കിണർ കുഴിക്കുന്നതിനിടെ അപകടത്തിൽപെട്ട നാലു തൊഴിലാളികളും മരിച്ചു. കൊല്ലം പെരുമ്പുഴ കോവിൽമുക്കിൽ ഇന്ന് 11.30 ഒാടെയാണ് ദാരുണമായ അപകടം. അപകടത്തിൽപെട്ടവരെ പുറത്തെത്തിക്കുന്നതിനിടെ ഒരു ഫയർഫോഴ്സ് ഉദ്യേഗസ്ഥൻ കുഴഞ്ഞുവീണു. ഇദ്ദേഹത്തെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
അപകടത്തിൽപെട്ടവരെ പുറത്തെത്തിക്കുന്നതിനിടെ ഒരു ഫയർഫോഴ്സ് ഉദ്യേഗസ്ഥൻ കുഴഞ്ഞുവീണു. ഇദ്ദേഹത്തെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
വിഷവാതകം ശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമിക വിവരം. സോമരാജന്‍ (56), രാജന്‍ (36), മനോജ് (34) എന്നിവരാണ് മരിച്ചത്. ബാവയാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
തിരുവനന്തപുരം സ്വദേശി പുതിയ വീട് നിർമ്മിക്കുന്നതിന്‍റെ ഭാഗമായി പുതിയ കിണർ കുഴിക്കുകയായിരുന്നു. 75 അടിയോളം താഴ്ചയുള്ള ഇടുങ്ങിയ കിണറിൽ ആദ്യം രണ്ട് തൊഴിലാളികളാണ് ഇറങ്ങിയത്. ഇവർ ശ്വാസം കിട്ടാതെ കുഴഞ്ഞുവീണതിനെ തുടർന്ന് രക്ഷിക്കാനായി ഇറങ്ങിയതാണ് മറ്റു തൊഴിലാളികൾ. കിണറിലിറങ്ങിയ നാലു തൊഴിലാളികളും ശ്വാസം കിട്ടാതെ കിണറിൽ കുഴഞ്ഞു വീഴുകയായിരുന്നു.
ഏറെ ശ്രമകരമായ രക്ഷാപ്രവർത്തനത്തിനൊടുവിൽ ഫയർഫോഴ്സ് സംഘം നാല് പേരെയും രക്ഷപ്പെടുത്തി പുറത്തെത്തിച്ചു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിട്ടില്ല. ഒ
മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് സംഘത്തിന്റെയും നാട്ടുകാരുടെയും പോലീസിന്റെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
പുറത്തെത്തിക്കുേമ്പാൾ തൊഴിലാളികളെല്ലാം അബോധാവസ്ഥയിലായിരുന്നു. രക്ഷാപ്രവർത്തനത്തിനായി കിണറിലിറങ്ങിയ ഫയർഫോഴ്സ് ഉദ്യേഗസ്ഥൻ കരക്കെത്തിയ ശേഷം കുഴഞ്ഞുവീഴുകയായിരുന്നു.
തൊഴിലാളികളെയും ഫയർഫോഴ്സ് ഉദ്യേഗസ്ഥനെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച ഔദ്യോഗിക സ്ഥീരകരണങ്ങൾ പുറത്തുവന്നിട്ടില്ല.
100 അടിയോളം താഴ്ചയുള്ള കിണറ്റിൽ കുടുങ്ങിയ നാല് തൊഴിലാളികൾ മരിച്ചു. ഇവരെ രക്ഷിക്കാനിറങ്ങിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ കുഴഞ്ഞ് വീണു.
0 Comments