കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയുള്ള ഫസ്റ്റ്ബെൽ 2.0 ഡിജിറ്റൽ പ്ലസ് ടു ക്ലാസുകൾ തിങ്കളാഴ്ച മുതൽ സംപ്രേഷണം ചെയ്യും. രാവിലെ 8.30 മുതൽ 10 വരെയും വൈകുന്നേരം 5 മുതൽ 6 വരെയുമായാണ് ക്ലാസുകൾ നടക്കുക. തിങ്കൾ മുതൽ വെള്ളി വരെയാണ് ക്ലാസുകൾ ഉണ്ടാവുക. ഈ ക്ലാസുകൾ ഇതേക്രമത്തിൽ അടുത്ത ആഴ്ച പുനസംപ്രേഷണം ചെയ്യും.
വിവിധ വിഷയങ്ങളിൽ പ്രതിദിനം അഞ്ച് ക്ലാസുകൾ വരെ സംപ്രേഷണം ചെയ്യുന്നുണ്ടെങ്കിലും ഒരു കുട്ടിക്ക് ഒരു ദിവസം പരമാവധി മൂന്നു ക്ലാസുകളേ ഉണ്ടാവൂ.
ടിവി ചാനലിനൊപ്പം കൈറ്റ് വിക്ടേഴ്സ് ആപ്പിലൂടെയും ക്ലാസുകൾ കാണാനാവും. ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
0 Comments