വിവിധ പ്രദേശങ്ങളിൽ കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിൽ ധാരാളം രാജ്യങ്ങൾ നിയന്ത്രണങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും യാത്രക്കാർക്ക് വീണ്ടും പ്രവേശന അനുമതി നൽകുകയും ചെയ്തു.
നിലവിൽ ഇന്ത്യക്കാർ വിദേശ യാത്ര നടത്തുമ്പോൾ യാത്രാ നിയന്ത്രണങ്ങൾ കണക്കിലെടുക്കേണ്ടതുണ്ട്. ഓരോ രാജ്യത്തും അവരുടേതായ നിയന്ത്രണങ്ങൾ നിലവിലുണ്ട്.
യാത്രാ നിയന്ത്രണം കാരണവും നിലവിൽ വിമാന സർവീസുകൾ ഇല്ലാത്തതിനാലും ഇന്ത്യക്കാർക്ക് ഇപ്പോൾ സന്ദർശിക്കാൻ കഴിയാത്ത നിരവധി രാജ്യങ്ങളുണ്ട്. മറ്റു പല രാജങ്ങളും യാത്രാ മാർഗനിർദേശങ്ങളും അവരവരുടെ ക്വാറന്റൈൻ ചട്ടങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. എന്നിരുന്നാലും, പല രാജ്യങ്ങലിലും രാഷ്ട്രത്തലവർ, ഉദ്യോഗസ്ഥർ, നയതന്ത്ര ഉദ്യോഗസ്ഥർ, അന്താരാഷ്ട്ര സ്റ്റുഡന്റ് വിസയിലുള്ളവർ, വന്ദേ ഭാരത് മിഷനു കീഴിലുള്ള വിമാനങ്ങൾ എന്നിങ്ങനെയുള്ള ചില വിഭാഗങ്ങളെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കാറുണ്ട്.
🅁🄴🄰🄻 🄼🄴🄳🄸🄰 🄻🄸🅅🄴🪀
🔰ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിദേശയാത്രക്ക് ഇപ്പോൾ അനുമതിയുണ്ടോ?
ഇന്ത്യയിൽ അന്താരാഷ്ട്ര വാണിജ്യ വിമാന സർവീസുകൾക്കുള്ള നിരോധനം ജൂലൈ 31 വരെ തുടരും. ഇപ്പോൾ, ഉഭയകക്ഷി എയർ ബബിൾ കരാറുകളുള്ള രാജ്യങ്ങളിലേക്കും പുറത്തേക്കും വാണിജ്യ വിമാന സർവീസുകൾ അനുവദിച്ചിട്ടുണ്ട്.
അഫ്ഗാനിസ്ഥാൻ, ബഹ്‌റൈൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, കാനഡ, എത്യോപ്യ, ഫ്രാൻസ്, ജർമ്മനി, ഇറാഖ്, ജപ്പാൻ, കെനിയ, കുവൈറ്റ്, മാലിദ്വീപ്, നേപ്പാൾ, നെതർലാന്റ്സ്, നൈജീരിയ, ഒമാൻ, ഖത്തർ, റഷ്യ, റുവാണ്ട, സീഷെൽസ്, ശ്രീലങ്ക, ടാൻസാനിയ, ഉക്രെയ്ൻ, യുഎഇ, യുകെ, ഉസ്ബെക്കിസ്ഥാൻ, യുഎസ് എന്നിവ അടക്കം 28 രാജ്യങ്ങളുമായി ഇന്ത്യക്ക് നിലവിൽ ഉഭയകക്ഷി എയർബബിൾ കരാറുണ്ട്.
