തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണം ജൂലൈ 31ന് ആരംഭിക്കും. ഓഗസ്റ്റ് 16ന് മുന്‍പ് റേഷന്‍ കടകള്‍ വഴി കിറ്റ് വിതരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഓഗസ്റ്റ് 21 നാണ് തിരുവോണം. ജൂണിലെ കിറ്റ് വിതരണം ഇരുപത്തിയെട്ടോടെ പൂര്‍ത്തിയാക്കാനും ഭക്ഷ്യ സിവില്‍ സപ്ലൈസ് ഡയറക്ടര്‍ റേഷന്‍കടകള്‍ക്ക് നിര്‍ദേശം നല്‍കി.
ഈ മാസം 31 മുതല്‍ ഓഗസ്റ്റ് രണ്ട് വരെ മഞ്ഞ കാര്‍ഡുടമകള്‍ക്കും (എ.എ.വൈ.), ഓഗസ്റ്റ് 4 മുതല്‍ 7 വരെ പിങ്ക് കാര്‍ഡുടമകള്‍ക്കും (പി.എച്ച്.എച്ച്.), നീല കാര്‍ഡുടമകള്‍ക്ക് (എന്‍.പി.എസ്.) ഓഗസ്റ്റ് 9 മുതല്‍ 12 വരെയും, വെള്ള കാര്‍ഡുക്കാര്‍ക്ക് ഓഗസ്റ്റ് 13, 14, 16 തീയതികളിലുമാണ് കിറ്റ് വിതരണം ചെയ്യുക.
കേരളത്തിലെ 86 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ മുന്‍പ് തന്നെ അറിയിച്ചിരുന്നു.
ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ക്ഷേമ പെന്‍ഷനുകള്‍ ഓഗസ്റ്റ് ആദ്യവാരം വിതരണം ചെയ്യാന്‍ തീരുമാനമായി.രണ്ടു മാസത്തെ പെന്‍ഷന്‍ തുകയായി ചുരുങ്ങിയത് 3200 രൂപ ലഭിക്കും. 55 ലക്ഷത്തിലധികം പേര്‍ക്ക് പെന്‍ഷന്‍ വിതരണം ചെയ്യാനായി 1600 കോടി രൂപയാണ് ചെലവ് വരുന്നത്.
13 തരം സാധനങ്ങളാണ് ഇത്തവണത്തെ ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തുന്നത്. ഏകദേശം 440 റോപ്പയുടെ സാധനങ്ങളാണ് ഓണക്കിറ്റില്‍ ഉണ്ടാവുക. സാധനങ്ങള്‍ കിറ്റാക്കി എത്തിക്കുന്നത് ഉള്‍പ്പടെയുള്ള കയറ്റിറക്കു കൂലിയടക്കം ഒരു കിറ്റിന് 488.95 രൂപയാകും. ഓരോ കിറ്റിനും വിതരണം ചെയ്യുന്ന റേഷന്‍ കട ഉടമയ്ക്ക് അഞ്ച് രൂപ കമ്മീഷന്‍ നല്‍കാനുമാണ് തീരുമാനം. മൊത്തം 420.50 കോടി രൂപയാണ് ഇതിനായി ചെലവ് പ്രതീക്ഷിക്കുന്നത്.
കിറ്റിലെ സാധനങ്ങള്‍,
സേമിയ ( 18 രൂപയുടെ ഒരു കവര്‍ )
മിഠായി ( 20 എണ്ണം ഒരു രൂപ വീതം വിലയുള്ളത്)
ഗോതമ്ബ് നുറുക്ക് / ആട്ട ( ഒരു കിലോ, വില 43 രൂപ)
വെളിച്ചെണ്ണ/ തവിടെണ്ണ ( അരലിറ്റര്‍ 106 രൂപ)
പഞ്ചസാര (ഒരു കിലോ ,വില 39 രൂപ)
തേയില (100 ഗ്രാം 26.50 രുപ)
സാമ്ബാര്‍ പൊടി ( 100 ഗ്രാം 28 രൂപ)
മുളക് പൊടി ( 100 ഗ്രാം വില 25 രൂപ)
മല്ലിപ്പൊടി (100 ഗ്രാം വില 17 രൂപ)
മഞ്ഞള്‍പ്പൊടി (100 ഗ്രാം വില 18 രൂപ)
ചെറുപയര്‍/ വന്‍പയര്‍ (അരക്കിലോ 44 രൂപ)
ശബരി വാഷിങ് സോപ്പ് ( 22 രൂപ വിലയുള്ളത് ഒന്ന്)
ശബരി ബാത്ത് സോപ്പ് ( 21 രൂപ വിലയുള്ളത് ഒന്ന്)
0 Comments