30 വരെ നടത്തുന്നതാണ്. പരീക്ഷാകേന്ദ്രങ്ങളില്‍ മാറ്റമില്ല.
പരീക്ഷാഫീസ്
കേരളസര്‍വകലാശാല 2021 ജൂലൈയില്‍ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ എം.ബി.എ. (യു.ഐ.എം./ട്രാവല്‍ ആന്റ് ടൂറിസം/റെഗുലര്‍ ഈവനിംഗ്) (2014 സ്‌കീം ആന്റ് 2018 സ്‌കീം) സപ്ലിമെന്ററി പരീക്ഷകളുടേയും, 2014 സ്‌കീം (2014 അഡ്മിഷന്‍ മാത്രം) മേഴ്‌സിചാന്‍സ് പരീക്ഷയുടേയും വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പിഴകൂടാതെ ജൂണ്‍ 30 വരെയും 150 രൂപ പിഴയോടെ ജൂലൈ 5 വരെയും 400 രൂപ പിഴയോടെ ജൂലൈ 7 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാഫലം
കേരളസര്‍വകലാശാല നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.എഡ്. ഡിഗ്രി (റെഗുലര്‍ – 2019 സ്‌കീം, സപ്ലിമെന്ററി – 2015 സ്‌കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലൈ 9 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പിഎച്ച്.ഡി. രജിസ്‌ട്രേഷന്‍ – ജൂലൈ 2021 ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു
കേരളസര്‍വകലാശാലയുടെ ജൂലൈ 2021 സെഷന്‍ പിഎച്ച്.ഡി. രജിസ്‌ട്രേഷന് ഒഴിവുകളുളള വിഷയങ്ങളില്‍ ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിക്കുന്നു. 2021 ജൂലൈ 1 മുതല്‍ 15 വരെ സര്‍വകലാശാലയുടെ റിസര്‍ച്ച് പോര്‍ട്ടല്‍ വെബ്‌സൈറ്റില്‍ (www.research.keralauniversity.ac.in) അപേക്ഷകള്‍ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ക്ക് റിസര്‍ച്ച് പോര്‍ട്ടല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. യൂണിവേഴ്‌സിറ്റി ടീച്ചിംഗ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ഇല്ലാത്ത വിഷയങ്ങളില്‍ അപേക്ഷിച്ചവര്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പും അനുബന്ധരേഖകളും ജൂലൈ 16 ന് 5 മണിക്ക് മുന്‍പായി കേരളസര്‍വകലാശാല രജിസ്ട്രാറിന് സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷകര്‍ ഫീസ് ഒടുക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ് (https://pay. keralauniversity.ac.in).
കോവിഡ് കാലത്തെ മാനസിക ആരോഗ്യം മനഃശാസ്ത്രജ്ഞനോട് സംസാരിക്കാം
കോവിഡ് കാലത്ത് മാനസിക ആരോഗ്യം നിലനിര്‍ത്തുന്നതിനായി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ജീവനക്കാര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കായി കേരളസര്‍വകലാശാല ടെലി കൗണ്‍സിലിംഗ് സൗകര്യം ലഭ്യമാക്കുന്നു. മേല്‍ വിഷയവുമായി ബന്ധപ്പെട്ട നിങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് കേരളസര്‍വകലാശാല സൈക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ശ്രീ. സുജിത്ത് ബാബുവുമായി ടെലി കൗണ്‍സിലിംഗ് നടത്താവുന്നതാണ്. ഈ സേവനം തികച്ചും സൗജന്യമാണ്. സമയം: തിങ്കള്‍ – വെള്ളി ദിവസങ്ങളില്‍ 2 മണി മുതല്‍ 5 മണി വരെ
ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍: 7306841550
🔰MG University Announcements: എംജി സർവകലാശാല.
സെന്റർ മാറ്റം: തിയറി പരീക്ഷക്ക് മാത്രം
മഹാത്മാഗാന്ധി സർവകലാശാല ജൂൺ 28 മുതൽ നടത്തുന്ന ആറാം സെമസ്റ്റർ ബിരുദ പരീക്ഷയ്ക്ക് സെന്റർ മാറ്റത്തിന് ഓപ്ഷൻ നൽകിയ വിദ്യാർഥികൾക്ക് സെന്റർ മാറ്റത്തിലൂടെ തിയറി പരീക്ഷകൾ മാത്രമേ എഴുതുവാൻ അനുവാദമുള്ളൂ. പ്രാക്ടിക്കൽ/വൈവ/പ്രോജക്ട് എന്നിവയ്ക്കായി മാതൃസ്ഥാപനത്തിൽ എത്തണം. തീയതി കോളേജിൽ നിന്നും അറിയിക്കും. പരീക്ഷയെഴുതുന്നവർ എക്‌സാം പോർട്ടലിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുത്ത ഹാൾടിക്കറ്റും ഫോട്ടോ പതിച്ച അംഗീകൃത തിരിച്ചറിയൽ കാർഡുമായി പരീക്ഷയ്ക്ക് എത്തണം. ഹാൾടിക്കറ്റുകൾ പരീക്ഷകേന്ദ്രത്തിൽ വിതരണം ചെയ്യുന്നതല്ല. സെന്റർ മാറ്റംവഴി പരീക്ഷയെഴുതാൻ ഓപ്ഷൻ നൽകിയവർ മാതൃസ്ഥാപനത്തിൽ പരീക്ഷയെഴുതാൻ ആഗ്രഹിക്കുകയാണെങ്കിൽ അവർക്ക് മാതൃസ്ഥാപനത്തിൽ പരീക്ഷയെഴുതാം. വിദ്യാർഥികൾ ഇരട്ട മുഖാവരണം ധരിക്കേണ്ടതും സാമൂഹിക അകലം പാലിക്കേണ്ടതും കോവിഡ് പ്രോട്ടോക്കോൾ കർശനമായും പാലിക്കേണ്ടതുമാണ്.
