എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ കീം 2021 ആഗസ്റ്റ് 5ന് നടത്താൻ തീരുമാനം.

ഉന്നത വിദ്യാഭ്യാസ മന്ത്രിയും പ്രവേശന പരീക്ഷാ കമ്മീഷണറും നടത്തിയ ചർച്ചയിലാണ് തീരുമാനം.

ജൂലൈ 21നാണ് നേരത്തെ പരീക്ഷ നിശ്ചയിച്ചിരുന്നത്.

149438 അപേക്ഷകർ

ഇൗ വർഷത്തെ എൻജിനീയറിങ്​/ ആർക്കിടെക്​ചർ/ ഫാർമസി/ മെഡിക്കൽ, അനുബന്ധ കോഴ്​സുകളിൽ പ്രവേശനത്തിന്​ 1,49,438 ​അപേക്ഷകർ. എൻജിനീയറിങ്​/ ഫാർമസി പ്രവേശന പരീക്ഷക്കായി 1,12,097 പേരാണ്​ അപേക്ഷിച്ചത്​. ഇതിൽ എൻജിനീയറിങ്​ പ്രവേശനത്തിന്​ മാത്രമായി അപേക്ഷിച്ചത് 84,162 പേരാണ്​. ​മെഡിക്കൽ, അനുബന്ധ കോഴ്​സുകളിൽ പ്രവേശനത്തിന്​ 1,13,333 പേരാണ്​ അപേക്ഷിച്ചത്​. ആർക്കിടെക്​ചർ കോഴ്​സുകളിൽ പ്രവേശനത്തിനായി 19,875 പേരും​ അപേക്ഷിച്ചു.