Ticker

6/recent/ticker-posts

Header Ads Widget

ജൂണിൽ പകുതിയിലേറെപ്പേരും ബില്ലടച്ചത് ഓൺലൈൻ മാർഗ്ഗങ്ങളിലൂടെ!

2021 ജൂൺ മാസത്തിൽ കെ എസ് ഇ ബി ഉപഭോക്താക്കളിൽ 50% ലേറെ പേർ വൈദ്യുതി ബില്ലടയ്ക്കാൻ ഓൺലൈൻ മാർഗ്ഗങ്ങൾ ഉപയോഗിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു.

കെ എസ് ഇബിയുടെ വൈവിധ്യമാർന്നതും അനായാസവുമായ ഓൺലൈൻ പെയ്മെന്റ് സൗകര്യങ്ങൾ കൂടുതൽ ജനപ്രിയമാകുന്നു എന്നതിന്റെ സൂചനയാണിത്.

വൈദ്യുതി ബിൽ ഓൺലൈൻ അടയ്ക്കാൻ നിരവധി മാർഗ്ഗങ്ങളുണ്ട്. വിവിധ ബാങ്കളുടെ ഓൺലൈൻ ബാങ്കിംഗ് സൗകര്യം ഉപയോഗിച്ചോ ക്രെഡിറ്റ്/ ഡെബിറ്റ് കാർഡുപയോഗിച്ചോ ഭീം, ഗൂഗിൾപേ, ഫോൺ പേ, ആമസോൺ പേ, വിവിധ ബാങ്കുകളുടെ ബാങ്കിംഗ് ആപ്ലിക്കേഷനുകൾ തുടങ്ങിയ BBPS ആപ്ലിക്കേഷനുകൾ ഉപയോഗിച്ചോ അനായാസമായി വൈദ്യുതി ബിൽ അടയ്ക്കാം.

2021 ജൂലൈ 31 വരെ കെ എസ് ഇ ബിയുടെ കസ്റ്റമർകെയർ പോർട്ടലായ wss.kseb.in വഴിയും KSEB എന്ന ആൻഡ്രോയ്ഡ് മൊബൈൽ ആപ്ലിക്കേഷൻ വഴിയും വൈദ്യുതി ബിൽ അടയ്ക്കുമ്പോൾ ട്രാൻസാക്ഷൻ ഫീസ് പൂർണ്ണമായി ഒഴിവാക്കിയിട്ടുണ്ട്.

ആയിരം രൂപയോ അതിലധികമോ ഉള്ള വൈദ്യുതി ബില്ലുകൾ ഓൺലൈൻ മാർഗ്ഗങ്ങളിലൂടെതന്നെ അടയ്ക്കേണ്ടതുണ്ട് എന്നും ഓർക്കുക. കെ എസ് ഇ ബി ക്യാഷ് കൗണ്ടറുകളിൽ 1000 രൂപയിൽ താഴെയുള്ള വൈദ്യുതി ബിൽ തുകകൾ മാത്രമേ സ്വീകരിക്കൂ.

Post a Comment

0 Comments