Ticker

6/recent/ticker-posts

Header Ads Widget

കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ രാജിവച്ചു

കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന്
ബി എസ് യെദിയൂരപ്പ രാജി വച്ചു.


കർണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ രാജി പ്രഖ്യാപിച്ചു. ഉച്ചയ്ക്കുശേഷം ഗവർണറെ കണ്ട് രാജിക്കത്ത് നൽകും. സർക്കാരിന്റെ രണ്ടാം വാർഷിക ദിനത്തിലാണ് രാജി പ്രഖ്യാപനം. ആഴ്ചകളായി യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനം ഒഴിയുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. കേന്ദ്ര നേതൃത്വം ഇതുവരെ രാജി ആവശ്യപ്പെട്ടിട്ടില്ല എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു യെദ്യൂരപ്പ. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ അനുസരിക്കുമെന്നും കഴിഞ്ഞ ദിവസം അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കർണാടകയിലെ ബിജെപി സർക്കാരിൽ നേതൃമാറ്റമുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെ നിലവിലെ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ "നല്ല പ്രവർത്തനം" ആണ് നടത്തിയതെന്ന് ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി നദ്ദ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കോവിഡ്‌ കൈകാര്യം ചെയ്‌തതിലെ വീഴ്‌ചയും മകൻ ഭരണത്തിൽ ഇടപെടുന്നതും ഉയർത്തിയ പ്രതിഷേധ കൊടുംങ്കാറ്റിൽ യെദ്യൂരപ്പ വീഴുമെന്ന സൂചന ശക്തമായിരുന്നു. ജൂലൈ ആദ്യം ഡൽഹിയിൽ നേതാക്കളെ സന്ദർശിച്ച്‌ മടങ്ങിയെത്തിയ യെദ്യൂരപ്പ നേതൃമാറ്റം ചർച്ചയിലില്ലെന്നാണ്‌ പ്രതികരിച്ചത്‌. എന്നാൽ, തന്റെ ഭാവി നേതൃത്വം തീരുമാനിക്കുമെന്ന്‌ പിന്നീട്‌ തിരുത്തി.

Post a Comment

0 Comments