എന്നിരുന്നാലും, ഈ രാജ്യങ്ങളിൽ ചിലത് പകർച്ചവ്യാധിയുടെ രണ്ടാം തരംഗത്തിന് ശേഷം ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന യാത്ര നിരോധിച്ചു. ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, കാനഡ, ഫ്രാൻസ്, ജർമ്മനി, ഹോങ്കോംഗ്, ഇന്തോനേഷ്യ, ഇറാൻ, ഇറ്റലി, കുവൈറ്റ്, ന്യൂസിലാൻഡ്, ഒമാൻ, സൗദി അറേബ്യ, സിംഗപ്പൂർ, യുഎഇ എന്നിവ അതിൽ ഉൾപ്പെടുന്നു.
ഈ രാജ്യങ്ങളിൽ ചിലത് പിന്നീട് യാത്രാ വിലക്ക് നീക്കുകയും ചെയ്തു.
🅁🄴🄰🄻 🄼🄴🄳🄸🄰 🄻🄸🅅🄴🪀
🔰ഇന്ത്യയിൽ നിന്നുള്ളവർക്ക് ഇപ്പോൾ പ്രവേശനം അനുവദിക്കാത്ത രാജ്യങ്ങൾ:
ഡെൽറ്റ വേരിയൻറ് കാരണമുള്ള കോവിഡ് കേസുകൾ വർദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര യാത്രയ്ക്ക് നിയന്ത്രണങ്ങളുള്ളതിനാൽ, ഇന്ത്യക്കാർക്ക് ഇപ്പോൾ നിരവധി രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ കഴിയില്ല
യുഎഇ അടുത്തിടെ ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്ന യാത്രാ വിലക്ക് ഓഗസ്റ്റ് 1 വരെ നീട്ടിയിരുന്നു. അതായത് ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാൻ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് ഇപ്പോൾ യുഎഇ സന്ദർശിക്കാൻ കഴിയില്ല.
ഓഗസ്റ്റ് ഒന്ന് വരെ ഇന്ത്യയിൽ നിന്നുള്ള സർവീസുകൾ വിലക്കിയതായി വിമാനക്കമ്പനിയായ എമിറേറ്റ്സ് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നും യുഎഇയിലേക്കുള്ള വിമാന സർവീസുകൾക്കുള്ള വിലക്ക് ജൂലൈ 31 വരെ നീട്ടുന്നതായി ഇത്തിഹാദ് എയർവേസ് അറിയിച്ചിരുന്നു.
കാനഡ ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾ ഓഗസ്റ്റ് 21 വരെ നീട്ടിയിട്ടുണ്ട്. അംഗീകൃത വാക്സിനുകൾ ലഭിച്ച എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്ക് സെപ്റ്റംബർ 7 മുതൽ പ്രവേശനം നൽകുമെന്നും കാനഡ അറിയിച്ചിരുന്നു.
യുകെയിൽ ഇപ്പോൾ പ്രവേശനം നിരോധിച്ചിരിക്കുന്ന രാജ്യങ്ങളുടെ “ചുവന്ന പട്ടികയിൽ” ഇന്ത്യയെ ഉൾപ്പെടുത്തിയിട്ടുണ്ട്. യുകെയിലേക്കുള്ള യാത്രയ്ക്കായി ഇന്ത്യക്കാർക്ക് പുതിയ വിസകളൊന്നും നൽകുന്നില്ല. ദീർഘകാല വിസയുള്ളവർക്ക് പോലും ഇന്ത്യയിൽ നിന്ന് നേരിട്ട് യുകെയിലേക്ക് പോകാൻ കഴിയില്ല. കൂടാതെ “ഗ്രീൻ ലിസ്റ്റിൽ” ഉള്ള രാജ്യങ്ങളിലൊന്നിലേക്ക് പോകുകയും യുകെയിലേക്ക് പോകുന്നതിന് മുമ്പായി കുറഞ്ഞത് 10 ദിവസമെങ്കിലും അവിടെ ചെലവഴിക്കുകയും വേണം.
