Ticker

6/recent/ticker-posts

Header Ads Widget

എസ്എസ്എല്‍സി പുനര്‍മൂല്യ നിര്‍ണയത്തിന് ഈ മാസം 17 മുതല്‍ അപേക്ഷിക്കാം

എസ്എസ്എല്‍സി പരീക്ഷ പുനര്‍മൂല്യ നിര്‍ണയത്തിന് ഈ മാസം 17 മുതല്‍ അപേക്ഷിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സേ പരീക്ഷയുടെ തിയതി പിന്നീട് പ്രഖ്യാപിക്കും. പ്ലസ് വണ്‍ പ്രവേശനം നടന്നാലും ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രമേ നടത്താനാവൂവെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. എസ്എസ്എല്‍സി ഫലം പ്രഖ്യാപിക്കുകയായിരുന്നു മന്ത്രി.

കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് രണ്ട് ഘട്ടങ്ങളായാണ് പരീക്ഷ പൂര്‍ത്തിയാക്കിയത്. സ്‌കൂളുകളില്‍ നേരിട്ട് ക്ലാസുകള്‍ ഇല്ലാതെ രണ്ടാമത്തെ തുടര്‍ച്ചയായ അധ്യയന വര്‍ഷമാണിതെന്നും മന്ത്രി പറഞ്ഞു. 99.47 % വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. പരീക്ഷ എഴുതിയത് 4,21,887 പേരാണ്. അതില്‍ 4,19651 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ളത്. 99.85 ശതമാനം പേരും അവിടെ വിജയിച്ചു. പാലാ വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ വിജയിച്ചത്. 99.97 ശതമാനം വിദ്യാര്‍ത്ഥികള്‍. വയനാട്ടില്‍ ആണ് കുറവ് (98.13) വിജയിച്ചത്.

4,21,887 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ പേർ 4,19,651 പേർ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. 98.28 ആയിരുന്നു കഴിഞ്ഞ അധ്യയന വർഷത്തെ വിജയശതമാനം. 0.65 ശതമാനത്തിന്റെ വർധനയാണ് ഇത്തവണത്തെ വിജയശതമാനത്തിൽ ഉണ്ടായിട്ടുള്ളത്. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവർ- 1,21,318.









എന്നീ വെബ് സൈറ്റുകൾ വഴി എസ്.എസ്.എൽ.സി. പരീക്ഷാഫലം പരിശോധിക്കാം.

എസ്.എസ്.എൽ.സി. (എച്ച്.ഐ.) ഫലം sslchiexam.kerala.gov.in ലും
ടി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ.) ഫലം http://thslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. ഫലം
എ.എച്ച്.എസ്.എൽ.സി. ഫലം ahslcexam.kerala.gov.in ലും ലഭ്യമാകും.

കഴിഞ്ഞവർഷം 41,906 പേർക്കാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടാൻ കഴിഞ്ഞിരുന്നത്. ഈ വർഷം 79412 പേർ കൂടി എ പ്ലസ് കരസ്ഥമാക്കി.

എസ്.എസ്.എൽ.സി. പ്രൈവറ്റ് വിദ്യാർഥികൾ(പുതിയ സ്കീം അനുസരിച്ചുള്ളവർ)

പരീക്ഷ എഴുതിയത് 645 പേർ.
ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്-537 പേർ.
വിജയശതമാനം 83.26%.

എസ്.എസ്.എസ്.എൽ.സി.(പഴയ സ്കീം അനുസരിച്ചുള്ളവർ)

പരീക്ഷ എഴുതിയത്- 346
ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്- 270
വിജയശതമാനം-78.03%
ഏറ്റവും കൂടുതൽ വിജയശതമാനമുള്ള റവന്യൂ ജില്ല- കണ്ണൂർ(99.85%)

വിജയശതമാനം ഏറ്റവും കുറഞ്ഞ റവന്യൂ ജില്ല-വയനാട്(98.13%)

വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല- പാലാ(99.97%)

വിജയശതമാനം കുറവുള്ള വിദ്യാഭ്യാസജില്ല- വയനാട്(98.13%).

