ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്ത് യുഎഇ.
ഗ്ലോബൽ ഫിനാൻസിന്റെ പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. കോവിഡ് പ്രതിരോധത്തെ കൂടി അടിസ്ഥാനമാക്കിയാണ് 134 രാജ്യങ്ങളെ ഗ്ലോബൽ ഫിനാൻസ് പട്ടികയിൽ പെടുത്തിയിരിക്കുന്നത്.
കോവിഡ് അപകടസാധ്യതക്ക് പുറമെ, യുദ്ധം, സമാധാനം, വ്യക്തിഗത സുരക്ഷ, പ്രകൃതി ദുരന്തം എന്നീ കാര്യങ്ങളും ഇതിന് അടിസ്ഥാനമായി. മെയ് 30 വരെയുള്ള വിവരങ്ങൾ പരിഗണിച്ചുള്ളതാണ് റിപ്പോർട്ട്. കോവിഡ് വാക്സിനേഷൻ, കോവിഡ് മരണങ്ങൾ, അടിസ്ഥാന സൗകര്യങ്ങളിലെ തുല്യത എന്നിവയെല്ലാം പരിഗണിച്ചു.
ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിൽ ഐസ്ലൻഡാണ് ഒന്നാം സ്ഥാനത്ത്. യുഎഇ രണ്ടാമതും ഖത്തർ മൂന്നാം സ്ഥാനത്തുമാണ്. സിംഗപ്പൂരാണ് നാലാമത്. ഫിൻലൻഡ്, മംഗോളിയ, നോർവെ, ഡെൻമാർക്ക്, കാനഡ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
മറ്റു ഗൾഫ് രാജ്യങ്ങളായ ബഹ്റൈൻ 12 സ്ഥാനത്തും കുവൈത്ത് 18-ലും സൗദി അറേബ്യ 19-ാം സ്ഥാനത്തുമാണ്. 25-ാം സ്ഥാനത്താണ് ഒമാനുള്ളത്. 134 രാജ്യങ്ങളുള്ള പട്ടികയിൽ ഇന്ത്യൻ 91-ാമതാണ്. ഫിലിപ്പൈൻസാണ് ഏറ്റവും പിന്നിൽ.
0 Comments