🧾ഫസ്റ്റ്ബെല്‍ 2.0 യില്‍ ഇന്ന് വായനാദിന പരിപാടികള്‍.
ട്രയല്‍ സംപ്രേഷണം പൂര്‍ത്തിയാക്കി പുതിയ ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍.
വായനാ ദിനത്തോടനുബന്ധിച്ച് ഇന്ന് (ജൂണ്‍ 19, ശനി) കൈറ്റ് വിക്ടേഴ്സില്‍ പ്രത്യേക പരിപാടികളുണ്ടാകും.
രാവിലെ 10.00 മണിയ്ക്ക് പി.എന്‍. പണിക്കരെക്കുറിച്ച് പി.ആര്‍.ഡി. തയ്യാറാക്കിയ ഡോക്യുമെന്ററി സംപ്രേഷണം ചെയ്യും. തുടര്‍ന്ന് ഒരു മണിക്കൂര്‍ കുട്ടികളുടെ വിവിധ അവതരണങ്ങളും പ്രഗത്ഭരുടെ സന്ദേശങ്ങളും സംപ്രേഷണം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന വായനാ ദിനാഘോഷത്തിന്റെ സംസ്ഥാനതല പരിപാടിയുടെ പ്രസക്ത ഭാഗങ്ങള്‍ വൈകുന്നേരം 6 മണിയ്ക്ക് സംപ്രേഷണം ചെയ്യും.
ഇന്നലെ വെള്ളിയാഴ്ചയോടെ ഫസ്റ്റ്ബെല്‍ 2.0 ക്ലാസുകളുടെ ട്രയല്‍ സംപ്രേഷണം അവസാനിച്ചു.
പ്രീ-പ്രൈമറി മുതല്‍ പത്തുവരെ ക്ലാസുകാര്‍ക്ക് മൂന്നാഴ്ചയും പ്ലസ് ടു വിഭാഗത്തിന് രണ്ടാഴ്ചയുമാണ് ട്രയല്‍ സംപ്രേഷണം നടത്തിയത്. പ്രീ-പ്രൈമറി വിഭാഗം മുതല്‍ പ്ലസ് ടു വരെയുള്ള കുട്ടികള്‍ക്ക് പുതിയ ക്ലാസുകളായിരിക്കും തിങ്കളാഴ്ച (ജൂണ്‍ 21) മുതല്‍ സംപ്രേഷണം ചെയ്യുക. ക്ലാസുകളും സമയക്രമവും www.firstbell.kite.kerala.gov.in ല്‍ ലഭ്യമാണ്.
ഇന്നത്തെ (19-06-2021) ഫസ്റ്റ്ബെൽ ഓൺലൈൻ ക്ലാസ്സ് ടൈം ടേബിൾ
📲പൊതു പരിപാടി
▶️10.00 am - വായനയുടെ വളർത്തച്ഛൻ (പി എൻ പണിക്കർ - ഡോക്യുമെൻട്രി)
▶️10:30 am - കുട്ടികളുടെ വായനാദിന പ്രത്യേക പരിപാടി
🔰രണ്ടാം ക്ലാസ്
▶️11:30 am* - മലയാളം
▶️12.00 am* - ഇംഗ്ലീഷ്
▶️12.30 pm* - മലയാളം
🔰മൂന്നാം ക്ലാസ്
▶️01:00 pm* - മലയാളം
▶️01:30 pm* - ഗണിതം
▶️02:00 pm* - ഇംഗ്ലീഷ്
🔰നാലാം ക്ലാസ്
▶️2.30 pm* - ഇംഗ്ലീഷ്
▶️3.00 pm* - മലയാളം
▶️3.30 pm* - ഗണിതം
🔰അഞ്ചാം ക്ലാസ്
▶️04:00 pm* - അടിസ്ഥാന ശാസ്ത്രം
▶️04:30 pm* - ഗണിതം
▶️5.00 pm* - അടിസ്ഥാന ശാസ്ത്രം
🔰പൊതുപരിപാടി
▶️6.00 pm* - വയനാദിനാഘോഷത്തിന്റെ സംസ്ഥാന തല പരിപാടി.
കെ.അന്‍വര്‍ സാദത്ത് സി.ഇ.ഒ., കൈറ്റ്.
0 Comments