Ticker

6/recent/ticker-posts

Header Ads Widget

🔊ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു: 87.94% വിജയശതമാനം, വി.എച്.എസ്.ഇ 80.36% വിജയം.

സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഫലം പ്രസിദ്ധീകരിച്ചു.

ഹയർ സെക്കൻഡറി വിഭാഗത്തിൽ 87.94 ശതമാനം വിദ്യാർഥികൾ വിജയിച്ചു. 85.13 ശതമാനമായിരുന്നു കഴിഞ്ഞ വർഷത്തെ വിജയശതമാനം. 328702 പേർ ഉന്നത പഠനത്തിന് യോഗ്യത നേടി.

വൊക്കേഷണൽ ഹയർസെക്കൻഡറി 80.36%  വിജയം

48,383 കുട്ടികൾക്ക് ഫുൾ എ പ്ലസ്

136 സ്കൂളുകളിൽ നൂറു ശതമാനം വിജയം നേടി


നാല് മണിയോട് കൂടി വിവിധ വെബ് സൈറ്റുകളില്‍ ഫലം ലഭ്യമാകും.

📱ഫ​​ല​​മ​​റി​​യാ​​വു​​ന്ന വെബ്സൈ​​റ്റു​​ക​​ൾ:






📲മൊ​​ബൈ​​ൽ ആപ്ലിക്കേഷ​​നു​​ക​​ൾ:

Saphalam2021


iExaMS-kerala



മുഴുവൻ വിഷയങ്ങളിലും എ പ്ലസ്​ കൂടുതൽ നേടിയത്​ മലപ്പുറം ജില്ലയാണ്.

എറണാകുളമാണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾ വിജയിച്ച ജില്ല. 91.11 ആണ് വിജയശതമാനം. ഏറ്റവും കുറഞ്ഞ വിജയശതമാനം പത്തനംതിട്ടയിലാണ്.

സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ 85.02 ആണ് വിജയശതമാനം. അൺ എയ്ഡഡ് വിഭാഗത്തിൽ 87.67 ശതമാനമാണ് വിജയം.

പരീക്ഷയും മൂല്യനിർണയവും നടന്നത് കോവിഡ് കാലത്ത്.

328702 പേർ ഉന്നത പഠനത്തിന് യോഗ്യത നേടി. 48,383 വിദ്യാർഥികൾ മുഴുവൻ എ പ്ലസ് നേടി. 136 സ്കൂളുകളിൽ നൂറു ശതമാനം വിജയം നേടി.

ഓപ്പൺ സ്കൂൾ വിഭാഗത്തിൽ വിജയശതമാനം 53ആണ്. 25293 വിദ്യാർഥികൾ വിജയിച്ചു. വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ 80.36 ശതമാനം വിജയം നേടി. ടെക്നിക്കൽ സ്കൂളുകളിൽ 84.39 ശതമാനമാണ് വിജയം.

സയൻസ്​ വിഭാഗത്തിൽ 159988 പേരാണ്​ ഉന്നത പഠനത്തിന്​ യോഗ്യത നേടിയത്​. 90.52 ശതമാനം വിജയം. ഹ്യൂമാനിറ്റീസിൽ 63814 പേർ ഉന്നതപഠനത്തിന്​ അർഹരായി. വിജയ ശതമാനം 80.04 ശതമാനം. കൊമേഴ്​സിൽ 140930 പേരാണ്​ ഉന്നത പഠനത്തിനർഹരായത്​. 89.13 ശതമാനം.

റെഗുലർ വിഭാഗത്തിൽ നിന്ന്​ 328702 പേർ ഉന്നത പഠനത്തിന്​ യോഗ്യത നേടിയപ്പോൾ ഓപൺ സ്​കൂളിൽ നിന്ന്​ 25292 പേരാണ്​ ഉന്നത പഠനത്തിന്​ യോഗ്യത നേടിയത്​. വിജയശതമാനം 53 ശതമാനം.

ടെക്​നിക്കൽ വിഭാഗത്തിൽ 1011 പേരാണ്​ ഉപരിപഠനത്തിനർഹരായത്​. 84.39 ശതമാനം. ആർട്ട്​ വിഭാഗത്തിൽ 67 പേർ യോഗ്യത നേടി.89.33 ശതമാനം.

സർക്കാർ സ്​കൂളിൽ പരീക്ഷയെഴുതിയ 158380 പേരിൽ 134655 പേർ ഉന്നതപഠനത്തിന്​ യോഗ്യത നേടി. അതായത്​ 85.02 ശതമാനം വിജയം. എയ്​ഡഡ്​ സ്​കൂളിൽ പരീക്ഷയെഴുതിയ 191843 പേർ പരീക്ഷയെഴുതിയതിൽ യോഗ്യത നേടിയത്​ 173361 പേർ യോഗ്യത നേടി. അതായത്​ 90.37 ശതമാനം വിജയം.

അൺഎയ്​ഡഡ്​ മേഖലയിൽ പരീക്ഷയെഴുതിയ 23358 പേർ പരീക്ഷയെഴുതിയതിൽ 20479 പേർ യോഗ്യത നേടി.87.67 ശതമാനം വിജയം. സ്​പെഷൽ സ്​കൂളിൽ പരീക്ഷയെഴുതിയ 207 പേരും ജയിച്ചതോടെ 100 ശതമാനം വിജയമാണ്​ കൈവരിച്ചത്​.

പ്ലസ് വൺ പ്രവേശനം ഓഗസ്റ്റ് ആദ്യവാരം മുതൽ നടക്കും. പ്ലസ് വൺ സീറ്റ് വർധിപ്പിച്ചു.

അടുത്ത മാസം 11 മുതൽ സേ പരീക്ഷ എഴുതാം

ഈ വര്‍ഷം പ്ലസ് ടുവിന് 4,47,461 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 4,46,471 കുട്ടികൾ റെഗുലർ സ്ട്രീമിലും 990 വിദ്യാർഥികള്‍ പ്രൈവറ്റ് ആയും പഠിച്ചവരാണ്. 2,15,660 പെൺകുട്ടികളും 2,06,566 ആൺകുട്ടികളുമാണ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നത്.

85.13 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയ ശതമാനം.

Post a Comment

0 Comments