ഏറ്റവും കൂടുതൽ വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടാനായ വിദ്യാഭ്യാസ ജില്ല- മലപ്പുറം(7,838)

ഗൾഫ് സെന്ററുകളിലെ പരീക്ഷാഫലം

ആകെ വിദ്യാലയങ്ങൾ-9
പരീക്ഷ എഴുതിയ വിദ്യാർഥികൾ-573
ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടിയ വിദ്യാർഥികൾ-556
വിജയശതമാനം-97.03%
മൂന്ന് ഗൾഫ് സെന്ററുകൾ 100% വിജയം നേടി.
ലക്ഷദ്വീപിൽ പരീക്ഷ നടന്നത് 9 സെന്ററുകളിൽ

പരീക്ഷ എഴുതിയത് 627 പേർ
ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടിയവർ- 607
വിജയശതമാനം- 96.81%
ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയ സെന്റർ- പി.കെ.എം.എച്ച്.എസ്.എസ്. എടരിക്കോട്(മലപ്പുറം)-2076 പേരാണ് ഇവിടെ പരീക്ഷ എഴുതിയത്. ഏറ്റവും കുറച്ചുകുട്ടികൾ പരീക്ഷ എഴുതിയത്-സെന്റ് തോമസ് എച്ച്.എസ്.എസ്. നിരണം., വെസ്റ്റ് കിഴക്കുംഭാഗം(പത്തനംതിട്ട)- ഇവിടെ ഒരു വിദ്യാർഥിയാണ് പരീക്ഷ എഴുതിയത്.

ടി.എച്ച്.എൽ.സി. പരീക്ഷാഫലം

ആകെ സ്കൂളുകൾ-48
പരീക്ഷ എഴുതിയത്-2889 വിദ്യാർഥികൾ
ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്-2881
വിജയശതമാനം- 99.72%
എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ച കുട്ടികൾ-704

എസ്.എസ്.എൽ.സി.(എച്ച്.ഐ.) പരീക്ഷാഫലം

ആകെ സ്കൂളുകൾ-29
ആകെ പരീക്ഷഎഴുതിയത്-256 പേർ
ഉപരിപഠനത്തിന് യോഗ്യത നേടിയവർ-256
വിജയശതമാനം-100%
ടി.എച്ച്.എൽ.സി.(എച്ച്.ഐ.)

ആകെ സ്കൂളുകൾ-2
പരീക്ഷ എഴുതിയ വിദ്യാർഥികൾ-17
ഉപരിപഠനത്തിന് യോഗ്യത നേടിയവർ-17
വിജയശതമാനം-100%
എ.എച്ച്.എൽ.സി. പരീക്ഷാഫലം

സ്കൂൾ- കലാമണ്ഡലം ആർട്ട് ഹയർ സെക്കൻഡറി സ്കൂൾ വള്ളത്തോൾ നർ, ചെറുതുരുത്തി തൃശ്ശൂർ
പരീക്ഷ എഴുതിയ വിദ്യാർഥികൾ-68
ഉപരിപഠനത്തിന് യോഗ്യത നേടിയവർ-68
വിജയശതമാനം-100%
മുഴുവൻ വിദ്യാർഥികളും ഉപരിപഠനത്തിന് അർഹത നേടിയ സ്കൂളുകളുടെ എണ്ണം- 2214(കഴിഞ്ഞ വർഷം ഇത് 1837 ആയിരുന്നു).

ഉത്തരക്കടലാസിന്റെ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോകോപ്പിക്കും അപേക്ഷ നൽകേണ്ട തിയതി 17-07-2021 മുതൽ 23-70-2021 വരെ. ഓൺലൈൻ ആയി വേണം അപേക്ഷിക്കാൻ. സേ പരീക്ഷയുടെ തിയതി പിന്നീട് പ്രഖ്യാപിക്കും. മൂന്ന് വിഷയങ്ങൾക്കു വരെ സേ പരീക്ഷ എഴുതാവുന്നാതാണ്.

Post a Comment

0 Comments