പുതുക്കിയ പരീക്ഷ തീയതി
ഇക്കഴിഞ്ഞ മാർച്ച് 26ന് നടത്താനിരുന്നതും മാറ്റിവച്ചതുമായ രണ്ടാം വർഷ എം.എസ് സി. മെഡിക്കൽ മൈക്രോബയോളജി (2016 അഡ്മിഷൻ മുതൽ റഗുലർ/സപ്ലിമെന്ററി) പരീക്ഷകൾ ജൂൺ 29 ന് രാവിലെ 9.30 മുതൽ 12.30 വരെ നടക്കും.
2021 ഏപ്രിൽ 21 മുതൽ നടത്താനിരുന്നതും മാറ്റിവച്ചതുമായ നാലാം വർഷ ബി.എസ് സി. മെഡിക്കൽ മൈക്രോബയോളജി (2016 അഡ്മിഷൻ റഗുലർ/2015 അഡ്മിഷൻ സപ്ലിമെന്ററി) – വൈറോളജി ആന്റ് മൈക്കോളജി, ഇമ്മ്യൂണോളജി, ഇമ്മ്യൂണോകെമിസ്ട്രി ആന്റ് സെറോളജി 2, ക്ലിനിക്കൽ മൈക്രോബയോളജി എന്നീ പേപ്പറുകളുടെ പരീക്ഷകൾ യഥാക്രമം ജൂൺ 29, ജൂലൈ ഒന്ന്, അഞ്ച് തീയതികളിൽ രാവിലെ 9.30 മുതൽ 12.30 വരെ നടക്കും.
ജൂൺ 18 മുതൽ നടത്താനിരുന്നതും മാറ്റിവച്ചതുമായ മൂന്നാം സെമസ്റ്റർ എം.എച്ച്.ആർ.എം. (2019 അഡ്മിഷൻ റഗുലർ/2016-2018 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ജൂലൈ രണ്ടുമുതൽ ആരംഭിക്കും.
വ്യാജ വാർത്തകൾക്കെതിരെ മുന്നറിയിപ്പ്
മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിൽ ജൂലൈ ആദ്യവാരം മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും നിർത്തിവയ്ക്കുന്നതായി സാമൂഹ്യമാധ്യമങ്ങളിൽ അടിസ്ഥാനരഹിതമായ വാർത്ത പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും സർവകലാശാല ഇത്തരത്തിൽ ഒരു തീരുമാനം എടുത്തിട്ടില്ലെന്നും പരീക്ഷ കൺട്രോളർ അറിയിച്ചു. വ്യാജവാർത്തകൾക്കെതിരെ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും മറ്റ് ബന്ധപ്പെട്ടവരും ജാഗ്രത പാലിക്കണമെന്ന് സർവകലാശാല മുന്നറിയിപ്പ് നൽകി.
🔰Calicut University Announcements: കാലിക്കറ്റ് സർവകലാശാല.
കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകളുടെ നടത്തിപ്പിനായി പാലിക്കേണ്ട പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍
സര്‍ക്കാരിന്റെ ആരോഗ്യപെരുമാറ്റച്ചട്ടം പാലിക്കുന്നതിനായി പരീക്ഷാകേന്ദ്രത്തിന്റെ സമീപത്തുള്ള ആരോഗ്യകേന്ദ്രം, ഫയര്‍ഫോഴ്‌സ്, പോലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ പരീക്ഷ നടക്കുന്ന വിവരം ചീഫ് സൂപ്രണ്ടുമാര്‍ മുന്‍കൂട്ടി അറിയിക്കണം. പരീക്ഷാ കേന്ദ്രം പൂര്‍ണമായും അണുവിമുക്തമാക്കണം. പരീക്ഷാര്‍ത്ഥികള്‍ എസ്.എം.എസ്. കൃത്യമായി പാലിക്കണം. കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച വിദ്യാര്‍ത്ഥികളെ പരീക്ഷക്കിരിക്കാന്‍ അനുവദിക്കില്ല. അവര്‍ക്ക് പിന്നീട് സ്‌പെഷ്യല്‍ പരീക്ഷ നടത്തുന്നതാണ്. പരീക്ഷാ ഹാള്‍ടിക്കറ്റില്‍ ഫോട്ടോ സാക്ഷ്യപ്പെടുത്താന്‍ സാധിക്കാത്ത വിദ്യാത്ഥികള്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കിയാല്‍ മതി. വിദ്യാര്‍ത്ഥികള്‍ അറ്റന്റന്‍സ് ഷീറ്റില്‍ ഒപ്പു വെക്കേണ്ടതില്ല.
