30 കോടിയുടെ ‘തിമിംഗില വിസർജ്യം’ പിടികൂടി.
സ്വര്‍ണത്തോളം വിലമതിക്കുന്ന വസ്തുവോ, എന്താണ് തിമിംഗല ഛര്‍ദ്ദി: എന്തിനാണ് ഇത് ഉപയോഗിക്കുന്നത്?
‘ഒഴുകുന്ന സ്വർണം’ എന്നറിയപ്പെടുന്ന 18 കിലോ ‘ആംബർ ഗ്രീസ്’ ചേറ്റുവയിൽ പിടികൂടി. അന്താരാഷ്ട്ര സുഗന്ധലേപന വിപണിയിൽ ഇതിന് 30 കോടി രൂപ വിലവരുമെന്ന് വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥർ പറഞ്ഞു.
തിമിംഗിലത്തിന്റെ വിസർജ്യമാണിത്.
സംഭവവുമായി ബന്ധപ്പെട്ട് വാടാനപ്പള്ളി സ്വദേശി റഫീക്ക് (47), പാലയൂർ സ്വദേശി ഫൈസൽ (40), ആലുവ ശ്രീമൂലനഗരം സ്വദേശി ഹംസ (49) എന്നിവരെ അറസ്റ്റ് ചെയ്തു. മീൻ പിടിക്കാൻ പോയവരിൽ നിന്നാണ് ഇത് ലഭിച്ചതെന്നാണ് പ്രതികളുടെ മൊഴി. ഇത് ഉദ്യോഗസ്ഥർ വിശ്വസിക്കുന്നില്ല. കേരളത്തിൽ ഈ സംഭവം ആദ്യത്തേതാണ്. മുമ്പ് ആന്ധ്രയിൽനിന്നും ബെംഗളൂരുവിൽ നിന്നുമാണ് ആംബർ ഗ്രീസ് പിടികൂടിയിട്ടുള്ളത്. വനം വകുപ്പ് വിജിലൻസ് ഫ്ളയിങ് സ്ക്വാഡും അന്വേഷണസംഘത്തിലുണ്ടായിരുന്നു. 1982-ലെ അന്താരാഷ്ട്ര കരാർ പ്രകാരമാണ് തിമിംഗിലവേട്ടയ്ക്കൊപ്പം ആംബർ ഗ്രീസിന്റെ കൈമാറ്റവും നിരോധിച്ചത്. ഇന്ത്യ ഈ കരാർ അംഗീകരിച്ചിട്ടുണ്ട്. ചില രാജ്യങ്ങൾ അംഗീകരിച്ചിട്ടുമില്ല.
തിമിംഗിലങ്ങളുടെ ദഹനേന്ദ്രിയവ്യവസ്ഥയിലെ പിത്തസ്രവത്തിൽ നിന്ന് മെഴുകുപോലെ രൂപപ്പെടുന്ന ഖരവസ്തുവാണ് ആംബർ ഗ്രീസ്. തീപിടിക്കുന്നതും ചാരനിറമുള്ളതുമായ ഇത്, മുൻകാലങ്ങളിൽ സുഗന്ധദ്രവ്യങ്ങളുടെ നിർമാണത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു. കടൽത്തീരത്തെ മണലിൽ ഇത് അടിഞ്ഞുകാണപ്പെടാറുണ്ട്.
സാധാരണയായി തിമിംഗിലങ്ങൾ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളോടൊപ്പം ആംബർ ഗ്രീസ് വിസർജിക്കുന്നു. എന്നാൽ ഏറെ വലുപ്പമുള്ള ആംബർ ഗ്രീസ് പിണ്ഡങ്ങളെ അവ ഛർദിച്ചുകളയുന്ന പതിവുണ്ട്.
അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ ബ്രസീൽ, മഡഗാസ്കർ തീരങ്ങളിലും ആഫ്രിക്ക, പൂർവേന്ത്യൻ ദ്വീപുകൾ, മാലദ്വീപ്, ചൈന, ജപ്പാൻ, ഇന്ത്യ, ഓസ്ട്രേലിയ, ന്യൂസീലൻഡ്, മൊളൂക്കാ ദ്വീപുകൾ എന്നിവയുടെ തീരങ്ങളിലും ആംബർ ഗ്രീസ് കാണാറുണ്ട്.
കടലിലെ നിധി, ഒഴുകുന്ന സ്വര്‍ണം എന്നൊക്കെയാണ് സ്‌പേം തിമിംഗലങ്ങളുടെ ഛര്‍ദ്ദി അഥവാ ആമ്പര്‍ഗ്രിസ് അറിയപ്പെടുന്നത്. അത്യപൂര്‍വമാണിത്.
കോടികളാണ് ഈ ആമ്പര്‍ഗ്രിസിന് വിപണിയില്‍ ലഭിക്കുക.
ഖരരൂപത്തില്‍ മെഴുക് പോലെയാണ് ഇത് കാണപ്പെടുക.സ്‌പേം തിമിംഗലങ്ങളുടെ ഉദരത്തില്‍ സൃഷ്ടിക്കപ്പെടുന്ന തവിട്ടു നിറത്തോടുകൂടിയ മെഴുകുപോലുള്ള വസ്തുവാണിത്.
തിമിംഗലങ്ങള്‍ ഇടയ്ക്ക് ഛര്‍ദ്ദിച്ചു കളയുന്ന ഈ വസ്തു, ജലനിരപ്പിലൂടെ ഒഴുകി നടക്കും.
ഒമാന്‍ തീരം, ആമ്പര്‍ഗ്രിസ് സാന്നിധ്യത്തിന് പേരുകേട്ടതാണ്. വിപണിയില്‍ സ്വര്‍ണത്തോളം വിലമതിക്കുന്ന വസ്തുവാണിത്.
പ്രധാനമായും സുഗന്ധദ്രവ്യങ്ങള്‍ നിര്‍മിക്കാനാണ് ആമ്പര്‍ഗ്രിസ് ഉപയോഗിക്കുക. ദീര്‍ഘനേരം സുഗന്ധം നിലനില്‍ക്കാനാണ് സുഗന്ധദ്രവ്യങ്ങള്‍ നിര്‍മിക്കുമ്പോള്‍ ഇവ ഉപയോഗിക്കുന്നത്.
വിദേശ രാജ്യങ്ങളിലെ സുഗന്ധ ലേപനങ്ങളിലാണ് തിമിംഗലത്തിന്റെ ഛര്‍ദ്ദി അഥവാ ആംബര്‍ ഗ്രിസ് പ്രധാനമായും ഉപയോഗിക്കുന്നത്.
വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ടിന്റെ ഷെഡ്യൂള്‍ രണ്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ വസ്തു കൈവശം വയ്ക്കുന്നത് ശിക്ഷാര്‍ഹമാണ്.
അടുത്തിടെയായി ആന്ധ്രാപ്രദേശ്, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നും തിമിംഗല ഛര്‍ദ്ദി പിടികൂടിയിട്ടുണ്ട്. ഇപ്പോള്‍ കേരളത്തിലും പിടികൂടി.
0 Comments