മാത്രമല്ല, യാത്രയ്ക്ക് 14 ദിവസം മുമ്പ് ഇന്ത്യയിൽ ഉണ്ടായിരുന്ന ആർക്കും ഇപ്പോൾ യുഎസിലേക്ക് പോകാൻ കഴിയില്ല. എന്നിരുന്നാലും, അമേരിക്കൻ പൗരന്മാർക്കും വിദ്യാർത്ഥികൾക്കും യുഎസ് കോൺസുലേറ്റിൽ നിന്ന് നാഷനൽ ഇന്ററസ്റ്റ് എക്സെംപ്ഷൻ വിഭാഗത്തിൽ അംഗീകാരം നേടാൻ കഴിയുന്നവർക്കും ഇതിൽ ഇളവ് നിലവിലുണ്ട്.
ഇറാൻ, കുവൈറ്റ്, ഇന്തോനേഷ്യ, ഇസ്രായേൽ, ഹോങ്കോംഗ്, സിംഗപ്പൂർ, ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, ഖത്തർ, ബഹ്‌റൈൻ, ബംഗ്ലാദേശ്, ഇറ്റലി, ഒമാൻ, ജിബൂട്ടി എന്നിവയാണ് നിയന്ത്രണങ്ങൾ കാരണം ഇന്ത്യക്കാർക്ക് ഇപ്പോൾ യാത്ര ചെയ്യാൻ കഴിയാത്ത മറ്റ് രാജ്യങ്ങളിൽ.
🅁🄴🄰🄻 🄼🄴🄳🄸🄰 🄻🄸🅅🄴🪀
🔰ഇന്ത്യക്കാർക്ക് പ്രവേശിക്കാവുന്നതും ക്വാറന്റൈൻ നിർബന്ധമല്ലാത്തതുമായ രാജ്യങ്ങൾ:
ഇന്ത്യൻ യാത്രക്കാർക്ക് പ്രവേശനമുള്ള മിക്ക രാജ്യങ്ങളിലും അതിർത്തിയിൽ പ്രവേശിച്ചതിന് ശേഷം നിർബന്ധിത ക്വാറന്റൈൻ നിർബന്ധമാക്കിയിട്ടുണ്ട്. ഓരോ രാജ്യത്തിനും ക്വാറന്റൈൻ കാലാവധി വ്യത്യാസപ്പെടുന്നു.
കിർഗിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, അർമേനിയ, മാലിദ്വീപ്, ഈജിപ്ത്, എത്യോപ്യ, ഘാന, മാലി, മൊസാംബിക്ക്, നമീബിയ, സെനഗൽ, ദക്ഷിണാഫ്രിക്ക, സാംബിയ, അൽബേനിയ, ബോസ്നിയ, ഹെർസഗോവിന, റഷ്യ, ഐസ്‌ലാന്റ്, കോസ്റ്റാറിക്ക, സെർബിയ, ഇക്വഡോർ, പരാഗ്വേ, വെനിസ്വേല, നിക്കരാഗ്വ, ഗ്വാട്ടിമാല, ഗയാന, ഹോണ്ടുറാസ് എന്നീ രാജ്യങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ക്വാറന്റൈൻ നിർബന്ധമല്ല.
എന്നിരുന്നാലും, പല സ്ഥലങ്ങളിലും കോവിഡ് കേസുകളുടെ വർദ്ധനവ് കാരണം സ്ഥിതി അതിവേഗം മാറിക്കൊണ്ടിരിക്കുമ്പോൾ, ഈ നിയമങ്ങളിൽ പലതും തുടർച്ചയായി പുതുക്കുന്നുണ്ട്.
ഇവയിൽ ഇന്ത്യയുമായി എയർ ബബിൾ കരാർ ഇല്ലാത്ത രാജ്യങ്ങളിലേക്ക് ഇപ്പോൾ നേരിട്ട് യാത്ര ചെയ്യാൻ കഴിയില്ല. അതിനായി എയർ ബബിൾ കരാർ പ്രകാരം ഇന്ത്യയിൽ നിന്ന് വിമാന സർവീസുള്ള ഏതെങ്കിലും ഒരു രാജ്യം വഴി യാത്ര ചെയ്യണം.