പുനര്‍മൂല്യനിര്‍ണയ ഫലം
അഞ്ചാം സെമസ്റ്റര്‍ എം.സി.എ. ഏപ്രില്‍ 2020 പരീക്ഷയുടേയൂം ഒന്നാം സെമസ്റ്റര്‍ എം.എ. അറബിക് നവംബര്‍ 2019 പരീക്ഷയുടേയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
🔰Kannur University Announcements: കണ്ണൂർ സർവകലാശാല.
പ്രവേശന പരീക്ഷ
മാങ്ങാട്ടുപറമ്പ് ക്യാമ്പസ്, ഇൻഫർമേഷൻ ടെക്നോളജി പഠന വിഭാഗത്തിൽ 2021-22 വർഷത്തേക്ക് പിജി ഡിപ്ലോമ ഇൻ ഡാറ്റ സയൻസസ് ആൻഡ് അനലറ്റിക്സ് (പിജിഡിഡിഎസ്) കോഴ്സിലേക്കുള്ള പ്രവേശ പരീക്ഷ ജൂലൈ 6ന് രാവിലെ 11 മണിക്ക് മാങ്ങാട്ടുപറമ്പ് ക്യാമ്പസ്സിൽ വെച്ച് നടത്തും.
ടൈംടേബിൾ
07.07.2021 ന് ആരംഭിക്കുന്ന അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും ഒന്നാം സെമസ്റ്റർ എം. ബി. എ. (റെഗുലർ/ സപ്ലിമെന്ററി) ഒക്റ്റോബർ 2020 പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
ഹോൾടിക്കറ്റ്
01.07.2021 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി. ടെക് സപ്ലിമെന്ററി (2007 – 2014 അഡ്മിഷൻ – പാർട്ട് ടൈം ഉൾപ്പെടെ), മെയ് 2020 പരീക്ഷകളുടെ ഹോൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പ്രൊജക്റ്റ് മൂല്യനിർണയം, പ്രായോഗിക/ വാചാ പരീക്ഷ
ആറാം സെമസ്റ്റർ ബി. എ. കന്നഡ ഡിഗ്രി (C. B. C. S. S. – റഗുലർ/ സപ്ലിമെന്ററി – 2014 മുതൽ) ഏപ്രിൽ 2021 പ്രോജക്ട് മൂല്യനിർണയം / വാചാ പരീക്ഷ 26.06.2021 ന് ഓൺലൈനായി നടത്തുന്നതാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടുക.
പാരാമെഡിക്കൽ കോഴ്സുകൾ: സ്‌പെഷ്യൽ അലോട്ട്‌മെന്റ്
ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ അടക്കമുള്ള പാരാമെഡിക്കൽ കോഴ്‌സുകൾക്ക് വിവിധ കോളജുകളിൽ പ്രവേശനം നേടുന്നതിന് ഓൺലൈൻ വഴി ഇപ്പോൾ രജിസ്‌റ്റർ ചെയ്യാം. സർക്കാർ കോളജുകൾ, സ്‌പെഷ്യൽ അലോട്ട്‌മെന്റിൽ പങ്കെടുക്കുന്ന സ്വാശ്രയ പാരാമെഡിക്കൽ കോളജുകൾ എന്നിവിടങ്ങളിലെ 2020-21 വർഷത്തെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിനാണ് ഓൺലൈൻ രജിസ്‌ട്രേഷനും അലോട്ട്‌മെന്റും നടത്തുക.
റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകർ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. പുതിയതായി കോളജ്/കോഴ്‌സ് ഓപ്ഷനുകൾ www.lbscentre.kerala.gov.in വഴി ജൂൺ 24 മുതൽ ജൂൺ 27 വരെ സമർപ്പിക്കാം. മുൻ അലോട്ട്‌മെന്റുകൾ വഴി കോളജുകളിൽ പ്രവേശനം ലഭിച്ചവർ No objection Certificate ഓൺലൈൻ രജിസ്‌ട്രേഷൻ സമയത്ത് അപ്‌ലോഡ് ചെയ്യണം.
ഓപ്ഷനുകൾ പരിഗണിച്ചുകൊണ്ടുള്ള അലോട്ട്‌മെന്റ് വെബ്‌സൈറ്റിൽ ജൂൺ 29 ന് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് 04712560363.
0 Comments