Ticker

6/recent/ticker-posts

Header Ads Widget

സി.പി.എം. ആവശ്യപ്പെട്ടു, ജോസഫൈന്‍ രാജിവെച്ചു

വനിത കമ്മിഷൻ അധ്യക്ഷ എം.സി. ജോസഫൈനോട് രാജി വെക്കണമെന്ന് സി.പി.എം. ആവശ്യപ്പെട്ടു.

പരാതിക്കാരോടുളള ജോസഫൈന്റെ മോശം പെരുമാറ്റത്തെ തുടർന്നാണ് തുടർന്നാണ് ഇവരോട് പാർട്ടി രാജി ആവശ്യപ്പെട്ടത്.

ജോസഫൈൻ രാജിവെക്കണമെന്ന ആവശ്യം സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉയർന്നിരുന്നു.

ഇടതുപക്ഷ അനുഭാവം പുലർത്തുന്നവർ പോലും ജോസഫൈനോട് എതിരായ നിലപാടാണ് ഇക്കാര്യത്തിൽ സ്വീകരിച്ചിരുന്നത്. സി.പി.എം. സംസ്ഥാന നേതൃത്വം വളരെ ഗൗരവത്തോടെയാണ് വിഷയം ചർച്ച ചെയ്തിരുന്നത്. രാവിലെ പത്തു മണിക്ക് ആരംഭിച്ച യോഗം ഇക്കാര്യം വളരെ വിശദമായി ചർച്ച ചെയ്തു.

പതിനൊന്ന് മാസം കാലാവധി അവശേഷിക്കുമ്പോഴാണ് ജോസഫൈന്റെ രാജി. പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ സിപിഎം നേതൃ തലത്തിൽ ആരുടെയും പിന്തുണ ലഭിച്ചിരുന്നില്ല. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി റഹീം മാത്രമാണ് രാജിവെക്കേണ്ടതില്ലെന്ന് അഭിപ്രായപ്പെട്ടത്. ജോസഫൈന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തെമ്പാടും പ്രതിഷേധങ്ങൾ ഉയർന്ന ഘട്ടത്തിലാണ് രാജിയിലേക്ക് പോകുന്നത്.

ഒരു വാർത്താ ചാനലിൽ തത്സമയ പരിപാടിയിലാണ് പരാതി പറയാൻ വിളിച്ച യുവതിയോട് ജോസഫൈൻ അപമര്യാദയായി പെരുമാറിയത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പൊതു സമൂഹത്തിൽ പാർട്ടിയിൽ നിന്ന് പോലും ഇവർക്ക് പിന്തുണ കിട്ടിയില്ല. പാർട്ടി കേന്ദ്രകമ്മിറ്റിയംഗം കെകെ ശൈലജ ടീച്ചറക്കം പരോക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു.

Post a Comment

0 Comments