ഇവയിൽ ഭൂരിഭാഗം രാജ്യങ്ങളിലും എത്തിച്ചേരുമ്പോൾ ക്വാറന്റൈൻ നിർബന്ധമല്ല. പുറപ്പെടുന്നതിന് 72 മണിക്കൂറിനിടെ നടത്തിയ ആർടി-പിസിആർ പരിശോധനയുടെ നെഗറ്റീവ് ഫലം ലഭിച്ച റിപ്പോർട്ട് ഹാജരാക്കിയാൽ മാത്രമേ പ്രവേശന അനുമതി ലഭിക്കൂ. ചില രാജ്യങ്ങളിൽ എത്തുമ്പോൾ അധിക ചട്ടങ്ങൾ പാലിക്കേണ്ടി വരും. ചില രാജ്യങ്ങളിൽ പ്രവേശിക്കുമ്പോൾ കോവിഡ് പരിശോധന നടത്തും. പരിശോധനയിൽ പോസിറ്റീവ് ആണെങ്കിൽ ക്വാറന്റൈനിലേക്ക് മാറ്റുകയും ചെയ്യും.
ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർ കോവിഷീൽഡ് വാക്സിനിന്റെ രണ്ട് ഷോട്ടും എടുത്തവരാണെങ്കിൽ അവർക്ക് യൂറോപ്യൻ യൂണിയന്റെ “ഗ്രീൻ പാസ്” പദ്ധതിയുടെ ഭാഗമായി 16 യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കാൻ ഇപ്പോൾ അനുമതി ലഭിക്കുന്നുണ്ട്.
🅁🄴🄰🄻 🄼🄴🄳🄸🄰 🄻🄸🅅🄴🪀
🔰‘ഗ്രീൻ പാസ്’ വഴി ഇന്ത്യക്കാർക്ക് പ്രവേശന അനുമതിയുള്ള യൂറോപ്യൻ രാജ്യങ്ങൾ:
യൂറോപ്യൻ മെഡിസിൻസ് ഏജൻസി അംഗീകരിച്ച വാക്സിനുകളുടെ പട്ടികയിൽ നിന്ന് കോവിഷീൽഡിനെ ഒഴിവാക്കിയതിനെക്കുറിച്ച് ആദ്യഘട്ടങ്ങളിൽ ചർച്ച ഉയർന്നിരുന്നു. എന്നാൽ പിന്നീട് ഈ വാക്സിനെ ഇപ്പോൾ 16 യൂറോപ്യൻ രാജ്യങ്ങൾ “ഗ്രീൻ പാസ്” പദ്ധതിയുടെ ഭാഗമായി അംഗീകരിച്ചു.
ഫ്രാൻസ്, ഓസ്ട്രിയ, ബെൽജിയം, ബൾഗേറിയ, ഫിൻലാൻഡ്, ജർമ്മനി, ഗ്രീസ്, ഹംഗറി, ഐസ്‌ലാന്റ്, അയർലൻഡ്, ലാറ്റ്വിയ, നെതർലാൻഡ്‌സ്, സ്ലൊവേനിയ, സ്‌പെയിൻ, സ്വീഡൻ, സ്വിറ്റ്‌സർലൻഡ് എന്നിവയാണ് ഈ 16 രാജ്യങ്ങൾ.
