Ticker

6/recent/ticker-posts

Header Ads Widget

ടോക്യോ ഒളിമ്പിക്സ് 2020 തത്സമയ വാർത്തകൾ

🔰ബോക്‌സിംഗിൽ ഇന്ത്യയ്ക്ക് വൻ തിരിച്ചടി; അമിത് പാംഗലിന് ഞെട്ടിക്കുന്ന തോൽവി.

✒️ടോക്യോ ഒളിമ്പിക്‌സിലെ ബോക്‌സിംഗിൽ ഇന്ത്യയ്ക്ക് വൻ തിരിച്ചടി. അമിത് പാംഗൽ കൊളംബിയയ്‌ക്കെതിരെ മത്സരിച്ച് തോറ്റു.

പുരുഷന്മാരുടെ ഫ്‌ളൈവെയ്റ്റ് 48-52 കിലോഗ്രാം പ്രാഥമിക മത്സരത്തിലാണ് അമിത് പാംഗൽ ഞെട്ടിക്കന്ന തോൽവി ഏറ്റുവാങ്ങിയത്. കൊളംബിയയുടെ യുബർജെൻ മാർട്ടിനസിനെതിരെ 4-1 നായിരുന്നു തോൽവി. ലോക ഒന്നാം നമ്പർ താരമായിരുന്നു ഇന്ത്യയുടെ അമിത് പാംഗൽ.

ഡിസ്‌കസ് ത്രോയിൽ ഇന്ത്യയുടെ സീമ പുനിയ ആറാം സ്ഥാനത്ത് മത്സരം പൂർത്തിയാക്കി. കമൽ പ്രീത് കൗർ ഫൈനലിൽ പ്രവേശിച്ചു.

🔰ടോക്യോ ഒളിമ്പിക്‌സ്: കമൽപ്രീത് കൗർ ഫൈനലിൽ.

✒️വനിതകളുടെ ഡിസ്കസ് ത്രോയിൽ ഫൈനലിന് യോഗ്യത നേടി ഇന്ത്യയുടെ കമൽപ്രീത് കൗർ. യോഗ്യതാ മാർക്കായ 64 മീറ്റർ എറിഞ്ഞ് രണ്ടാം സ്ഥാനക്കാരിയായണ് താരം ഫൈനൽ ബർത്ത് ഉറപ്പിച്ചത്.

യോഗ്യതാ റൗണ്ടിൽ ഗ്രൂപ്പ് ബിയിൽ അവസാന ശ്രമത്തിലാണ് കമൽപ്രീത് 64 മീറ്റർ എറിഞ്ഞത്. ആദ്യ ശ്രമത്തിൽ 60.29 മീറ്റർ എറിഞ്ഞ താരം രണ്ടാം ശ്രമത്തിൽ 63.97 മീറ്റർ കണ്ടെത്തി.

കമൽപ്രീത് അടക്കം രണ്ടു താരങ്ങൾ മാത്രമാണ് യോഗ്യതാ മാർക്കായ 64 മീറ്റർ എറിഞ്ഞത്.

അതേസമയം ഇതേയിനത്തിൽ മത്സരിച്ച ഇന്ത്യയുടെ സീമ പുനിയക്ക് ഫൈനലിന് യോഗ്യത നേടാനായില്ല. 60.57 മീറ്റർ മാത്രമെറിഞ്ഞ താരം 16-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആദ്യ 12 പേർക്കാണ് ഫൈനലിന് യോഗ്യത. തിങ്കളാഴ്ചയാണ് ഫൈനൽ.

ബോക്‌സിംഗിലും അമ്പെയ്ത്തിലും ഇന്ത്യയ്ക്കുണ്ടായ നിരാശയ്ക്ക് പിന്നാലെയാണ് പ്രതീക്ഷകളുയർത്തി കമൽപ്രീത് കൗർ ഫൈനലിൽ പ്രവേശിച്ചത്.

ബോക്‌സിംഗിൽ അമിത് പാംഗലിന്റേത് ഞെട്ടിക്കുന്ന തോൽവിയായിരുന്നു. ലോക ഒന്നാം നമ്പർ താരമായിരുന്ന അമിത് പാംഗൽ കൊളംബിയയ്‌ക്കെതിരെയാണ് മത്സരിച്ച് തോറ്റത്. പുരുഷന്മാരുടെ ഫ്‌ളൈവെയ്റ്റ് 48-52 കിലോഗ്രാം പ്രാഥമിക മത്സരത്തിലാണ് അമിത് പാംഗൽ ഞെട്ടിക്കന്ന തോൽവി ഏറ്റുവാങ്ങിയത്. കൊളംബിയയുടെ യുബർജെൻ മാർട്ടിനസിനെതിരെ 4-1 നായിരുന്നു തോൽവി.

🔰അമ്പെയ്ത്തിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷ അസ്തമിച്ചു; അതാനു ദാസ് പുറത്ത്.

✒️ടോക്യോ ഒളിമ്പിക്‌സിൽ അമ്പെയ്ത്തിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷ അസ്മിച്ചു. ഇന്ത്യൻ താരം അതാനു ദാസ് പുറത്തായി. പ്രീക്വാർട്ടറിൽ ജപ്പാന്റെ തക്കഹാര ഫുറുക്കാവയോടാണ് അതാനുവിന്റെ തോൽവി. സ്‌കോർ 4-6.

ആദ്യസെറ്റ് 27-25 ന് ഫുറുക്കാവ സ്വന്തമാക്കിയെങ്കിലും രണ്ടാം സെറ്റിൽ അതാനു 28-28 ന് ഒപ്പമെത്തി. മൂന്നാം സെറ്റിൽ 27-28 ന് അതാനു ജയിച്ചു. നാലാം സെറ്റും 28-28 എന്ന നിലയിലായതോടെ വിധി നിർണയം അഞ്ചാം സെറ്റിലെത്തി. ഇതിൽ ജപ്പാൻ താരത്തിനായിരുന്നു ജയം.

അതേസമയം, ബോക്‌സിംഗിലും ഇന്ത്യ കനത്ത തിരിച്ചടി നേരിട്ടു. അമിത് പാംഗൽ കൊളംബിയയ്‌ക്കെതിരെ മത്സരിച്ച് തോറ്റു. പുരുഷന്മാരുടെ ഫ്‌ളൈവെയ്റ്റ് 48-52 കിലോഗ്രാം പ്രാഥമിക മത്സരത്തിലാണ് അമിത് പാംഗൽ ഞെട്ടിക്കന്ന തോൽവി ഏറ്റുവാങ്ങിയത്. കൊളംബിയയുടെ യുബർജെൻ മാർട്ടിനസിനെതിരെ 41 നായിരുന്നു തോൽവി. ലോക ഒന്നാം നമ്പർ താരമായിരുന്നു ഇന്ത്യയുടെ അമിത് പാംഗൽ.

Post a Comment

0 Comments