Ticker

6/recent/ticker-posts

Header Ads Widget

രാജ്യത്ത് 42,766 പേർക്ക് കൂടി കോവിഡ്; 1,206 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 1,206 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1,206 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3.07 (3,07,95,716) കോടിയായി ഉയർന്നു. രാജ്യത്തെ ആകെ മരണസംഖ്യ (4,07,145) 4.07 ആയി.

കേരളത്തിലാണ് കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. 13,563 പേരിലാണ് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ 8.992 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിൽ 45,254 രോഗികൾ രോഗമുക്തരായി. ഇതുവരെ 2.99 (2,99,33,538) ആളുകളാണ് ഇന്ത്യയിൽ രോഗമുക്തരായത്. രാജ്യത്തെ രോഗമുക്തി നിരക്ക് 97.20 ശതമാനമാണ്.

കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4.55 (4,55,033) ലക്ഷമായി കുറഞ്ഞിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ആകെ രോഗബാധിതരിൽ 1.48 ശതമാനം ആളുകളാണ് ഇപ്പോൾ ചികിത്സയിൽ ഉള്ളത്.

നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ ചികിത്സയിലുള്ളത് കേരളത്തിലാണ്. ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തിൽ കേരളം കഴിഞ്ഞ ദിവസം മഹാരാഷ്ട്രയെ മറികടന്നിരുന്നു. കോവിഡ് മൂലം കൂടുതൽ മരണം റിപ്പോർട്ട് ചെയ്യുന്നതും ഈ രണ്ടു സംസ്ഥാനങ്ങളിലാണ്. കേരളത്തിൽ 130 പേരും മഹാരാഷ്ട്രയിൽ 747 പേരുമാണ് ഇന്നലെ മരിച്ചത്.

വെള്ളിയാഴ്ച 19,55,225 സാമ്പിളുകളാണ് പരിശോധിച്ചത്. രാജ്യത്ത് ഇതുവരെ 42.90 കോടി കോവിഡ് പരിശോധനകൾ നടത്തി. നിലവിലെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.19 ശതമാനമാണ്.

Post a Comment

0 Comments