പൊതുജനങ്ങളുടെ യാത്രാ സ്വാതന്ത്ര്യം പുനസ്ഥാപിക്കുന്നതിനും പകർച്ചവ്യാധി കാരണം രാജ്യങ്ങളിൽ പ്രവേശിക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കുന്നതിനുമായി സൃഷ്ടിച്ച, ഇയുവിന്റെ ഡിജിറ്റൽ കോവിഡ് സർട്ടിഫിക്കറ്റ് പദ്ധതിയാണ് “ഗ്രീൻ പാസ്” പദ്ധതി
ഒരാൾ കോവിഡ് -19 വാക്സിനേഷൻ എടുക്കുകയോ, രോഗബാധയിൽ നിന്ന് കരകയറുകയോ, നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിക്കുകയോ ചെയ്തിട്ടുണ്ടെങ്കിിൽ അത് വ്യക്തമാക്കുന്നതിനുള്ള ഡിജിറ്റൽ തെളിവാണ് ഈ സർട്ടിഫിക്കറ്റ്. എല്ലാ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലും രേഖ സാധുവാണ്. നിയന്ത്രണങ്ങൾ ഒഴിവാക്കി യാത്രാ അനുഭവം ആളുകൾക്ക് തടസ്സരഹിതമാക്കുന്നതിനാണ് “ഗ്രീൻ പാസ്” പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്, ഇത് തികച്ചും നിർബന്ധിതമായ കാര്യമല്ല.
“ഗ്രീൻ പാസ്” ഉള്ളവർക്ക് പൊതുവെ നിർബന്ധിത ക്വാറന്റൈൻ വേണ്ടി വരില്ല. എന്നാൽ ചില രാജ്യങ്ങളിൽ മാറ്റമുണ്ടാകാം. കൂടാതെ ഓരോ രാജ്യത്തിനും ഇഷ്ടാനുസരണം നിയമങ്ങളും യാത്രാ നിയന്ത്രണങ്ങളും കൊണ്ടുവരാം. മാത്രമല്ല, യാത്രക്കാർ വിമാനത്തിൽ കയറുന്നതിന് 72 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധനയുടെ നെഗറ്റീവ് ആർടി-പിസിആർ റിപ്പോർട്ട് ഹാജരാക്കേണ്ടി വന്നേക്കാം. കൂടാതെ രാഡ്യത്ത് എത്തുമ്പോൾ നിർബന്ധിത കോവിഡ് പരിശോധന നടത്താനും ആവശ്യപ്പെട്ടേക്കാം.
ഗ്രീൻ പാസ് സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് ഇപ്പോഴും ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ കഴിയും. പക്ഷേ ഓരോ രാജ്യത്തും പ്രാബല്യത്തിൽ വരുന്ന സാധാരണ നിയന്ത്രണങ്ങൾക്കും ക്വാറന്റൈൻ ചട്ടങ്ങൾക്കും വിധേയമായിട്ടായിരിക്കണം യാത്ര.
🅁🄴🄰🄻 🄼🄴🄳🄸🄰 🄻🄸🅅🄴🪀
🔰ഇന്ത്യൻ യാത്രക്കാരെ അനുവദിക്കുന്നതും എന്നാൽ ക്വാറന്റൈൻ നിർബന്ധിതവുമായ മറ്റ് രാജ്യങ്ങൾ:
മോണ്ടിനെഗ്രോ, ബഹ്‌റൈൻ, റുവാണ്ട, ബാർബഡോസ്, ബെർമുഡ, മെക്സിക്കോ, തുർക്കി, പനാമ എന്നിവയാണ് ഇന്ത്യക്കാരെ സന്ദർശിക്കാൻ അനുവദിക്കുന്നതും എന്നാൽ നിർബന്ധിത ക്വാറന്റൈൻ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളുള്ളതുമായ രാജ്യങ്ങളിൽ.
നിർബന്ധിത ക്വാറന്റൈൻകാലഘട്ടം ഓരോ രാജ്യത്തും വ്യത്യാസപ്പെടുന്നു. മാത്രമല്ല, ഈ രാജ്യങ്ങളിൽ പലതിലും വിമാനത്തിൽ കയറുന്നതിന് 72 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധനയുടെ നെഗറ്റീവ് ഫലവും എത്തിച്ചേരുമ്പോഴുള്ള നിർബന്ധിത കോവിഡ് പരിശോധനയും ആവശ്യമാണ്.
0 Comments